കവനങ്ങളെവിടെ കാടിനപ്പുറമെങ്ങോ
മറഞ്ഞോ
കാവ്യങ്ങൾ താളിയോലകളിലായി
മയങ്ങി
കുറുങ്കവിതകൾ പുഴപോലൊഴുകി
ഗാഥയേറ്റു പാടാനാളില്ലാതായി
മണിപ്രവാളമേ പാഠപുസ്തകവും
കൈയ്യൊഴിഞ്ഞോ
ആധുനിക
മത്യന്താധുനികവുമേറ്റു മുട്ടിയെന്നോ
ഗദ്യകവിതവരിതെറ്റിയ
പരന്റെചോരയിലെഴുതി
വളർന്നു
മംഗ്ലീഷു വായനയ്ക്കെന്തു
സുഖംഅതുമൊരു
മണിപ്രവാളമായെന്നോ
പ്രകൃതിഭംഗിയെഴുതല്ലേ
മലരിൻ മണമേറ്റു
പുളഞ്ഞു രസിക്കരുതേ
പൂവിനെ നോക്കാതെ
ഞെട്ടിൻ ദർശനമാത്രയില
തു നിൻ മനം മുറിക്കുന്ന മുറിവിലവൾ
കുത്തുന്ന സൂചിയാക്കു
കീറിപ്പൊളിഞ്ഞാകാശമെന്നുര
ച്ചതിനെനഷ്ടപ്രണയമുടുത്ത
നീലച്ചേലയാക്കു.
പ്രേമഭംഗ കവിതകൾ പാടല്ലേ
ഔട്ട്ഡേറ്റടാണവ
പകരമതിൻ വാർഷികരാവിൽ
റീലുണ്ടാക്കി പഴയസിനിമ
ഗാനങ്ങളതിനകമ്പടിയിട്ടാ
ശ്വാസനിശ്വാസമുതിർക്കു
സ്വവർഗ്ഗ സ്നേഹം,ഭിന്നലിംഗ
ബന്ധങ്ങൾകവിതയായി വിരിയട്ടെ
ഉപഹാരമുടനേറ്റു വാങ്ങാം
സാഹിത്യവാസന വേണമെന്നില്ലന്നായി
ആശയം വേണേൽ എ.ഐ. തരും
അൽഗോരിതം കോഡാക്കി
പദ്യമായെഴുതി ഇമെയിൽ ചെയ്താൽ
മതി
ഇതൊന്നുമറിയാതെ തൂലിക
കാവ്യദേവതയെപാർത്തിരുന്ന്
അനുഭവമാശയമാക്കുമ്പോൾ
പണ്ടു പഠിച്ച പര്യായങ്ങൾ
കിട്ടാതുഴറുന്ന കവികളില്ലേ
കീ പാഡിനരികിലായി
ടെപ്പിങ്ങിൻ സ്വനമേറ്റ്
ശ്വേതനിറമാർന്ന കടലാസും
എഴുതാപേനയും നില തെറ്റി വീഴുന്നു.
വൃത്തഭംഗ ഭീതി വേണ്ട ഗദ്യമാക്കി
ചെയ്താൽ വായനക്കാരേറെ
കവിത സേവ് ചെയ്തത് പാസ് വേഡിട്ടു
പൂട്ടിക്കോ
വായിച്ചവർ കോപ്പി ചെയ്തു പിന്നെ
കവികളായി മാറും
നീയോ പരസ്യവിചാരണ
യിൽപ്പെടും
പുതുതലമുറയെ പഴിക്കരുതേ
സമയമില്ല നൽഭാഷയില്ല
സ്കിപ്പ് ചെയ്തു
പൊകുമെന്നാകിലുമീ
നിമിഷ കവികളെ കണ്ടാലല്പം
നിൽക്കാം
എൻ ഭാഷാഇംഗ്ലീഷ് യോഗോ
മണിപ്രവാളകവിതയിൽ
കവിത്വമില്ലെന്നു വിരൽ ചൂണ്ടണേ
കുറ്റം പറയാനൊന്നു വായിക്കു
“ഗദ്യം പദ്യമയം കാവ്യമെന്നു” പറയുമീ ചമ്പുവിനോടുപമിക്കാനയോഗ്യ
മെങ്കിലുമെൻ വരികൾ സദയം
സമർപ്പയാമി




മനോഹരം
പരിഷ്കാരത്തിന്റെ പരിദേവനങ്ങൾ,തലോടലും തല്ലും…ഒരു ചെമ്മനംചാക്കോ , കുഞ്ഞുണ്ണി മാഷ് സ്റ്റൈൽ.ജോറായിട്ടുണ്ട്
ആധുനിക കവിതകളിൽ വരുന്ന ചില മാറ്റങ്ങളെക്കുറിച്ച് കവിയത്രി നന്നായി അവതരിപ്പിച്ചിരിക്കുന്നു…..നല്ല കവിത…..അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️
പുതുതലമുറകവികളേയും, കവിതകളേയുംജോറായി അവതരിപ്പിച്ചിട്ടുണ്ട്. അതെ . ഒരു ചെമ്മനംടച്ച് എവിടെയോ സ്പർശിച്ച് കടന്നുപോകുന്നുണ്ട്.❤️❤️
Super 👌
Congratulations, really enjoyed. Very nice poem.