Thursday, July 17, 2025
HomeUncategorizedകതിരും പതിരും: (82) 'ഓർമ്മകൾക്കും മറവികൾക്കുമിടയിലെ മനുഷ്യർ' ✍ ജസിയ ഷാജഹാൻ

കതിരും പതിരും: (82) ‘ഓർമ്മകൾക്കും മറവികൾക്കുമിടയിലെ മനുഷ്യർ’ ✍ ജസിയ ഷാജഹാൻ

എന്താണ് ഓർമ്മകൾ? എന്താണ് മറവികൾ?

ഓർമ്മ മനസ്സിന്റെ കഴിവാണ്. ആന്തരികമായും ബാഹ്യമായും നമ്മിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വല്ലതും ചെറുതുമായ അറിവുകളെ നമുക്ക് സൂക്ഷിച്ചു വയ്ക്കാൻ കഴിയും. ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്ന വിവരങ്ങളെ ബോധതലത്തിലേക്ക് ആവശ്യാനുസരണം ആനയിച്ചു വിടാനുള്ള കഴിവാണ് ഓർമ്മ.

ഓർമ്മ വയ്ക്കലിന് പല ഘട്ടങ്ങളുണ്ട് .ഓർമ്മകൾ പലതരമുണ്ട്. സംവേദ ഓർമ്മ ,താൽക്കാലിക ഓർമ്മ, സ്ഥിര ഓർമ്മ എന്നിങ്ങനെ … ഓർമ്മ വയ്ക്കലിനും ഘട്ടങ്ങളുണ്ട്. എൻ കോഡിംഗ്, ശേഖരണം റിട്രീവൽ എന്നിങ്ങനെ.

ഈ താൽക്കാലിക ഓർമ്മയിൽ സംഭവിക്കുന്നത് എന്താണെന്ന് വച്ചാൽ കുറച്ചു കാര്യങ്ങൾ കുറഞ്ഞ സമയത്തേക്ക് മാത്രം സൂക്ഷിക്കാൻ കഴിയുന്നു എന്നതാണ്. മുപ്പത് സെക്കൻഡ് വരെ മാത്രം തങ്ങിനിൽക്കാൻ ഇടയുള്ള ഈ ഓർമ്മയെ ദീർഘകാല ഓർമ്മയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കാം.

ഓർമ്മകളുടെ സൂക്ഷിപ്പ് കേന്ദ്രമായി പരിഗണിക്കപ്പെടുന്ന ദീർഘകാല ഓർമ്മ കൂടുതൽ വിവരങ്ങൾ ദീർഘകാലം ഓർത്തു വയ്ക്കാൻ നമ്മെ സഹായിക്കുന്നു. ഈ ഓർമ്മ മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ഘടനാപരമായ മാറ്റം സ്ഥിരമാണ്. മസ്തിഷ്കത്തിൽ നാഡീവ്യൂഹത്തിലെ സിനാപ്സുകളിൽ ആണ് രാസമാറ്റം അല്ലെങ്കിൽ ഊർജ്ജമാറ്റം സൃഷ്ടിക്കപ്പെടുന്നത്. ധാരാളം കാര്യങ്ങളെ ഒരുമിച്ച് വയ്ക്കാനും ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

നമ്മുടെ സുഹൃത്തായി കണക്കാക്കുന്ന ഈ ദീർഘകാല ഓർമ്മ തന്നെ മൂന്നു രീതിയിൽ ഉണ്ട്. സംഭവപരമായ ഓർമ്മ, പ്രക്രിയപരമായ ഓർമ്മ,അർത്ഥപരമായ ഓർമ്മ എന്നിങ്ങനെ…

സംഭവപരമായ ഓർമ്മ ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും, അയാളുടെ വ്യക്തിപരമായ സംഭവങ്ങളും ഓർമിപ്പിക്കുന്നതാണ് .
ഈ ഓർമ്മയെ നമുക്ക് ജീവിതകാലം മുഴുവൻ ഓർമ്മിച്ചു വയ്ക്കാനും വിശദീകരിക്കാനും കഴിയും എന്നതാണ് പ്രത്യേകത.

അർത്ഥപരമായ ഓർമ്മ കൊണ്ട് സൂചിപ്പിക്കുന്നത് പുനരുപയോഗത്തിനു വേണ്ടി ആവശ്യമായ വിവരങ്ങൾ, പദങ്ങൾ ആശയങ്ങൾ സൂത്രവാക്യങ്ങൾ തുടങ്ങിയവ ഓർത്തു വയ്ക്കുന്നതാണ്.

പ്രക്രിയപരമായ ഓർമ്മ പൊതുവേ പ്രവർത്തിച്ചു പഠിക്കുന്നവയാണ്. വിവിധ നൈഭൂമികളുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ഇതിൽ ഉൾപ്പെടുക. സംഗീത ഉപകരണങ്ങളുടെ ഉപയോഗം, നീന്തൽ, സൈക്കിൾ ചവിട്ടാനുള്ള കഴിവ് എന്നിവ ഉദാഹരണം.

സംവേദന ഓർമ്മ സംവേദന അവയവങ്ങളിലൂടെ തൽസമയം സ്വീകരിക്കപ്പെടുന്ന ഓർമ്മകൾ ഇന്ദ്രിയപരമായ ഓർമ്മയിൽ ശേഖരിക്കപ്പെടുന്നതാണ്. ഇത്തരം ഓർമ്മ മൂന്നു മുതൽ നാലു സെക്കൻഡ് വരെ മാത്രം നിലനിൽക്കുന്നതാണ്. ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ല എങ്കിൽ നിലനിന്ന ശേഷം അപ്രത്യക്ഷമാകുന്നതുമാണ്.

ഇനി ഓർമ്മവയ്ക്കലിലെ ഘട്ടങ്ങളെ നമുക്കൊന്ന് വിശദീകരിക്കാം.

എൻകോഡിംഗ് എന്നാൽ ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യ മസ്തിഷ്കത്തിന നുരൂപമായ രാസ വിവരമാക്കി മാറ്റുന്ന പ്രക്രിയയാണ്.

ശേഖരണം കൊണ്ട് അർത്ഥമാക്കുന്നത് പിന്നീട് ഓർമ്മിക്കുവാൻ സഹായകമാകുന്ന തരത്തിൽ താൽക്കാലികമായോ സ്ഥിരമായോ നവീകരിക്കപ്പെട്ട രാസവിവരത്തെ ശേഖരിക്കുക എന്ന വഴിയാണ്.

ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിൽ എത്തിക്കുന്ന പ്രക്രിയയാണ് റിട്രീവൽ. ഇതിനെയും നാലായി തരം തിരിക്കാം.
മനസ്സിലാക്കൽ കൈവശപ്പെടുത്തൽ, ഓർമിക്കൽ, തിരിച്ചുവിളിക്കൽ എന്നിങ്ങനെ..

മനസ്സിലാക്കൽ എന്നത് പഠിക്കുക എന്നും കൈവശപ്പെടുത്തൽ: മനസ്സിലാക്കിയ കാര്യത്തെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഘട്ടം. ഓർമ്മയിൽ സൂക്ഷിക്കുന്ന കാര്യങ്ങളെ തിരിച്ചറിയിക്കുന്ന ഘട്ടം ഓർമിക്കൽ : തിരിച്ചറിഞ്ഞ കാര്യങ്ങളെ ഓർമ്മയിൽ കൊണ്ടുവരുന്ന ഘട്ടം തിരിച്ച് വിളിക്കൽ.

ഇനിയും നമുക്ക് ഓർമ്മയെക്കുറിച്ച് കൂടുതൽ പഠിക്കാം. അറിവ് തലച്ചോറിൽ തങ്ങി നിൽക്കുന്ന പ്രക്രിയയാണ് ഓർമ്മ. ഒപ്പം ഓർമ്മകൾ ജനിക്കുന്നതും വളരുന്നതും മരിക്കുന്നതുമെല്ലാം തലച്ചോറിലാണ്. ഓർമ്മയെ കുറിച്ചുള്ള പറച്ചിലുകൾ ഒക്കെ അതേസമയം തന്നെ മറവിയെ കുറിച്ചുള്ള ചർച്ചകൾ കൂടിയാണ് എന്നതും കൂടി ഓർമ്മപ്പെടുത്തട്ടെ .

വേണുന്നതും വേണ്ടാത്തതുമായ എല്ലാ കാര്യങ്ങളും വേണ്ട വിധത്തിൽ തരംതിരിച്ച് ഒരടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചു വയ്ക്കുന്ന സ്ഥലം കൂടിയാണ് തലച്ചോർ.

ഓർമ്മകൾ സൂക്ഷിക്കപ്പെടുന്ന സമയത്ത് ഹിപ്പോ കാംപസിലെ രക്തപ്രവാഹം കൂടുന്നതായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായം കൂടുന്തോറും മനുഷ്യർക്ക് ഈ ഓർമ്മകൾ സൂക്ഷിക്കാനുള്ള കഴിവ് കുറയുന്നത് ഈ രക്തപ്രവാഹം പ്രായം കൂടുന്നതനുസരിച്ച് കുറയുന്നു എന്നതുകൊണ്ടാണ്.

ഓർമ്മകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനുഷ്യന്റെ തലച്ചോറിൽ കമ്പ്യൂട്ടറിൽ ഒരു ഡാറ്റ സൂക്ഷിക്കുവാൻ എടുക്കുന്നതിന്റെ പകുതി സമയം പോലും വേണ്ട, അത്രയ്ക്കും വേഗതയിലും വ്യക്തതയിലും ഒരു കാര്യം എത്താൻ.

ഓർമ്മകൾ ഇല്ലാത്ത അവസ്ഥ …മനുഷ്യൻെറ മരണം തന്നെയല്ലേ? ഓർമ്മകളാണ് നിമിഷങ്ങൾ, മണിക്കൂറുകൾ , ദിനങ്ങൾ, മാസങ്ങൾ ,വർഷങ്ങൾ.. മനുഷ്യ ജീവിതം!

“ഓർമ്മകളെ കൈവള ചാർത്തി വരൂ വിമൂകമി വേദി…” എന്ന സിനിമാപാട്ട് ഓർമ്മയിൽ വരുന്നു…

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ