Sunday, August 23, 2026
Homeഅമേരിക്കഓണം പോന്നോണം (കവിത) ✍നിർമല അമ്പാട്ട്

ഓണം പോന്നോണം (കവിത) ✍നിർമല അമ്പാട്ട്

ഓണമെരോലക്കുടക്കീഴിലെത്തി
നാണിച്ച് നില്പാണ് ദൂരെ
അത്തവുമെത്തി ചിത്രയുമെത്തി.
പൂവായ പൂവെല്ലാം തീർന്നുപോയി .
തുമ്പയുമില്ല തുളസിയുമില്ല,
തുമ്പി തുള്ളാനൊത്ത പെണ്ണുമില്ല.
കാക്കപ്പൂവേ കരിംകുറിഞ്ഞി
പൂക്കളം തീർക്കാൻ പാറി വായോ.
നാണിച്ചു നിൽക്കാതെ മുക്കുറ്റി പ്പെണ്ണേ
നാളെയൊരു വട്ടി പൂതരാമോ?
കണ്ണാംതളിപ്പെണ്ണേ കണ്ണുതട്ടാതെ
ഇന്നെന്റെ പൂക്കളം തീർക്കാൻ വാ.
വേലിപ്പടർപ്പിൽ ചിരിച്ചുകുഴഞ്ഞ
തേവിടിപ്പൂവേനീയും വാ
പൂപ്പൊലി പാടേണം പൂവിളിക്കേണം
പൊൻ കസവിന്റെ പുടവ വേണം.
ഉത്രാടസന്ധ്യയിൽ തേരിറങ്ങി
മാവേലിത്തമ്പുരാനെത്തീടുമ്പോൾ
തങ്കത്തരിവള താളത്തിൽ മേളത്തിൽ
മങ്കമാരെല്ലാരും ഒത്തു ചേരേണം .
മാവേലി മന്നന് മംഗളം പാടി
മാലോകരെല്ലാരും ഒന്നാവണം .
ഓണം പോന്നോണം തിരുവോണം തക
താളത്തിൽ കുമ്മിയടിച്ചീടേണം നല്ല
ഈണത്തിൽ കുമ്മിയടിച്ചീടേണം.

ഏവർക്കും മലയാളി മനസ്സിന്റെ ഓണാശംസകൾ 🙏.

നിർമല അമ്പാട്ട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ