എല്ലാവർക്കും നമസ്കാരം
സ്പെഷ്യൽ അവിയൽ പാചകക്കുറിപ്പായാലോ
🌺സ്പെഷ്യൽ അവിയൽ
🍂ആവശ്യമായ സാധനങ്ങൾ
🌺പച്ചക്കായ – ഒരെണ്ണം
🌺കശുവണ്ടിപ്പരിപ്പ് ണ്ടിപ്പരിപ്പ് – പത്തെണ്ണം
🌺പുളിപ്പുള്ള പച്ചമാങ്ങ – മുന്നാല് കഷണങ്ങൾ
🌺പച്ചമുളക് – രണ്ടെണ്ണം
🌺ഉപ്പ് – ആവശ്യത്തിന്
🌺വെള്ളം – അര കപ്പ്
🌺കറിവേപ്പില – ഒരു തണ്ട്
🌺വെളിച്ചെണ്ണ – രണ്ട്
ടേബിൾസ്പൂൺ
🌺കട്ടതൈര് – അര കപ്പ്
🍂അരയ്ക്കാൻ
🌺തേങ്ങ ചിരകിയത് – ഒരു കപ്പ്
🌺പച്ചമുളക് – നാലെണ്ണം
🌺ജീരകം – കാൽ ടീസ്പൂൺ
🍂പാചക വിധി
🌺കായ രണ്ടറ്റവും കളഞ്ഞ് കനം കുറച്ച് നീളത്തിൽ മുറിച്ചെടുത്ത് കറ കളയാൻ മഞ്ഞൾപ്പൊടി കലക്കിയ വെള്ളത്തിൽ ഇട്ടു വയ്ക്കുക.
🌺തേങ്ങ ചിരകിയത് മറ്റു ചേരുവകൾ ചേർത്ത് വെള്ളം ചേർക്കാതെ തരുതരുപ്പായി ചതച്ചെടുക്കുക.
🌺കറ കളഞ്ഞ കായയും അണ്ടിപ്പരിപ്പും പച്ചമാങ്ങയും പച്ചമുളകും പറഞ്ഞ അളവിൽ വെള്ളവും ഉപ്പും ചേർത്ത് ഉടഞ്ഞു പോകാതെ വേവിക്കുക. അതിലേക്ക് തൈര് ചേർത്തിളക്കി വെള്ളം വറ്റി വരുമ്പോൾ അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അല്പനേരം അടച്ചു വയ്ക്കുക. ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കിയാൽ സൂപ്പർ ടേസ്റ്റി സ്പെഷ്യൽ അവിയൽ തയ്യാർ.
😋
സ്പെഷ്യൽ അവിയൽ
സൂപ്പർ
👌👌👌🌹