അക്ഷര വെളിച്ചം പകർന്നു
നൽകിയ,
പുണ്യമേറുന്നൊരാ
ഗുരുമുഖങ്ങൾ…
ഇന്നും നമ്മെ വഴികാട്ടും
നക്ഷത്രമായ്,
മുന്നിലുണ്ട് ആ സ്നേഹ ദീപങ്ങൾ.
കാലമൊരായിരം ദൂരങ്ങൾ
താണ്ടിലും,
മായാതെ നിൽക്കുന്നു ഗുരു
മുഖങ്ങൾ..
അറിവിൻ അമൃതമായി ഞങ്ങളെ
ചേർത്തൊരുമിച്ചൊരാ നല്ല
വിദ്യാലയം.
തെറ്റുകൾ തിരുത്തി നേർവഴി
കാട്ടിയ,
ക്ഷമതൻ പ്രതീകമാം
ഗുരുമുഖങ്ങൾ.
അക്ഷരമുറ്റത്ത് ഞങ്ങൾ തൻ
കൈപിടിച്ച്,
ആദ്യമായ് കൂട്ടിനിരുന്ന നാളിൽ.
കപടമാം ലോകത്തിൻ
ചതിക്കുഴികളിൽ,
വീഴാതെ കാക്കുന്ന കാവലാളായ്..
കനൽവഴികളിൽ വെളിച്ചമേകാൻ,
നിങ്ങൾ തൻ വാക്കുകൾ
കൂടെയുണ്ട്.
അറിവിന്റെ അക്ഷയ ഖനികൾ
തുറന്നുതന്ന,
ആ പാദങ്ങളിൽ അർപ്പിക്കുന്നീ
ആത്മപൂജ.
തിരികെ നടക്കാം ആ സുവർണ്ണ
കാലം
തന്നോർമ്മതൻ
വഴികളിലൂടെയിന്ന്..
ശിരസ്സു നമിക്കുന്നു ഞങ്ങൾ
വിനയമായ്
ആ സ്നേഹത്തിൻ
ഗുരുപാദപത്മങ്ങളിൽ.




👍
👌👍
ഗുരുക്കന്മാരെ നമിക്കാം 🙏
നല്ല കവിത 👍