നിന്നെത്തിരഞ്ഞു നടന്നൂ
നിൻ്റെ വഴികളിൽ ഇന്നെത്ര ദുരം…
ചെഞ്ചായക്കൂട്ടിൻ്റെയുള്ളിൽ
കുഞ്ഞു മാൻകിടാവായ് നീ ഒളിച്ചു
തീരം തഴുകുന്ന തിരകളെത്തേടി
തീരത്തിരിക്കുവാൻ ഞാനുമെത്തി
സ്വപ്നങ്ങൾ വീണുടഞ്ഞീടുന്ന തീരത്ത്
ചെഞ്ചായമണിയുന്നു യുഗസന്ധ്യകൾ.
മാഞ്ഞിടും മുന്നിലെ കാഴ്ച്ചകൾ എന്നും
അശ്രുവീണണയുന്ന ദീപമായീ
ഓർമ്മച്ചിരാതിലൊളിക്ക നീ താരമേ
ഓർത്തു പോകാനെനിക്കിനിയുള്ള
കാലം.
എന്തിനീ വർണ്ണപ്പുടവ ചുറ്റീ, നീ-
എന്തിനിന്നാഴിയിൽ ആഴ്ന്നിറങ്ങീ
ആഴിതൻ ആഴങ്ങൾ തേടിടുമ്പോൾ
ആരും കൊതിച്ചിടും നിന്നെയെന്നും.
പുത്തൻ പ്രഭാതം പുലർന്നീടുവാൻ
ഈ രാത്രിതൻ മാറിൽ മയങ്ങിടും
ഞാൻ
സ്വപ്നങ്ങൾ ഇന്നൻ്റെ കൂട്ടിനെത്തും
നാളെ, മന്ത്രമുണർത്തുന്ന നേരംവരെ




നന്നായിട്ടുണ്ട്
Thanks a lot dear💖