Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഇന്ത്യഅർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം.

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലാണ് കരതൊടുക. 27 ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുമ്പോൾ കാറ്റിന് 100 മുതൽ 150 വരെ വേഗമുണ്ടാകും.

തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ അർണാബ് ചുഴലിക്കാറ്റായും, 27-ന് കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായി അതിതീവ്ര മഴ മുന്നറിയിപ്പാണ് ആന്ധ്രയിലും ഒഡിഷയിലും പല ജില്ലകളിലും നൽകിയിരിക്കുന്നത്. ഓരോ വകുപ്പിനും പ്രത്യേക ചുമതലകളാണ് നല്‍കിയിട്ടുള്ളത്. എല്ലാ വകുപ്പുകളും മുന്‍കൂട്ടി പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കും.

അതേസമയം, കേരളത്തിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെയുണ്ടായിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇന്ന് തെക്കൻ ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. നാളെയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിൽ വിലക്കുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ