Thursday, May 21, 2026
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: 'ക്‌ളാര ബാർട്ടൺ' ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘ക്‌ളാര ബാർട്ടൺ’ ✍അവതരണം: അജി സുരേന്ദ്രൻ

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ആദരണീയയും ആഭ്യന്തര യുദ്ധകാലത്ത്, യുദ്ധമേഖലയിൽ സേവനമനുഷ്ഠിച്ചിരുന്ന ആതുരശുശ്രൂഷക ആയിരുന്ന ക്ലാരിസ്സ ഹാർലൊ ബാർട്ടൺ എന്ന ക്ലാര ബാർട്ടിൻ്റെ ഓർമ്മകളിലുടെ…

അമേരിക്കൻ റെഡ്ക്രോസ്സിന്റെ സ്ഥാപക കൂടിയായ ക്ലാര 1821 ഡിസംബർ 25 ന് പ്രാദേശിക സേനയിലെ ഒരു ക്യാപ്റ്റനായിരുന്ന സ്റ്റീഫൻ ബാർട്ടണിന്റെയും സാറ സ്റ്റോൺ ബാർട്ടണിന്റെയും മകളായി അമേരിക്കയിലെ മസാച്ചുസെറ്റ്സിലാണ് ജനിച്ചത്.

മകളെ ഒരു അദ്ധ്യാപികയാക്കണമെന്ന മാതാപ്പിതാക്കളുടെ ആഗ്രഹമനുസരിച്ചു അദ്ധ്യാപക പരീക്ഷ പാസായതിനു ശേഷം ക്ലാര ബോർഡൺ ടൗണിൽ ഒരു ഓപ്പൺസ്കൂൾ സ്ഥാപിച്ചു .അത് വേഗം വളർന്നു വലുതായി. അത്രയും വലിയൊരു സ്ഥാപനത്തിന്റെ നേതൃസ്ഥാനത്ത് ഒരു വനിത മതിയാവില്ലെന്ന് നഗരവാസികൾ നിശ്ചയിച്ചു. ഇതറിഞ്ഞ് ക്ലാര ബാർട്ടൺ തന്റെ പ്രിൻസിപ്പാൾ സ്ഥാനം രാജിവെച്ചു.
ആ സംഭവം ക്ലാര എന്ന ആതുരശുശ്രൂഷകയുടെ വളർച്ചക്ക് കാരണമായി എന്നു തന്നെ പറയാം…

സിവിൽ വാർഡിൽ നഴ്സിങ് സേനയിൽ സേവനമനുഷ്ഠിച്ച ക്ലാര ആഭ്യന്തരയുദ്ധ സേവന വേളയിൽ നഴ്സിങ് സേവനങ്ങൾ ആവശ്യമായിരുന്ന വ്യക്തികളെ വ്യക്തിപരമായി പരിചരിക്കുകയും നഴ്സുമാർക്ക് സൂപ്രണ്ട് ആയി ജോലി നോക്കുകയും ചെയ്തു. യുദ്ധസമയത്തു വ്യാപകമായി പരിക്കേറ്റ സൈനികരെ സേവിച്ചതിനാൽ ക്ലാര “ഏയ്ഞ്ചൽ ഓഫ് ദി ഫൗൾഫീൽഡ്” എന്നറിയപ്പെട്ടു.

ക്ലാര ബാർട്ടൺ,അമേരിക്കൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിക്കുകയും വളരെ കാലം സംഘടനയുടെ മേധാവിയാവുകയും ചെയ്തു. മസാച്യുസെറ്റ്സ് വനിതാ ജയിൽ സൂപ്രണ്ടായും ക്ലാര പ്രവർത്തിച്ചിട്ടുണ്ട്.

അന്തർദേശിയ യുദ്ധസമയത്തു മാത്രമൊതുങ്ങിയില്ല ക്ലാരയുടെ പ്രവർത്തനം. സ്പാനിഷ്-അമേരിക്കൻ യുദ്ധ സമയത്തും ഇവർ ആശ്വാസവുമായി എത്തി.

പകർച്ചവ്യാധി, പ്രകൃതിദുരന്ത കാലഘട്ടങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ടർക്കിയിലെ അർമേനിയൻ കൂട്ടക്കൊല സമയത്തും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നേതൃത്വ പരമായ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

4 COMMENTS

  1. . യുദ്ധമുഖത്തും ദുരിതമായത്തും ഓടിയെത്തിയിരുന്ന മാലാഖയെ മറക്കാതിരിക്കാം♥

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com