Saturday, June 20, 2026
Homeഅമേരിക്ക'സോഷ്യൽമീഡിയ ഭ്രമം ബാധിച്ച മലയാളികൾ ' ✍സുബി വാസു നിലമ്പൂർ എഴുതുന്ന... "ഇന്നലെ-ഇന്ന്-നാളെ"

‘സോഷ്യൽമീഡിയ ഭ്രമം ബാധിച്ച മലയാളികൾ ‘ ✍സുബി വാസു നിലമ്പൂർ എഴുതുന്ന… “ഇന്നലെ-ഇന്ന്-നാളെ”

സോഷ്യൽ മീഡിയകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തെ നേരിട്ട് തൊടുന്ന ഒരു യാഥാര്‍ഥ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്.
മലയാളികളുടെ സോഷ്യൽ മീഡിയ ഭ്രമം എന്നത് വല്ലാത്തൊരു അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. ആരാധനാലയങ്ങൾ, കല്യാണവീടുകളിൽ,മരിച്ച വീടുകളിൽ, പൊതുസ്ഥലങ്ങളിൽ മറ്റ് സ്വകാര്യസ്ഥലങ്ങളിൽ,എല്ലാം തന്നിലേക്ക് ഫോക്കസ് ചെയ്തുകൊണ്ട് വീഡിയോകളും റീലുകളും എടുക്കുന്ന നിരവധി മനുഷ്യരെ നമുക്ക് കാണാം. ഏത് തിരക്കുപിടിച്ച സാഹചര്യത്തിലും എത്ര മോശമായ സാഹചര്യത്തിലും മൊബൈൽ ക്യാമറയും ഓണാക്കി നടക്കുന്ന യൂട്യൂബർമാരെയും,മറ്റു ചാനലുകാരെയും കാണുമ്പോൾ പുച്ഛം തോന്നുന്നു. എന്താണ് സാഹചര്യം എന്ന് നോക്കാതെ തങ്ങളുടെ കണ്ടന്റിനും, പ്രമോഷനും, റീച്ചിനും വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മറ്റുള്ളവർക്ക് എത്രകണ്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചും, അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമാണ് നടത്തുന്നത് എന്നതിനെക്കുറിച്ചും ഇത്തരം ആളുകൾ ബോധവാന്മാരല്ല.

ഏത് പ്രതികൂല സാഹചര്യത്തിലും റീച് ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കിയാണ് പലരുടെയും നടപ്പ്. അതു സമൂഹ്യ പ്രശ്നമാവട്ടെ, വ്യക്തിഗതമാകട്ടെ അവർക്കിതൊന്നും നോട്ടമില്ല. മരണ വീടുകളിൽ മക്കളുടെ, ബന്ധുക്കളുടെ, കണ്ണീർ കാണിച്ചും, അതിൽ ബിജിഎം തിരുകി കയറ്റി റീൽ ഇടുമ്പോഴും എത്രത്തോളം മറ്റുള്ളവരുടെ സ്വകാര്യതയാണ്‌ ലംഘിക്കപ്പെടുന്നത്.സ്വകാര്യത എന്നത് ഭരണഘടന ഉറപ്പുനൽകുന്ന ഒരു മൗലികാവകാശമാണ്. അതുകൂടി ഓർക്കാതെ വാർത്താ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പലപ്പോഴും വ്യക്തികളുടെ സ്വകാര്യത എടുത്തു പൊതു ഇടങ്ങളിൽ കാണിക്കുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്നു.സത്യത്തിൽ ഇതൊക്കെ മനുഷ്യന്റെ മൗലിക അവകാശ ലം ഘനംമായി കണ്ട് കേസ് എടുക്കണം.

ഇന്ന് പലർക്കും സ്വന്തം ജീവിതം മറ്റുള്ളവർക്ക് കാണിക്കാൻ വേണ്ടിയാണു. ജീവിതം ജീവിച്ചു തീർക്കുകയല്ല, കാണിച്ചു തീർക്കുകയാണ്, ഓരോ ദിവസത്തേയും സംഭവങ്ങൾ റെക്കോർഡ് ചെയ്തു മറ്റുള്ളവരിലേക്ക് എത്തിച്ചു കൈയടി നേടുക, വിമർശനങൾ വാങ്ങിക്കുക.ഒരു അപകടം സംഭവിച്ചു കഴിഞ്ഞാൽ നമ്മുടെ കൈകൾ നീട്ടുന്നത് മൊബൈൽ എടുക്കാൻ ആണ്. ആ അപകടപ്പെട്ടു കിടക്കുന്നവരിലേക്കു സഹായ ഹസ്തങ്ങൾ നീട്ടുന്നുണ്ടോ? ആദ്യം അപകട വീഡിയോ, ഫോട്ടോ അതിനു ശേഷം മതി ഹോസ്പിറ്റലിൽ കൊണ്ടുപോക്ക് എന്തൊരു മനസാക്ഷി!
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരില്‍ പലരും ഒരു മരണവീട് പോലും കണ്ടന്റ്ക്കി ആക്കി മാറ്റുന്ന മാനസിക രോഗികളായി മാറിയിരിക്കുന്നു എന്നത് അതിശയോക്തിയല്ല. കരയുന്ന അമ്മയും തളര്‍ന്ന ബന്ധുക്കളും പശ്ചാത്തല സംഗീതത്തോടൊപ്പം reels ആകുന്ന കാഴ്ചകള്‍ ഇന്ന് അപൂര്‍വ്വമല്ല.മറ്റൊരാളുടെ ദുരന്തം അത് പൊതുസമ്പത്താണ് എന്ന ധാരണ സമൂഹത്തില്‍ പതുക്കെ വേരൂന്നുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ നാളെ ആരുടെയും ജീവിതം സുരക്ഷിതമാവില്ല. ഇന്ന് മറ്റൊരാളുടെ ദുരന്തം കണ്ടന്റ് ആക്കുന്നവന് നാളെ സ്വന്തം ദുരന്തം ഒരു ട്രെന്‍ഡായി മാറുമ്പോള്‍ ചോദ്യം ചെയ്യാന്‍ അവകാശം നഷ്ടപ്പെടുകയാണ്.

സ്വാതന്ത്രഓൺലൈൻ ചാനലുകളാണ് ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുതു. മതവും, ജാതിയും, വർഗീയതയും രാഷ്ട്രീയവും തള്ളിക്കേറ്റി നിസാര സംഭവങ്ങളെ പോലും ഉച്ചതയിൽ എത്തിക്കുന്നു.മാധ്യമ പ്രവർത്തനം എന്ന പേരിൽ എവിടെയും കയറി ചെന്നു ഫോട്ടോയും, വീഡിയോയും പകർത്തി ആളുകളുടെ ശ്രദ്ധ കിട്ടുന്ന വിധമൊരു തമ്പ് നെയിൽ ചേർത്തു എരിവും പുളിയും കൂട്ടി ജനങ്ങൾകിടയോലേക്കു എത്തിക്കുന്നു.ഓരോ ആളുകളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു സംഭവങ്ങൾ വളച്ചൊടിക്കുമ്പോൾ അവിടെ ഒരു ചേരിതിരിവ് തീർച്ചയായും ഉണ്ടാകും. പ്രത്യേകിച്ച് മതവും, ജാതിയും ആകുമ്പോൾ ജനങ്ങൾക്കിടയിൽ സ്പർദ വളർത്താൻ ഇത്തരം ആളുകളെകൊണ്ട് കഴിയും.അവർക്കു കണ്ടന്റ് ഉണ്ടാക്കാനും, റീച്ച് ഉണ്ടാക്കാനും ഏതു വഴിയും അവര് ശ്രമിക്കും അതിനിടയിൽ കുടുങ്ങുന്നതും, ഇരകളാവുന്നതും സാധാരണക്കാർ ആവും.നമുക്ക് ഒരാളോട് ദേഷ്യമോ, പകയോ, വിദ്വേഷമോ ഉണ്ടായാൽ അവരെ ഏതു വിധേനയും തേജോവധം ചെയ്യാൻ സോഷ്യൽ മീഡിയ വിചാരിച്ചാൽ നടക്കും. ചിലപ്പോൾ ഒക്കെ അങ്ങനെ ഇരയായവരുടെ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു

സോഷ്യൽ മീഡിയയുടെ നിയന്ത്രണം ഇന്ന് അത്യാവശ്യമാണ്. ആരാധനആലയങ്ങളിൽ പോലും അരോചകമായി ശബ്ദവും, ഫോട്ടോ ഷൂട്ടും നടത്തുന്നഅവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. വ്യക്തികതസ്വകാര്യത ഹനിക്കുന്ന ഏതു കാര്യത്തെയും എതിർക്കുകയും നിയമപരമായി നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വേണം. ഓൺലൈൻ ചാനലുകൾ സ്ക്രനിംഗിന് വിധേയമാകണം. തെറ്റായ വാർത്തകൾ, കൺടെന്റുകൾ കൊടുക്കുന്നുണ്ടെങ്കിൽ ഉടനടി ചാനൽ പൂട്ടിക്കാനുള്ള ആർജവം ഉണ്ടാവണം. ശക്തമായ സൈബർ നിയമങ്ങൾ കൊണ്ട് വരണം. എല്ലാത്തിലും ഉപരി സോഷ്യൽ മീഡിയയെ അറിഞ്ഞു ഉപയോഗിക്കുന്ന, ആരോഗ്യപരമായി സ്വീകരിക്കുന്ന തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കണം. എന്റെ സ്വകാര്യത എനിക്ക് എത്രത്തോളം വലുതാണോ അത്രത്തോളം മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാൻ പഠിക്കണം.സോഷ്യൽ മീഡിയ നമ്മുടേതാണ്..
നമ്മുടെ തന്നെ നിയന്ത്രണമാണ്, നമ്മുടെ കരുതലാണ്, നമ്മുടെ ഉപയോഗമാണ്… സൂക്ഷിച്ചു ഉപയോഗിക്കാൻ കഴിഞ്ഞാൽ നല്ലൊരു മുതൽ കൂട്ടാണ്.

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

2 COMMENTS

  1. ഇന്ന് കാണുന്ന മോശം പ്രവണതകൾ തിരുത്തേണ്ടതുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com