Thursday, October 22, 2026
Homeകേരളംഭരണതലത്തിൽ നിർണായക മാറ്റം; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.

ഭരണതലത്തിൽ നിർണായക മാറ്റം; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി പുതിയ ഉത്തരവിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് അനുപമയ്ക്ക് പുതിയ നിയമനം നൽകിയിരിക്കുന്നത്. അതേസമയം, ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ ചുമതലകളിൽ അവർ തുടർന്നും സേവനമനുഷ്ഠിക്കും.

ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പിലെ (എംവിഡി) ഉദ്യോഗസ്ഥ സംഘടനകൾ വകുപ്പ് മന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ ഈ നിർണായക മാറ്റം വരുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ