Saturday, November 28, 2026
Homeഅമേരിക്കസൗദിയിൽ വിമാനത്താവളവും എണ്ണപ്പാടവും ആക്രമിച്ച് ഹൂതികൾ; ഇന്ത്യക്കാരനടക്കം 4 മരണം, പൗരർ ഉടൻ രാജ്യം വിടണമെന്ന്...

സൗദിയിൽ വിമാനത്താവളവും എണ്ണപ്പാടവും ആക്രമിച്ച് ഹൂതികൾ; ഇന്ത്യക്കാരനടക്കം 4 മരണം, പൗരർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്.

റിയാദ്: സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ രൂക്ഷമായ ആക്രമണം. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലേക്കും നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ട മറ്റൊരാൾ ഏത് രാജ്യക്കാരനാണെന്നു വ്യക്തമല്ല. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഷൈബ എണ്ണപ്പാടത്ത് നടന്ന ആക്രമണത്തിൽ രണ്ട് പേർ (ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാർ) കൊല്ലപ്പെടുകയും ഇന്ത്യക്കാരനും പാകിസ്‌താൻ പൗരനും പരിക്കേൽക്കുകയും ചെയ്‌തതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് സൗദിക്ക് നേരെ അയച്ച ആറ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ വ്യക്തമാക്കി. കൂടാതെ ഹോർമൂസ് കടലിടുക്കിൽ ഏഴ് ചരക്ക് കപ്പലുകൾക്ക് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലാ തലത്തിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സൗദി വിടാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, യെമനിൽ സൈന്യവും ഹൂതികളും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ 285 ഹൂതികൾ കൊല്ലപ്പെട്ടതായും 835 പേർക്ക് പരിക്കേറ്റതായും യെമൻ സർക്കാർ അറിയിച്ചു. തായിസ്, മരീബ് എന്നിവിടങ്ങളിൽ ഹൂതികളും സൈന്യവും ഏറ്റുമുട്ടി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ