Friday, October 9, 2026
Homeകഥ/കവിതയവനിക (കവിത) ✍ സതി സുധാകരൻ പൊന്നുരുന്നി

യവനിക (കവിത) ✍ സതി സുധാകരൻ പൊന്നുരുന്നി

ജീവിതമാകുന്ന യവനികയ്ക്കപ്പുറം
എന്തൊക്കെ മോഹങ്ങളായിരുന്നു

കയറിക്കിടക്കുവാൻ വീടൊന്നു
വയ്ക്കണം മക്കളെ നന്നായ്
പഠിപ്പിക്കേണം

ഞാനല്ലാതാരും തുണയില്ല
മക്കൾക്ക് കടലുകൾ താണ്ടി ഞാൻ
പോകവേണം.

സമ്പാദ്യമായൊന്നും
ഇല്ല യീഭൂമിയിൽ മക്കളെ നന്നായ്
വളർത്തുവാനായ്

പാറിപ്പറക്കാൻ കിടക്കും
വിമാനത്തിൽ
ഒരുപിടി മോഹമായ് ചെന്നിരുന്നു.

റൺവേയിലൂടെ കറങ്ങും വിമാനവും
നിമിഷ നേരത്താൽ കുതിച്ചു പൊങ്ങി

ആകാശക്കാഴ്ചകൾ കാണാനിരുന്ന
ഞാൻ വിമാനം,
തീഗോള മാകുന്ന കാഴ്ച കണ്ടു

മക്കളെയോർത്തെന്റെ നെഞ്ചകം നീറി
മോഹങ്ങളെല്ലാം പോയ് മറഞ്ഞു.

ജീവിത യവനിക പിന്നേയും
വീണുപോയ് മക്കൾക്കു
തണലേകാനാരുമില്ല.

സതി സുധാകരൻ പൊന്നുരുന്നി✍

RELATED ARTICLES

2 COMMENTS

  1. സ്വപ്നങ്ങൾ തകർന്നടിയാൻ ഒരു നിമിഷം മതി
    നല്ല വരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ