Saturday, April 27, 2024
Homeഅമേരിക്കവനിതാദിന ആശംസകൾ 💃 ✍ലാലു കോനാടിൽ

വനിതാദിന ആശംസകൾ 💃 ✍ലാലു കോനാടിൽ

ലാലു കോനാടിൽ✍

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്… അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ന് ആചരിക്കുന്നു… ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്… സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും , വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ.. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്…

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും
പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്… തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു… പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല…

ലിംഗപരമായി വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒന്നായി വളരാനും വികസിക്കാനുമുള്ള ലോകമൊരുക്കാന്‍ നമുക്ക് ഒരുമിക്കാം…✒️

ലാലു കോനാടിൽ✍

RELATED ARTICLES

1 COMMENT

  1. സാഹിത്യപരമായ നിർവചനങ്ങളിലൂടെ മാത്രം രൂപപ്പെട്ടിരുന്ന “സ്ത്രീ” യിൽ നിന്ന് യാഥാർത്ഥ്യങ്ങളിലെ സ്ത്രീയെ തിരിച്ചറിയുന്നത് പലപ്പോഴും ഓരോരുത്തരുടെയും വ്യക്തിപരമായ വ്യാഖ്യാനങ്ങളെയോ മറ്റുള്ളവരുടെ ഊഹങ്ങളെയോ ആശ്ര യിച്ചിരിക്കും… അതൊരു പക്ഷേ ബുദ്ധിശൂന്യമായ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ പൊതുവെ വിലയിരുത്തപെടുന്നത് കൊണ്ടാവാം….

    ചിന്തയിൽ സ്ഥിരതയുള്ള പക്വതയോടെ ഒരു ബന്ധം നിലനിർത്താൻ കെല്പുള്ള ഒരു സ്ത്രീയെ ഒരു പുരുഷൻ സ്നേഹിക്കും…ബഹുമാനിക്കും…
    ആത്മവിശ്വാസവും വിജയകരവുമായ ഒരു പുരുഷൻ ജീവിതത്തിൽ തനിക്ക് വേണ്ടത് എന്താണെന്ന് തിരിച്ചറിയുന്ന സ്ത്രീയെ അയാൾ ആഗ്രഹിക്കുന്നു…
    മറിച്ചും അങ്ങനെതന്നെ…ഓരോ സ്ത്രീയും തൻ്റെ പുരുഷൻ ഭർത്താവോ സുഹൃത്തോ അവൾ ഇഷ്ടപ്പെടുന്ന ആരും ആയിക്കൊള്ളട്ടെ,അവള് എന്താണെന്നുള്ളത് അംഗീകരിക്കുകയും സ്നേഹിക്കുകയും അവളുടെ വികാരങ്ങളും വിചാരങ്ങളും ശാന്തമായും മാന്യമായും അവരോട് പ്രകടിപ്പിക്കാനും കഴിയുന്നിടത്താണ് അവളിലെ പൂർണ്ണത…
    പരസ്പരം സൃഷ്ടിക്കുന്ന ചില അശ്രദ്ധ നിമിഷങ്ങൾ പോലും ബന്ധത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു എന്നതാണ് വാസ്തവം….❣️

    മനസ്സ് മടിച്ചു മരിച്ചു ജീവിക്കുന്ന സ്ത്രീകൾക്ക് പകരം തൻ്റെ വ്യക്തിത്വം മറയ്ക്കാതെ അകത്തും പുറത്തും തന്നെ മനസ്സിലാക്കുന്നവരോടൊപ്പം തൻ്റെ പൂർണ്ണത തെളിയിച്ചുകൊണ്ട് പെണ്ണടയാളങ്ങൾ ഉണ്ടാകട്ടെ…
    തൻ്റേതായ ഇടങ്ങളിൽ…💃💃

    സധൈര്യം മുന്നോട്ട്…💃
    Choose To Challenge….💃

    പ്രണയം പെൺക വിതയാക്കി വിപ്ലവം സൃഷ്ടിക്കാത്ത…
    ഹൃദയത്തിൽ ധീരയായ….ആണിൻ്റെ അദ്ധ്വാനഫലത്തിൻ്റെ പങ്ക് പറ്റാത്ത ….അങ്ങനെ ഒരുപാട് സ്ത്രീ മുഖങ്ങളെ വെളിപ്പെടുത്തിയ ഈ post ഈ വനിതാ ദിനത്തിൽ ഹൃദ്യമായ അഭിനന്ദനങ്ങൾ അർഹിക്കുന്നു…
    സ്ത്രീത്വം അടയാളപ്പെടുത്താൻ ഒരു സ്ത്രീ തന്നെ വേണമെന്നില്ല…അവളെ അറിയുന്നവൻ മതി….💞

    Great .. 👍👍…..
    Lalu….You Rocks….⭐⭐⭐

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments