Wednesday, August 26, 2026
Homeഇന്ത്യമനുഷ്യത്വ രഹിതമായ ക്രൂരത: കുഞ്ഞുങ്ങളെ ബാത്ത്‌റൂമില്‍ പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്ക്കും; 5 ആയമാർക്കെതിരെ കേസെടുത്തു

മനുഷ്യത്വ രഹിതമായ ക്രൂരത: കുഞ്ഞുങ്ങളെ ബാത്ത്‌റൂമില്‍ പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്ക്കും; 5 ആയമാർക്കെതിരെ കേസെടുത്തു

ബെം​ഗളൂരുവുലെ ഒരു ഡേ കെയറിൽ നടന്ന ചോര മരവിപ്പിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് നാടാകെ ഞെട്ടിയിരിക്കുകയാണ്. രണ്ടും മൂന്നും വയസുള്ള കുരുന്നുകളോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഐ ടി കമ്പനിയായ ക്യാപ് ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേ കെയറിലാണ് കുട്ടികളോട് ആയമാരുടെ ക്രൂരത.

കരയുന്ന പിഞ്ചോമനകളെ ഫ്രണ്ട് ലോഡിങ് വാഷിങ് മെഷിയനിൽ ഇട്ട് പൂട്ടും. ക്ലോസറ്റിന് മുകളിലിരുത്തി ശക്തിയായി വെള്ളം ചീറ്റുന്ന ജെറ്റ് സ്പ്രേ ഉപയോ​ഗിച്ച് വായയിലേക്ക് വെള്ളം ശക്തിയായി അടിക്കും അങ്ങനെ നിരവധിയായ സംഭവഭങ്ങളാണ് ഡേ കെയർ നടത്തിപ്പുകാരായ അഞ്ച് സ്ത്രീകൾ ചേർന്ന് ചെയ്തത്. കുട്ടികളെ ബാത്റുമിൽ ഇട്ട് പൂട്ടുകയും അടിക്കുകയും ചെയ്തിരുന്നു എന്നും പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാണ്.

നടത്തിപ്പുകാരായ മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവർക്കെതിരെ പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ട്. ക്യാപ് ജെമിനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ സംരക്ഷിക്കുന്നതിനായാണ് ക്യാമ്പസിനകത്ത് ഡേ കെയർ തുടങ്ങിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ