Saturday, July 25, 2026
Homeഇന്ത്യകേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു.

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു.

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ, ഭക്ഷ്യസംസ്‌കരണ സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു. രാജ്യസഭയിലെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് രാജി. ബിട്ടുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പഞ്ചാബിലെ ബിജെപി നേതാവാണ് രവ്നീത് സിങ് ബിട്ടു. ജൂണ്‍ 21ന് ജോര്‍ജ് കുര്യനൊപ്പം രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ മന്ത്രിയായിരുന്നു രവ്‌നീത് സിങ് ബിട്ടു. രാജ്യസഭാ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണില്‍ അവസാനിച്ചിരുന്നു. അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിട്ടു മല്‍സരിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ജോര്‍ജ് കുര്യന്‍ ജൂണില്‍ രാജി സമര്‍പ്പിക്കുകയും മന്ത്രിസഭയില്‍നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. എന്നാല്‍, രവനീത് ബിട്ടു രാജിവച്ചിരുന്നില്ല. അദ്ദേഹത്തിന് രാജ്യസഭാ കാലാവധി നീട്ടി നല്‍കിയിരുന്നതുമില്ല. അന്ന് പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് രാജി സമര്‍പ്പിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ഒഴിവുവന്ന സീറ്റിലേക്കുള്ള ശേഷിക്കുന്ന കാലാവധിയിലേക്ക് രാജസ്ഥാനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു 2024ല്‍ ബിജെപിയില്‍ ചേരുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെടുകയും ചെയ്തു. ആനന്ദ്പുര്‍ സാഹിബില്‍നിന്നും ലുധിയാനയില്‍നിന്നുമായി മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com