കുവൈത്തിലെ അബ്ബാസിയയിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണൻ (24) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെ നടപടികൾ പൂർത്തിയാക്കി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
ജൂലൈ 4ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസികാവസ്ഥയിലാണെന്നും അവർ പറഞ്ഞു. കുവൈത്തിലെ ഒരു ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനന്തുകൃഷ്ണൻ.



