Friday, August 28, 2026
Homeഅമേരിക്കമണ്ണിലെഴുതിയ പാട്ട് (കവിത) ✍നിദ ഫാത്തിമ

മണ്ണിലെഴുതിയ പാട്ട് (കവിത) ✍നിദ ഫാത്തിമ

​മരച്ചില്ല തുമ്പിൽ കുരുന്നില ചാർത്തി,
മയങ്ങുന്ന കാറ്റിന്റെ കൈകളിൽ കൂട്ടി,
ഇലപൊഴിയുമീ വഴിത്താരയിൽ നമ്മൾ
ഇതളായി വീഴുന്ന നാളുകൾ
ഓർക്കയോ?
​ഒരു കാട്ടുതീ പടർന്നു കയറുമ്പോൾ,
കരിഞ്ഞു വീഴുന്നതാം പച്ചച്ചില്ലകൾ;
അവ നമ്മുടെ ശ്വാസമാണെന്ന സത്യം
മറന്നുപോയ് നമ്മൾ
തിരക്കിലമർന്നുപോയ്!
​അറുകൊല ചെയ്യുമ്പോഴീ മണ്ണിലെ
നമ്മൾ
അറിയാതെ നോവിക്കുമാത്മജലത്തെ;
ഒരു പുൽക്കൊടി തുമ്പിലെ കണ്ണുനീർ
ബിന്ദു
കരയുന്നു ഭൂമിയുടെ സ്വന്തം കണ്ണ്.
​കുളിർമഴ പെയ്യുമ്പോൾ
അറിയുന്നുവോ നീ
കരയുന്ന ഭൂമിയുടെ മോഹപ്പരപ്പ്?
വരണ്ടുണങ്ങിയ ചുണ്ടിൽ അലിയുന്നു
പുരാതനമായൊരു ഗ്രാമത്തിന്റെ പാട്ട്.
​ഇരുളുമീ കാട്ടിലെ തളിർമൺ സുഗന്ധം
തിരികെ വിളിക്കുന്നു സ്നേഹത്തിൻ
തീരം;
പച്ചപ്പിൻ ചായങ്ങൾ മാഞ്ഞുപോകും
മുൻപ്
തൊടുക നീ ഈ മണ്ണിൽ പ്രാണന്റെ
വേര്.
​നഗരങ്ങൾ തീർത്തു നീ മണ്ണുമറച്ചു,
നിറമുള്ള സ്വപ്നത്തിൻ ഗോപുരം
തീർത്തു;
എന്നാത്മഗന്ധിയാം ഈ
മൺതരികളിൽ
എപ്പോഴോ നിന്റെയും ജീവന്റെ
തുടിപ്പുണ്ട്.
​മരണമില്ലാത്തൊരു ഈണം
മൊഴിയാൻ
മരമായി, കിളിയായി നമ്മൾ വളരാൻ
ഈ ഭൂമിതൻ നെഞ്ചിൽ
ചേർന്നണയുമ്പോൾ
നാം വീണ്ടുമീ മണ്ണിൽ പൂത്തു തുടരുന്നു

നിദ ഫാത്തിമ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ