അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കണ്ണൂർ കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. രാത്രി പത്തു മണിയോട് കൂടിയാണ് സംഭവം .ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടിൽ തുടര്‍ന്ന ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി അമ്മയെ ആക്രമിച്ചത്.




മദ്യവും മയക്കുമരുന്നും അതിക്രമങ്ങൾ വാരിക്കൂട്ടുന്നു.