മിന്നാം മിനുങ്ങിൻ്റെ ചിറകിലേറി
വാനമേഘങ്ങൾക്കൊപ്പം ഞാനും
പൊങ്ങിയും താഴ്ന്നും പറന്നുവല്ലോ
ചിരപരിചിതരെന്നപോൽ
മേഘങ്ങളും ഞാനും തൊട്ടുരുമ്മി
എവിടെയോ ചെന്നുപെട്ടപോൽ
മനസിൽ തോന്നലുണ്ടായിയെങ്കിലും
ബലമുള്ള ചിറകിലാണല്ലോ യാത്ര
എന്നോർത്തപ്പോൾ മനംതരളിതമായി
ചിറകുകളുയർത്തി പൊങ്ങിവരുന്ന
കഴുകനെൻ നേരെ നോക്കിയപ്പോൾ
മിന്നാമിനുങ്ങിൻ വെട്ടം കണ്ണിൽ
കൊണ്ടതിനാലാവാം ചിറകുകൾ
താഴ്ത്തി താഴേക്കു താണുപോയി
അകലെയതാ കാണുന്നു കുന്നുകൾ
പാറകൾ വെളുക്കെ ചിരിതൂകിടുന്നു
അവിടെയെത്തിടുവാൻ മനം തുടിച്ചു
ഞൊടിയിടയിൽ മാനം കറുത്തു
ഇടിയും മിന്നലും രഹസ്യം പറഞ്ഞു
കാതടപ്പിക്കുന്ന ശബ്‌ദം കേട്ട്
ഞെട്ടിയുണർന്നപ്പോൾ കണ്ടു
മിന്നലിൻ വെളിച്ചവും മഴയും
ഉച്ചമയക്കത്തിൻ ആലസ്യത്തിൽ
നടത്തിയ യാത്രയോർത്തു
ചിരിയടക്കാൻ കഴിഞ്ഞതില്ല




നന്നായിട്ടുണ്ട്
Good
Great 👍😃