Saturday, August 22, 2026
Homeഅമേരിക്കവരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

അയ്മനം സാജൻ PRO

മഹാബലിയുടെ വ്യത്യസ്ത മുഖം അവതരിപ്പിക്കുകയാണ് വരും വരാതിരിക്കില്ല എന്ന അരമണിക്കൂർ ചിത്രം. അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് ( രവി തമ്പി) നിർമ്മാണം, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം കൈരളി ടി.വി യിൽ ഓണനാളിൽ ഓഗസ്റ്റ് 25 ന് 3-30 PM മുതൽ ടെലികാസ്റ്റ് ചെയ്യും.

ചെറായി ബീച്ചിന്റെ പശ്ചാത്തലത്തിൽ, ഒരു മൽസ്യത്തൊഴിലാളിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ച ഈ ഫിലിം മറ്റ് ബഹാബലി ചിത്രങ്ങളിൽ നിന്നും, വ്യത്യസ്തമായ, കഥയും, അവതരണവുമായി പുതുമ പുലർത്തുന്നു.

മദ്യത്തിന് അടിമയായ മൽസ്യത്തൊഴിലാളിയുടെ മകളെ, ഒരു പ്രത്യേക സാഹചര്യത്തിൽ കാണാതാവുന്നു. അവിടെ ഒരു രക്ഷകനായി അവതരിക്കുന്ന മഹാബലി, പിന്നീട് മൽസ്യത്തൊഴിലാളിയെ നന്മയുടെ പാതയിലേക്ക് നയിക്കുന്നു.

വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന വരും വരാതിരിക്കില്ല പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും.

മഹാബലിയായി സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മദൻലാലും, മൽസ്യത്തൊഴിലാളിയുടെ മകളായി ശ്രീഭദ്ര കെ.രാജും വേഷമിടുന്നു.

അഭിനവ് ഫിലിം ഫാക്ടറിക്കു വേണ്ടി ജസ്റ്റസ് ( രവി തമ്പി ) നിർമ്മാണം, സംവിധാനം നിർവഹിക്കുന്ന വരും വരാതിരിക്കില്ല. തിരക്കഥ -മധു വിശ്വനാഥ്, ക്യാമറ – പ്രതീഷ്ജോയ്, എഡിറ്റർ-വിഷ്ണു ഗോപിനാഥ്, കോ. പ്രൊഡ്യൂസർ – രാജേഷ് കെ. മുകുന്ദൻ, അസോസിയേറ്റ് ഡയറക്ടർ – രാഹുൽ കുറ്റിക്കാട്, മേക്കപ്പ് -ബിനില കോടഞ്ചേരി, പ്രൊഡക്ഷൻ കൺട്രോളർ – പി.സി മുഹമ്മദ്, പി.ആർ.ഒ – അയ്മനം സാജൻ.

മദൻലാൽ, ശ്രീഭദ്ര കെ. രാജ്, സുനിൽ സഫായി, സുമ, സുരേഷ് കുമാർ, സംഗീത, അനിൽകുമാർ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ PRO

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ