‘ ജിബി ‘
വിനോദ സഞ്ചാരികൾ അധികം സന്ദർശിക്കാത്ത സ്ഥലം. അതുകൊണ്ടു തന്നെ വിനോദസഞ്ചാരികളുടെ എല്ലാ കുഴപ്പങ്ങളിൽ നിന്നും മാറി ഇപ്പോഴും ഹിമാചൽ പ്രദേശിന്റെ തനത് സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ഒരു സ്ഥലമെന്നു പറയാം.
മണാലിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.അതുകാരണം മണാലിയിലേക്കുള്ള വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. യാത്രകൾ പലപ്പോഴും തുരങ്കങ്ങളിലൂടെയുള്ള നേരായ പാതയിലൂടെയാണ് എന്നൊരു ആശ്വാസമുണ്ടെങ്കിലും മറ്റു പല ഭാഗങ്ങളിലും പ്രകൃതി അതിന്റെ ക്ഷോഭം പ്രകടിപ്പിച്ചിരിക്കുന്നത് കാണാം. മലകൾ പലതും പൊട്ടിയും പൊളിഞ്ഞുമാണ് ഇരിക്കുന്നത് .
സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിലാണ് ജിബി. ബിയാസ് നദിയുടെ പോഷകനദിയായ തീർത്ഥനദിയുടെ തീരത്ത് വസിക്കുന്ന മനോഹരമായ, ആഡംബരരഹിതവും പഴയതുമായ ഒരു ഹിമാലയൻ ഗ്രാമമാണിത്. പരമ്പരാഗത ഹിമാചലി വീടുകൾ, ചില ഹോംസ്‌റ്റേകൾ, മനോഹരമായ ധാരാളം പച്ചപ്പ് എന്നിവയല്ലാതെ മറ്റൊന്നുമില്ല ഇവിടെ. ചുറ്റുമുള്ള വനങ്ങൾ ഓക്ക്, ദേവദാരു, പൈൻ എന്നിവയുടെ മിശ്രിതമാണ്. ഞങ്ങൾ അവിടെയുള്ള ‘ഹോം സ്റ്റേ’യിലാണ് താമസിച്ചത്.
വാഹനം നിറുത്തി അവിടെ നിന്നും നല്ലൊരു നടപ്പ് തന്നെയുണ്ട്. ഹോം സ്‌റ്റേയിൽ നിന്നും ആളെ വിളിച്ചപ്പോൾ, മുപ്പത്തു – മുപ്പത്തഞ്ച് പ്രായം വരുന്ന ‘ മോനിക്ക’ ഓടി വന്നു. ഞങ്ങൾ കൊണ്ടു വന്ന സ്യൂട്ട് കേസ്സൊക്കെ ആര് കൊണ്ടുപോകും എന്ന ചോദ്യത്തിന്
‘ അത് ഞാൻ കൊണ്ടു പൊയ്ക്കോള്ളാം, ഞങ്ങൾക്ക് ഇത് പ്രാക്ടീസാണ്. സാധാരണയായി പത്തമ്പതു കിലോ ആപ്പിൾ, മട്ടർ … അത്തരം കാർഷിക വിഭവങ്ങളാണ് കൊണ്ടുപോകാറുള്ളത്. ഇത് ‘ വറെറ്റി’ ഉണ്ടല്ലോ എന്നഭിപ്രായം.
അവിടെയെല്ലാം നടക്കാൻ തന്നെ പാടുപ്പെടുമ്പോളാണ് ഇത്തരം ഉത്തരങ്ങൾപലപ്പോഴും കുന്ന് കയറാൻ കൈ തന്ന് സഹായിക്കാനും സാധിക്കുന്നുണ്ട്.
സ്യൂട്ട് കേസ്സിനോടുള്ള കൗതുകമോ എന്നറിയില്ല പോകുന്ന വഴിയിൽ രണ്ടു – മൂന്നു സ്ത്രീകൾ ആ പെട്ടി ചുമക്കാൻ തയ്യാറായി വന്നു. മോനിക്കയും അവരും കൂടെ ആകെ ‘ കലപില’, പിന്നീട് ചോദിച്ചപ്പോഴാണ് പറയുന്നത്,അവർക്ക് ‘സ്യൂട്ട് കേസ്സ് ‘ കൊണ്ടു പോകുവാനായിട്ട് പൈസ വേണം. അവരെല്ലാം ‘ പഹാഡ് ഭാഷ’യിലാണത്രേ സംസാരിച്ചിരുന്നത്. ആ ഭാഷക്ക് ‘അക്ഷരമാലകൾ ‘ ഇല്ല . പറയാൻ മാത്രമേ ഉപയോഗിക്കൂ.വയസ്സായവർക്ക് ആ ഭാഷ മാത്രമെ അറിയുകയുള്ളൂ. ഒപ്പിടാൻ തള്ളവിരലുണ്ടല്ലോ എന്ന മട്ടിലാണവർ. അവരെല്ലാം വയസ്സായവർക്കുള്ള പെൻഷൻ വാങ്ങിക്കാൻ പോവുകയാണ് അതിനിടയ്ക്കാണ് സ്യൂട്ട് കേസ്സ് ചുമന്ന് കാശുണ്ടാക്കാനുള്ള പ്ലാൻ. ഇതെല്ലാം കാണുമ്പോൾ പട്ടണത്തിൽ നിന്നും വരുന്ന നമ്മളെ ട്രോൾ(troll) ചെയ്യുന്നതാണോ എന്നൊരു സംശയം.പക്ഷെ അവിടുത്തെ സർക്കാർ സ്കൂളുകൾ എല്ലാം ഹിന്ദി മീഡിയമാണ്.
അല്ലെങ്കിലും ‘ പഹാഡികൾ( മലയോരത്ത് താമസിക്കുന്നവർ) വളരെ ഊര്‍ജ്ജസ്വലരാണ് എന്നാണ് പൊതുവെയുള്ള സംസാരം.നിഷ്കളങ്കതയുടെ പര്യായം എന്ന മട്ടിലാണ് മോനിക്കയുടെ പെരുമാറ്റം. ആ വീടിന്റെ മരുമകളാണവർ. അച്ഛനും അമ്മയും ഭർത്താവിന്റെയും പ്രിയങ്കരിയായി അവിടെ യെല്ലാം ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വീടിന്റെ മാത്രമല്ല ആ നാടിന്റെ വിശേഷങ്ങളും ഭക്ഷണങ്ങളും വിളമ്പാൻ യാതൊരു മടിയുമില്ല. പൈൻ മരങ്ങൾ കൊണ്ട് നിർമ്മിച്ച ആ വീട് കാണാൻ നല്ല ഭംഗി. ഫോട്ടോ എടുത്തപ്പോൾ അതിലും മനോഹരം. മോനിക്കയെ ആ ഫോട്ടോ കാണിച്ചപ്പോൾ, ‘ ഇൻസ്റ്റാഗ്രാം’ -ൽ പോസ്റ്റ് ചെയ്യണേ എന്നു മറുപടി. ‘ ടെക്നോളജി’ യുടെ കുടക്കീഴിൽ മാനുഷരെല്ലാരും ഒന്നു പോലെ … എന്നായിരിക്കുന്നു അല്ലേ!
വിനോദ സഞ്ചാരികളുടെ ലിസ്റ്റിൽ ഇല്ലാത്ത സ്ഥലമാണിതെങ്കിലും എവിടെ നോക്കിയാലും ഹോം സ്റ്റേകളും കഫെകളുമാണ്. ഹിമാചൽ പ്രദേശത്തുള്ളവർക്കെ ഇവിടം സ്ഥലം വാങ്ങിക്കുവാൻ പറ്റുകയുള്ളൂ എന്നാണ് നിയമം പക്ഷെ പലരും അവരിൽ നിന്ന് lease എടുത്തിട്ടാണ് ഇതെല്ലാം നടത്തുന്നത്. രാത്രികാലങ്ങളിലെ പാട്ടും കുടിയും ബഹളവുമെല്ലാം അവിടുത്തെ പഞ്ചായത്ത് മെംബേഴ്സ് സമ്മതിക്കാറില്ലത്രേ! പക്ഷെ കഫെ കളിൽ കഞ്ചാവും മറ്റും സുലഭമെന്നാണ് അവിടെയുള്ളവരിൽ നിന്നറിഞ്ഞത്.
അവധിക്കാലം കൂടുതൽ അവിസ്മരണീയമാക്കാൻ ധാരാളം അനുഭവങ്ങൾ സമ്മാനിച്ച ഈ സ്ഥലത്തിലെ കൂടുതൽ വിശേഷങ്ങളുമായി അടുത്താഴ്ച … :
Thanks
എനിക്ക് ഒരു സംശയം തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ശോഭന പഹാ ഡ് ഭാഷയാണോ സംസാരിക്കുന്നതെന്ന്ന് 😜
എന്നാൽ പിന്നെ നമുക്കും പഠിക്കാം അല്ലേ😉
യാത്രാ വിവരണം അടിപൊളി.❤️❤️
Thanks ❤️
എന്നാൽ പിന്നെ നമുക്കും പഠിക്കാം അല്ലേ😉
ജിബി…
ആദ്യമായി കേൾക്കുന്നു..
ഇവിടുത്ത കാഴ്ചകൾ
വിശേഷങ്ങൾ
ഇഷ്ടം..