Wednesday, September 30, 2026
Homeകേരളംമേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ...

മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ

പാലക്കാട്: മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതായി നിവേദ്യ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. സംഭവത്തിൽ മറ്റാർക്കും പങ്കുമില്ലെന്നു പൊലീസ് വ്യക്തമാക്കി.
കുട്ടികൾ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്നായിരുന്നു നിവേദ്യയുടെ മൊഴി.

പഠിക്കണമെന്നും മോഡലിങ്ങിന് പോകണമെന്നുമുള്ള ആഗ്രഹങ്ങളുണ്ടെന്നും ഭർത്താവ് മദ്യപാനിയാണെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. കുട്ടികൾ തൻ്റെ ആഗ്രഹങ്ങൾക്ക് തടസ്സമാകുമെന്ന് കരുതി കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. നിവേദ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചു.

കൊഴിഞ്ഞമ്പാറ സ്വദേശികളായ ജോൺ കുമാറിൻ്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് ഇന്നലെ രാവിലെ 10.30ഓടെ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തിൽ തുടക്കത്തിൽ തന്നെ കുട്ടികളുടെ പിതാവിൻ്റെ സഹോദരി ബെൻസിയും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. പരിസരത്ത് സ്ഥിരമായി കളിക്കാറുണ്ടായിരുന്ന കുട്ടികൾ കുളിമുറിയിലെ ചെറിയ വെള്ളത്തൊട്ടിയിൽ അബദ്ധത്തിൽ വീണ് ഒരേസമയം മരിക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു ബന്ധുക്കളുടെ സംശയം. സംഭവസമയത്തെ നിവേദ്യയുടെ പെരുമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ബെൻസി പൊലീസിനെ അറിയിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി നിവേദ്യയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം  ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നത്. തുടർന്ന് നിവേദ്യയെ അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും മേനോൻപാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവസമയത്ത് ജോൺ കുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു. നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ