Wednesday, April 30, 2025
Homeസ്പെഷ്യൽഈ ഗാനം മറക്കുമോ ഭാഗം - (45) 'കേളി' എന്നപടത്തിലെ '' താരം വാൽക്കണ്ണാടി നോക്കി....'...

ഈ ഗാനം മറക്കുമോ ഭാഗം – (45) ‘കേളി’ എന്നപടത്തിലെ ” താരം വാൽക്കണ്ണാടി നോക്കി….’ എന്ന ഗാനം

നിർമല അമ്പാട്ട് .

പ്രിയ കൂട്ടുകാരേ..  ആസ്വാദകരേ..  ‘ഈ ഗാനം മറക്കുമോ’ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം.

1991ൽ ഭരതൻ സംവിധാനം ചെയ്ത ‘ കേളി ‘ എന്ന ചിത്രത്തിലെ ‘ താരം വാൽക്കണ്ണാടി നോക്കി..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ഭരതൻ സംഗീതം കൊടുത്തു. ഹിന്ദോളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ചിത്രയാണ് ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായ സാഹിത്യം. നിലാവലിഞ്ഞ രാവിലത്രേ താരം വാൽക്കണ്ണാടി നോക്കിയത്. നിലാവുള്ളപ്പോൾ താരത്തെ നമ്മൾ കാണുന്നില്ലല്ലോ. നിലാവ് അലിഞ്ഞുചേരുന്ന നേരം! എന്തുനല്ല ഭാവന അല്ലെ?

മഞ്ഞണിഞ്ഞ മലരിയിൽ മഞ്ഞളാടി വന്ന നിനവുകളും ഇലവംഗം പൂക്കും വനമല്ലിക്കാവും ഈറൻതുടി മേളത്തൊട്‌… ഞാനും….!!
ചിന്തേരിട്ട് മിനിക്കിയ വരികൾ. നമുക്ക് വരികളിലേക്ക് വരാം.
ആ… ആ… ആ…
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാ‍ടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാ‍ടി)
നൂറു പൊൻ‌തിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻ‌തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ… ആ… ആ‍… നമ്മൾ
(വാൽക്കണ്ണാടി)

നൂറു പൊൻതിരി നീട്ടി മണിയറ ഓടാമ്പാൽ നീക്കി ഇലക്കുറി തൊട്ട് കണിക്കുടം തൂവി ആ മംഗല്യം പൊഴിയുന്നതെങ്ങിനെ എന്ന് നമുക്കൊന്ന് നോക്കാം

 

ഗാനം കേട്ടുവല്ലോ. ഗാനം ഇഷ്ടമായില്ലേ.. നമ്മുടെ മനസ്സും ഈ ഗാനത്തിനൊപ്പം തുള്ളിയില്ലേ..

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.

സ്നേഹപൂർവ്വം

നിർമല അമ്പാട്ട് .

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ