ഷിംല, കുളു, മണാലി ധർമ്മശാല ……
പലതരം ഹിൽ സ്റ്റേഷനുകളും ഐസ് സ്‌കേറ്റിംഗ് , റാഫ്റ്റിംഗ് , പാരാഗ്ലൈഡിംഗ് —- സാഹസിക ടൂറിസത്തിനും അതുപോലെ പല പേരുകേട്ട ഹിന്ദുതീർത്ഥാടന കേന്ദ്രങ്ങളൊക്കെയായി ലോകമെമ്പാടുള്ള വിനോദ സഞ്ചാരത്തിന് സ്ഥലമാണ് ഹിമാചൽ പ്രദേശം. പ്രാദേശികമായി Land of God എന്നറിയപ്പെടുന്നു.
ഹിമാചൽ പ്രദേശത്തിലെ ശിവാലിക്ക് പർവ്വതനിരകൾക്കിടയിലെ നഹാൻ എന്ന കൊച്ചു പട്ടണത്തിലേക്കായിരുന്നു ഞങ്ങളുടെ ഈ യാത്ര. ഹിമാചൽ പ്രദേശിൻ്റെ എവിടെ ചെന്നാലും സന്ദർശകരുടെ തിരക്കിന് കുറവില്ലായിരുന്നതിനാൽ തിരക്കൊഴിഞ്ഞ ഒരു ചെറിയ പട്ടണം എന്നു ഞങ്ങൾ മനസ്സിൽ വിചാരിച്ച ചിത്രം ശരിയായില്ല എന്നു പറയാം. ഞങ്ങളെ പോലെ എല്ലാവരും വിചാരിച്ചുവെന്ന് തോന്നുന്നു. എന്നാലും ആരും പരസ്പരം പരിചയപ്പെടാനോ സൗഹൃദ സംഭാഷണത്തിനൊ ഇല്ല. പറയാതെ പറഞ്ഞ് ഒരകലം സൂക്ഷിക്കുകയാണ് അതിഥികൾ .
സമുദ്രനിരപ്പിൽ നിന്ന് 932 മീറ്റർ ഉയരത്തിലാണിത്. നവംബർ മുതൽ ജനുവരി വരെ മഞ്ഞുവീഴ്ചയുമുള്ള സ്ഥലമാണ്. അതുകൊണ്ടായിരിക്കും ഒക്ടോബറിലെ യാത്രയിൽ സൂര്യൻ തലക്ക് മുകളിൽ വന്നിട്ടും താഴ് വാര കാഴ്ചകളും പൈൻ മരങ്ങളും പാതയോരത്ത് ഉണ്ടായിനിൽക്കുന്ന കാട്ടുപൂക്കളും അതിന്റെ സൗരഭ്യവുമൊക്കെ ആസ്വദിച്ചു കൊണ്ടുള്ള യാത്രയായിരുന്നു. ഒറ്റനോട്ടത്തിൽ മനോഹരമായ ഒരു മലയോര ഗ്രാമം.സ്ഥിരമായി കാണുന്ന നഗരക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായവ. ട്രെക്കിംഗിന് പേര് കേട്ട സ്ഥലമാണിവിടെ.
ഏകദേശം 50 കി.മീ ദൂരെയുള്ള രേണുകാ തടാകത്തിലേക്കായിരുന്നു അവിടെ നിന്നുള്ള ഞങ്ങളുടെ ആദ്യത്തെ യാത്ര. സമയം അപ്പോഴേക്കും വൈകുന്നേരമായിരുന്നു. തിരിച്ചു താമസ്ഥലത്തേക്ക് എത്തുമ്പോഴേക്കും രാത്രിയാകുമല്ലോ എന്ന് ചിന്തിക്കാതിരുന്നില്ല എന്നാലും എടുത്ത തീരുമാനത്തിന് വ്യത്യാസമില്ല എന്ന മട്ടിൽ ‘ മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ ‘
പരശുരാമൻ താൾ, രേണുക ക്ഷേത്രം , ഇത് പരശുരാമനെയും മാതാ രേണുകയെയും കുറിച്ചുള്ള ഒരു പുരാണ കഥയെ ആസ്പദമാക്കിയുള്ള സ്ഥലം എന്നു പറയാം.
സമുദ്രനിരപ്പിൽ നിന്ന് 672 മീറ്റർ ഉയരത്തിലാണ് രേണുക ജി തടാകം ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ തടാകം. തടാകം ഉയരത്തിൽ നിന്ന് കാണുകയാണെങ്കിൽ, അത് ഒരു സ്ത്രീ കിടക്കുന്നതു പോലെയാണ്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് രേണുകജി കുന്നിൽ നിന്ന് ചാടിയെന്നും അവൾ വീണ സ്ഥലം ഈ വലിയ തടാകമായി മാറിയെന്നും ഐതിഹ്യം.
രേണുകാജി തടാകത്തിന് തൊട്ടടുത്തു തന്നെ പരശുറാം താൽ ഉണ്ട്. പുരാണങ്ങൾ അനുസരിച്ച് രേണുക തീർത്ഥം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നു. രേണുക തടാകവും പരശുറാം താളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇത് പരശുരാമന്റെയും അമ്മ രേണുകജിയുടെയും ദിവ്യ കൂടിക്കാഴ്ചയായി കണക്കാക്കപ്പെടുന്നു.
കുന്നുകളാൽ ചുറ്റപ്പെട്ട പരശുരാമൻ താലിന്റെ കാഴ്ച അതിമനോഹരമാണ്. പരശുരാമൻ താലിൽ ധാരാളം മത്സ്യങ്ങളുണ്ട്. ഇവിടെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെങ്കിലും നമുക്ക് ഭക്ഷണം കൊടുക്കാം. അതിന്റെ മേന്മ അവരെ കാണുമ്പോൾ തന്നെയറിയാം. എല്ലാവരും തടിച്ചി / തടിയന്മാരായി നമ്മളെ യാതൊരു പേടിയുമില്ലാതെ അങ്ങോട്ടേക്കുള്ള പടികളുടെ അടുത്തു വരെ വരുന്നുണ്ട്. ഞങ്ങൾക്ക് കഴിക്കാനായി വാങ്ങിച്ച ഭക്ഷണവും അവർക്ക് കൊടുത്ത് ആ കാഴ്ച കൂടുതൽ മനോഹരമാക്കി.തടാകത്തിൽ ബോട്ട് സഫാരിയുണ്ട്.
എല്ലാ വർഷവും പ്രബോധിനി ഏകാദശി ദിനത്തിൽ 5 ദിവസം നീളുന്ന അന്താരാഷ്ട്ര മേള സംഘടിപ്പിക്കാറുണ്ട്. സൗന്ദര്യവും ശാന്തമായ ചുറ്റുപാടും കൊണ്ട് മനോഹരമായ സ്ഥലം. ഇതിനടുത്തായി താമസിക്കാനുള്ള സൗകര്യവുമുണ്ട്.
മടക്കയാത്രയിൽ കൂട്ടിന് പൂർണ്ണ ചന്ദ്രനുണ്ടായിരുന്നെങ്കിലും വാഹനങ്ങളുടെ ‘ഹെഡ് ലൈറ്റ്’ പതിവിനു വിപരീതമായി ഒരനുഗ്രഹമായി തോന്നി.ദൂരെ നിന്നുതന്നെ ഒരു വാഹനം വരുന്നുണ്ടെന്ന് മനസ്സിലാക്കാം എന്നൊരു ആശ്വാസമുണ്ട്. അല്ലെങ്കിൽ വളഞ്ഞു പുളഞ്ഞുള്ള പാതയിൽ പലപ്പോഴും ഒരു വളവ് തിരിയുമ്പോൾ മുൻപിൽ പടുകൂറ്റൻ ലോറിയോ ബസ്സിനെയോ കാണുമ്പോൾ, സ്വന്തം വാഹനത്തിലിരുന്ന് കിടുങ്ങി പോകാറാണുള്ളത്.
വ്യത്യസ്തതമായിട്ടുള്ള കാഴ്ചകളും അനുഭവങ്ങളുമായിട്ടുള്ള ഒരു സ്ഥലം എന്നു പറയാം.
Thanks
മനോഹരം ഈ യാത്രാവിവരണം 👍
Thanks ❤️
ചിത്രങ്ങൾ രചനക്കു മാററു കൂട്ടുന്നു.
Thanks ❤️
കാണാത്ത സ്ഥലങ്ങളെ കാണിച്ചു തരുന്ന യാത്രാ വിവരണം. നന്നായിട്ടുണ്ട്.
Thanks ❤️
Superb👍🏻❤️
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️
രേണുക തടാകം ആദ്യമായി കേൾക്കുകയാണ് അതുകൊണ്ടുതന്നെ ആസ്വാദതയോടെ വായിച്ചു…
അവതരണരീതി പഴയതുപോലെ വളരെ നന്നായിട്ടുണ്ട്..
Thanks ❤️