Wednesday, June 17, 2026
Homeഅമേരിക്കസർക്കാർ ശൗചാലയങ്ങൾക്ക് വൃത്തി പാടില്ലെന്നുണ്ടോ ? ✍ അഫ്സൽ ബഷീർ തൃക്കോമല

സർക്കാർ ശൗചാലയങ്ങൾക്ക് വൃത്തി പാടില്ലെന്നുണ്ടോ ? ✍ അഫ്സൽ ബഷീർ തൃക്കോമല

പത്തനംതിട്ട ജില്ലയിലെ കോന്നി മിനി സിവിൽ സ്റ്റേഷനോട് ചേർന്നുള്ള പൊതു ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പൊതുവായി ഉപയോഗിക്കാനായി നിർമ്മിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ശൗചാലയത്തിന്റെ അവസ്ഥയാണിത് .

താലൂക്കാഫീസ് മുതൽ വയോ വൃദ്ധർ പെൻഷൻ വാങ്ങാനുൾപ്പടെ വരുന്ന ട്രഷറി ,രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന തെരെഞ്ഞെടുപ്പ് നടത്താൻ നിയോഗിച്ച ഉദ്യോഗസ്ഥരടങ്ങുന്ന ആഫീസ് ,അധ്യാപകരും സ്കൂൾ അധികൃതരും കയറി ഇറങ്ങുന്ന വിദ്യാഭ്യാസ ഉപജില്ലാ ആഫീസ് കൂടാതെ ജന പ്രതിനിധികൾ ,സാധാരണ
ജനങ്ങൾ അങ്ങനെ നീളുന്നു .

മാലിന്യ മുക്ത കേരളം ,ശുചിത്വ കേരളം ,സുന്ദര കേരളം ,ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ തുടങ്ങി വൃത്തിക്കും വെടിപ്പിനുമായി കുറച്ചധികം പദ്ധതികൾ സർക്കാർ തലത്തിൽ മുറക്ക് നടക്കുമ്പോളാണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ശൗച്യാലയങ്ങളുടെ ഈ അവസ്ഥ .കേവലം കോന്നി മാത്രമായി ഈ വിഷയത്തെ ചുരുക്കേണ്ടതില്ല .കേരളത്തിലെ ഒട്ടുമിക്ക ശൗചാലയങ്ങളുടെയും ഗതി
ഇത് തന്നെ

ഉദ്യോഗസ്ഥർ എങ്ങനെ ജോലി ചെയ്യണം എന്നത് പോലെ തന്നെ ഓരോ വിഭാഗത്തിലുള്ളവരെ എങ്ങനെ ജോലി ചെയ്യിപ്പിക്കണം എന്നതും വളരെ ഗൗരവമുള്ളതാണ് .കേരളത്തിലെ ജന സംഖ്യയുടെ കേവലം രണ്ടര ശതമാനം മാത്രമുള്ള സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാനായി സർക്കാർ ഖജനാവിലെ അമ്പത്തഞ്ചു ശതമാനം പണം ചെലവാക്കുന്ന ഒരു സംസ്ഥാനത്തെ ഈ കെടുകാര്യസ്ഥതക്ക് ആരാണ് ഉത്തരവാദി ?

പൊതുവെ ശൗചാലയങ്ങളോട് പക തീർക്കുന്ന മലയാളികളിൽ ഉദ്ഗ്യോഗസ്ഥ വൃന്ദവുമുണ്ടോ ?നാടിന്റെ വികസനത്തിൽ പ്രഥമ പരിഗണന മാലിന്യ മുക്തിക്കു നൽകണമെന്ന് ഇനിയും പഠിക്കാത്ത ഉദ്യോഗസ്ഥരോട് എന്ത് പറയാനാണ് .പാർട്ട് ടൈം സ്വീപ്പർ മുതൽ ചീഫ് സെക്രെട്ടറി വരെ അവരവരെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യുകയും തങ്ങൾക്കു താഴെയുള്ള ഉദ്യോഗസ്ഥർക്ക് അതാതു ജോലിക്കു നിർദേശം നൽകുകയും അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തില്ലെങ്കിൽ ഇത്തരം ശൗചാലയങ്ങൾ കൂടിക്കൊണ്ടേയിരിക്കും .

ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമെന്ന പ്രതീക്ഷ പങ്കു വെക്കുന്നു .

അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com