മലയാളി മനസ്സിൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും ശുഭദിനാശംസകൾ..🙏💚
“സ്വയം മനസ്സു മാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ല. ” ബർണാഡ്ഷായുടെ പ്രശസ്തമായ വാക്കുകളാണിത്..
ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമേ സ്വന്തം മനസ്സ് മാറ്റാൻ കഴിയണം എന്ന് സാരം.
ഇപ്പോൾ ഉള്ളതിനേക്കാൾ എല്ലാം നല്ലതായ് തീരണം എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല.
“ജീവിത വഴികളിൽ മാറ്റങ്ങളില്ലാതെ
കാലങ്ങളായ് തുടരുകയാണ് നാം..”
എങ്കിലും ഇതിൻ്റെ അടിസ്ഥാന കാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന ചിലതെല്ലാം മനസ്സിലാക്കാനായാൽ ബർണാഡ്ഷായുടെ വാക്കുകൾ പോലെ സ്വയം ഒരു മാറ്റം വരുത്താൻ നമുക്കും സാദ്ധ്യമാകും..
അതിനാദ്യമേ വേണ്ടത് മനുഷ്യമനസ്റ്റിൻ്റെ വ്യാപാരങ്ങൾ മനസ്സിലാക്കുക എന്നതാണ്.
നമ്മുടെ മനസ്സിലെ ചിന്തകളെ മാറ്റുക എന്നതാണ്..
പഠനങ്ങൾ അനുസരിച്ച് ഒരു ശരാശരി മനുഷ്യൻ്റെ മനസ്സിലൂടെ ഒരു ദിവസം ആറായിരം മുതൽ അറുപതിനായിരം വരെ ചിന്തകൾ കടന്നുപോകുന്നു..!
ചിന്തിക്കേണ്ട പ്രധാന കാര്യം അതിൽ 75 ശതമാനം മുതൽ 85 ശതമാനം വരെയോ അതിൽ കൂടുതലോ ചിന്തകൾ ആവർത്തിക്കുന്നതോ നിഷേധാത്മകമോ ആവാം എന്നതാണ്.
അത്ഭുതം തന്നെ.
ആവർത്തിക്കുന്ന ചിന്തകളും
നിഷേധാത്മാകചിന്തകളും
ഒരു ദിവസത്തെ നമ്മുടെ ചിന്തകളുടെ ഏറിയ പങ്കും അപഹരിക്കുന്നു.
കഴിഞ്ഞ നാളുകളിലെ നഷ്ടങ്ങളും നൊമ്പരങ്ങളും മുറിപ്പെടുത്തുന്ന ഓർമ്മകളും എല്ലാം ഓരോ ദിവസവും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
ഓർക്കാൻ നമുക്കിഷ്ടമല്ലാത്തതും മറക്കാൻ ഇഷ്ടപ്പെടുന്നതും എല്ലാം നമ്മിലേക്ക് എന്നും എത്തുന്നു. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകളും ചിന്തകളെ മദിക്കുന്നു.
ജീവിതത്തെ ക്രിയാത്മകമായി കാണാനാവാതെ നിഷേധാത്മക ചിന്തകളാൽ അസ്വസ്ഥരാവുന്നു.
ഫലം മനസ്സും ശരീരവും ഒരുപോലെ ക്ഷയിക്കുന്നു എന്നതാണ്..
ഇതൊന്നും നാമറിയാതെ നമ്മിലെത്തുന്ന ചിന്തകളാൽ വന്നെത്തുന്നതാണ്..
ദീർഘിപ്പിക്കുന്നില്ല…
മനുഷ്യ മനസ്സിൻ്റെ ചിന്തകൾ എപ്രകാരം എന്ന് മനസ്സിലാക്കുമ്പോൾ അതിനെ വരുതിയിലാക്കാൻ ഉള്ള മാർഗ്ഗങ്ങളും മനസ്സിലാക്കിയാൽ ജീവിതം ക്രിയാത്മകമാവും..
സന്തോഷത്തിൻ്റെ സ്ഫുരണങ്ങൾ വദനത്തിൽ ദൃശ്യമാകും..
അറിയേണ്ടതും അനുവർത്തിക്കേണ്ടതും ഇത്ര മാത്രം.
ഓരോ ദിവസവും പല ചിന്തകൾ വേട്ടയാടാൻ ആരംഭിക്കുമ്പോൾ..
സ്വയം പറയുക..
കഴിഞ്ഞ കാലത്തെ ചിന്തകളാണല്ലോ ഇത്..
എത്ര കാലമായി ഇതോർത്ത് വിഷമിക്കുന്നു..
ഇനിയും ഈ ചിന്തകളിലേക്ക് പോകുന്നില്ല..
കഴിഞ്ഞതോർത്ത് ദുഃഖിച്ചിട്ട് ഒരു മാറ്റവും അതിൽ വരുത്തുവാൻ എനിക്ക് സാദ്ധ്യമല്ല..
അത് കഴിഞ്ഞു പോയതാണ്..
വീണ്ടും ഭാവിയെക്കുറിച്ച് അലട്ടുന്ന ചിന്തകൾ വന്നേക്കാം..
സ്വയം പറയുക.
എന്തു തന്നെയായാലും അതോർത്ത് ആകുലപ്പെട്ടിട്ട് കാര്യമില്ല..
എല്ലാം നല്ലതായ്ത്തീരും എന്ന് വിശ്വസിക്കുന്നു..
അതിനായ് ഞാൻ ആവുന്നതെല്ലാം ചെയ്യുന്നു..
ഈശ്വര വിശ്വാസിയാണോ നിങ്ങൾ..?
എങ്കിൽ എന്നെ നയിക്കുന്ന ഒരു ശക്തിയുണ്ടെന്നും എൻ്റെ വഴികൾ നല്ലതായ് തീരും എന്നും വിശ്വാസത്തോടെ പറയുക.
ഇത് എല്ലാ ദിവസവും അനുവർത്തിച്ചാൽ ചിന്തകളുടെ തടവറയിൽ നിന്നും മോചനം സാദ്ധ്യമാകും..!
വീണ്ടും ചിന്തകളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വിദഗ്ദ്ധ മന:ശാത്രജ്‌ഞർ പങ്കു വെച്ചിട്ടുണ്ട്.
*എല്ലാ ദിവസവും അല്പ നേരം കണ്ണുകൾ അടച്ച് ധ്യാനിക്കുക.
*ആ നിമിഷം നല്ല ചിന്തകളെ മാത്രം മനസ്സിലേക്ക് ആനയിക്കുക.
*നല്ല പുസ്തകങ്ങൾ വായിക്കാൻ
അല്പം സമയം കണ്ടെത്തുക.
*നല്ല സൗഹൃദങ്ങൾ സമ്പാധിക്കുക.
*വിശ്വസ്തയുള്ളവരോട് ദുഃഖങ്ങൾ പങ്കുവെക്കുക.
*ദിവസവും അല്പനേരം നടക്കുകയോ വ്യായാമം ചെയ്യുകയോ പതിവാക്കുക.
*സംഗീതം ആസ്വദിക്കുക.
*മനസ്സിന് സന്തോഷം പകരുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങൾ നമുടെ ചുറ്റുപാടും ഉണ്ടാവും. ഇടയ്ക്ക് അത്തരം സ്ഥലങ്ങൾ സന്ദർശിക്കുക.
മനസ്സിൻ്റെ വിഹ്വലമായ ചിന്തകളെ മാറ്റി നിർത്താൻ നമുക്കേവർക്കും ഒരുമിച്ച് പരിശ്രമിക്കാം..
സുന്ദമായിരിക്കട്ടെ ഈ പ്രഭാതം..
സ്നേഹത്തോടെ..
🙏