Wednesday, May 20, 2026
Homeഅമേരിക്കപാചകരംഗം - ' റെഡ് വെൽവെറ്റ് കേക്ക്' ✍ തയ്യാറാക്കിയത്: റീന നൈനാൻ,...

പാചകരംഗം – ‘ റെഡ് വെൽവെറ്റ് കേക്ക്’ ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും ഹൃദ്യമായ സ്വാഗതം. ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ‘റെഡ് വെൽവെറ്റ് കേക്കിന്റെ’ റെസിപ്പിയാണ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
🧉🧂🥣🥗🍲🥘🥫🍚🥫🍜🥣🥚

1. മൈദ – ഒരു കപ്പ്.
2. മുട്ട – മൂന്നെണ്ണം.
3. പഞ്ചസാര – മുക്കാൽ കപ്പ്.
4. ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ.
5. ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ.
6. പാൽപ്പൊടി – ഒരു ടീസ്പൂൺ.
7. കൊക്കോ പൗഡർ – ഒരു ടേബിൾ സ്പൂൺ.
8. ബട്ടർ മിൽക്ക് – കാൽ കപ്പ്.
9. സൺഫ്ലവർ ഓയിൽ – കാൽ കപ്പ്.
10. വിനാഗിരി -ഒരു ടീസ്പൂൺ.
11. വാനില എസൻസ് – ഒരു ടീസ്പൂൺ.
12. ഫുഡ് കളർ – റെഡ് (കേക്കിൽ ചേർക്കുന്നത്.)
13. ഉപ്പ് – ഒരു നുള്ള് .
14. ഷുഗർ സിറപ്പ് – ഒരു കപ്പ്.
15. വിപ്പിംഗ് ക്രീം – ഒരു കപ്പ്.
16. വൈറ്റ് ചോക്ലേറ്റ് – കാൽ കപ്പ്.

തയ്യാറാക്കുന്ന വിധം.
♨️🫕🔥🫕💥♨️🫕🔥🫕

🎂 കേക്കിന് ഉപയോഗിക്കുന്ന എല്ലാ ചേരുവകളും റൂം ടെമ്പറേച്ചറിൽ ഉള്ളവയായിരിക്കണം.

🎂 ആദ്യമായി കേക്കിന് ആവശ്യമായ ബട്ടർ മിൽക്ക് തയ്യാറാക്കുന്നതിന് ഒരു കപ്പ് ചെറുചൂടുള്ള പാലിൽ ഒരു ടീസ്പൂൺ വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ഇതിൽ ഏതെങ്കിലുംചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

🎂 കേക്ക് തയ്യാറാക്കുന്ന മോഡൽ ബട്ടർ പേപ്പർ സെറ്റ് ചെയ്ത് മാറ്റിവയ്ക്കുക.
അതിനുശേഷം ഓവൻ ഓണാക്കി 180 ഡിഗ്രിയിൽ 10 മിനിറ്റ് ചൂടാക്കുക.
ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം കൂടി ഒരു അരിപ്പയിൽ മൂന്ന് തവണ അരിച്ച് മാറ്റി വയ്ക്കുക.

🎂 ഒരു ഉണങ്ങിയ ബൗളിൽ മൂന്നു മുട്ട പൊട്ടിച്ചൊഴിച്ച് വിനാഗിരി, എസ്സൻസ് ഇവ ചേർത്ത് ബീറ്റ് ചെയ്യാൻ തുടങ്ങാം. ഇടയ്ക്കിടയ്ക്ക് പഞ്ചസാര ചേർത്തു കൊടുക്കുക. ഫ്ലഫിയായി നന്നായി ബീറ്റ് ചെയ്യുക.

🎂 അതിനുശേഷം കളർ, സൺഫ്ലവർ ഓയിൽ എന്നിവ ആഡ് ചെയ്യുക. ഇതിലേക്ക് അരിച്ചുവെച്ച ഡ്രൈ ഇൻഗ്രീഡിയൻസ് കുറേശ്ശെയായി ചേർത്ത് മെല്ലെ ഫോൾഡ് ചെയ്തെടുക്കുക. ഇടയ്ക്ക് ബട്ടർ മിൽക്കും കൂടി ചേർത്ത് കൊടുക്കേണ്ടതാണ്.

🎂 അതിനുശേഷം തയ്യാറാക്കി വെച്ച മോൾഡിലേക്ക് ഒഴിച്ചു കൊടുത്തിട്ട് ടാപ്പ് ചെയ്ത് ഓവനിലേക്ക് വെച്ച് 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. 40 മിനിറ്റിനു ശേഷം തുറന്ന് നോക്കി ബേക്ക് ആയില്ലെങ്കിൽ അഞ്ചു മിനിറ്റും കൂടി വച്ചു കൊടുക്കുക. കേക്ക് ബേക്ക് ആയതിനു ശേഷം പുറത്തെടുത്തു തണുക്കാൻ മോൾഡിൽ നിന്നും മാറ്റി വെക്കുക.

🎂 കേക്ക് ഐസിങ് ചെയ്യുന്നതിനായി ഒരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തെടുക്കുക.

🎂 ഒരു ചെറിയ ബൗളിൽ വൈറ്റ് ചോക്ലേറ്റും കാൽ കപ്പ് വിപ്പിംഗ് ക്രീമും ചേർത്ത് ഡബിൾ ബോയിലിംഗ് ചെയ്തു മെൽറ്റ് ആക്കി എടുക്കുക. ഈ ചോക്ലേറ്റ് ആറിയതിനു ശേഷം വിപ്പിംഗ് ക്രീമിലേക്ക് ചേർത്ത്ബീറ്റ് ചെയ്യുക. ക്രീം മൂടി മാറ്റി വയ്ക്കുക.

🎂 കേക്ക് തണുത്തതിനു ശേഷം ബട്ടർ പേപ്പർ കളഞ്ഞ് മുകളിലത്തെ ക്രംസ് ഒരു കത്തികൊണ്ട് കട്ട് ചെയ്തു മാറ്റി മൂന്ന് ലയർ ആക്കുക. ഒരു കേക്ക് ബോർഡിൽ അല്പം വിപ്പിംഗ് ക്രീം തേച്ചതിനു ശേഷം ഒരു ലയർ വെച്ചു കൊടുക്കുക. അതിനു മുകളിൽ ഷുഗർ സിറപ്പ് ഒഴിച്ച് മെൽറ്റ് ആക്കുക. അതിനുശേഷം വിപ്പിംഗ് ക്രീം തേച്ച് കൊടുത്ത് മൂന്ന് ലെയറും അതുപോലെതന്നെ ചെയ്തെടുക്കുക.

🎂 ഐസിങ് ചെയ്ത കേക്ക് 10 മിനിറ്റ് ഫ്രിഡ്ജിൽ വച്ചതിനുശേഷം ഇഷ്ടമുള്ള രീതിയിൽ ക്രീം ഉപയോഗിച്ച് ഐസിങ് ചെയ്തു ഡെക്കറേറ്റ് ചെയ്തെടുക്കാവുന്നതാണ്.

🎂 ഈ റെസിപ്പി എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കി അഭിപ്രായം പറയുമല്ലോ. ഇഷ്ടപ്പെട്ടാൽ ലൈക് ❤️ കമന്റ്🥰 ഷെയർ 👍ചെയ്യുവാൻ മറക്കരുത്. പുതിയ റെസിപ്പിയുമായി അടുത്തയാഴ്ച വീണ്ടും കാണാം 🙏

തയ്യാറാക്കിയത്: റീന നൈനാൻ,
മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

RELATED ARTICLES

6 COMMENTS

  1. കേക്ക് നിർമ്മാണ വിവരണം സൂപ്പർ🥰🥰❤️❤️

  2. കേക്ക് വിവരണം സൂപ്പർ🤝 ഇത്തവണ നമ്മുടെ പത്രത്തിൻ്റെ വാർഷികത്തിന് മുറിച്ച കേക്ക് ഒരു കഷണം പോലും എനിക്ക് കിട്ടിയില്ല എന്ന പരിഭവം ഉള്ളിലുണ്ട് ഡിയർ😀അടുത്ത വാർഷികത്തിന് തട്ടി പറിച്ച് എടുക്കും ഡിയർ🥰❤️

    • നിങ്ങൾ നേരെത്തെ പോയതുകൊണ്ടാണ്. ഇനി ഒരു അവസരം വന്നാൽ ഞാൻ ആദ്യം തന്നെ തരും ഉറപ്പ് 😍.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com