Monday, May 18, 2026
Homeഅമേരിക്കശ്രീ കോവിൽ ദർശനം(83) 'വാഞ്ചാ കല്പലതാ ഗണപതി' ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം(83) ‘വാഞ്ചാ കല്പലതാ ഗണപതി’ ✍ അവതരണം: സൈമശങ്കർ മൈസൂർ.

ഭക്തരെ… 🙏
ഗണപതിയുടെ അത്യന്തികം രഹസ്യവും അനുഗ്രഹപരവുമായതും മുഖ്യമായും ശ്രീ വിദ്യാ ഉപാസകരുടെ ആരാധ്യമൂർത്തിയുമായ ശ്രീ വാഞ്ചാ കല്പലതാ ഗണപതിയെ പറ്റി ചില അറിവുകൾ പകരുന്നു.

വാഞ്ചിക്കുന്നവന് കല്പലതയായി അഭീഷ്ഠങ്ങളെ സാധിച്ചുതരുന്ന ശ്രീ ലളിതാംബികയുടെ ഗണപതി ഭാവമാണ് വാഞ്ചികല്പലതാഗണപതി .
ശ്രീ വാഞ്ചികല്പലതാഗണപതിയുടെ മൂലമന്ത്രത്തിൽ ഋക്ക് വേദസ്തുതികളും വല്ലഭഗണപതി, ഗായത്രി, ഉച്ഛിഷിട ഗണപതിയുടെ ബീജാക്ഷരങ്ങൾ, ശ്രീ വിദ്യാമന്ത്രവും ചേർന്നിരിക്കുന്നു. ഈ അത്ഭതങ്ങളായ മന്ത്രങ്ങളുടെകൂടി ചേരൽ വാഞ്ചികല്പലതാഗണപതിയെ അതിവിശേഷ ഭാവമാക്കി തീർക്കുന്നു. 11 വിശേഷ തരത്തിലുള്ള മന്ത്രങ്ങൾ ഈ വിഭാഗത്തിൽ നിലനിൽക്കുന്നു.

വാഞ്ജാകല്പലതാഗണപതി ശിവപാർവ്വതീമാരുടെ സമ്മേളിതരൂപവും മുകൾഭാഗം ഗണപതിയും താഴെഭാഗം ശ്രീലളിതാംബികയുടെ ശരീരഭാഗങ്ങളും ആണ്. ശ്രീ വിദ്യാ ഉപാസനയിലേ ഉയർന്ന അവസ്ഥയായ ഈ സാധനയെപ്പറ്റി അഥർവ്വവേദം ഇങ്ങനെ പ്രതിപാദിക്കുന്നു, വാഞ്ചാകല്പലതാഗണ പതി മന്ത്രം ഒരു ഉരു ജപം മഹാഗണപതിമന്ത്രത്തിൻെറ 4444 ഉരു തുല്യജപത്തിന് സമം.

വാഞ്ചാകല്പലതാഗണപതി മന്ത്രം അതീവശക്തിയാർന്നത് ആണ്. ഈ മന്ത്രത്തിൽ ക്ഷിപ്രപ്രസാദ ഗണപതി, ഉച്ഛിഷിട ഗണപതി, ശ്രീ വിദ്യാ വല്ലഭ ഗണപതി, അഗ്നി, സൂര്യൻ,ലളിതാംബിക, ബാലാ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്രശക്തികൾ സമ്മേളിക്കുന്നു. ഭൗതീകപരമായ ആവശ്യങ്ങൾ നിവേറ്റി അവസാനം പരമപദത്തേയും പ്രദാനംചെയ്യുന്ന മൂർ ത്തിയാണ് ഈ വിദ്യ. ഉത്തമനായ ഒരു ഗുരുവിൽ നിന്ന് മാത്രം ദീക്ഷവാങ്ങി ജപിക്കേണ്ടതാണ്.

ശ്രീ വാഞ്ഛാ കല്പലതാ ഗണപതിയുടെ ഐതിഹ്യം പ്രധാനമായും ശ്രീവിദ്യ ഉപാസനയുമായും ലളിതാ പരമേശ്വരിയമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ പിന്നിലെ പ്രധാന സങ്കല്പങ്ങൾ താഴെ പറയുന്നവയാണ്:

1. ശിവ-ശക്തി സംഗമം
ശ്രീവിദ്യയിലെ പരമശിവന്റെയും ആദിപരാശക്തിയുടെയും (കാമേശ്വരൻ – കാമേശ്വരി) സംയുക്ത പ്രകാശമായാണ് ഈ ഗണപതിരൂപത്തെ കാണുന്നത്. ദേവി ലളിതാംബികയുടെ ആഗ്രഹപ്രകാരം ഭക്തരുടെ തടസ്സങ്ങൾ നീക്കാനും അവർക്ക് ഐശ്വര്യം നൽകാനുമായി ഗണപതി ഈ പ്രത്യേക ഭാവം സ്വീകരിച്ചു എന്നാണ് വിശ്വാസം.

2. ഗണപതിയും ശ്രീചക്രവും
ഐതിഹ്യമനുസരിച്ച്, ഭണ്ഡാസുരനുമായുള്ള യുദ്ധവേളയിൽ വിഘ്നയന്ത്രങ്ങൾ കൊണ്ട് അസുരൻ ദേവിസേനയെ തടഞ്ഞപ്പോൾ, ലളിതാംബിക തന്റെ മുഖത്തെ മന്ദഹാസത്തിൽ നിന്ന് മഹാഗണപതിയെ സൃഷ്ടിച്ചു. ആ ഗണപതി വിഘ്നങ്ങളെല്ലാം തകർത്തു. ഈ മഹാഗണപതിക്ക് ശ്രീവിദ്യയുടെ (പഞ്ചദശാക്ഷരി മന്ത്രം) ശക്തി കൂടി ചേരുമ്പോഴാണ് വാഞ്ഛാ കല്പലതാ ഗണപതി ഉണ്ടാകുന്നത്.

3. പേരിന് പിന്നിലെ രഹസ്യം
‘വാഞ്ഛ’ എന്നാൽ ഭക്തന്റെ ആഗ്രഹം, ‘കല്പലത’ എന്നാൽ സ്വർഗ്ഗത്തിലെ ആഗ്രഹങ്ങൾ നൽകുന്ന വള്ളി. കൽപവൃക്ഷം പോലെ എന്ത് ചോദിച്ചാലും നൽകുന്ന ഒന്നാണിത്. ഗണപതി ഭഗവാൻ തന്നെ ഒരു കല്പലതയായി മാറി ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നു എന്നതാണ് ഇതിന്റെ സാരം.

4. മന്ത്രത്തിന്റെ ഉത്ഭവം
പുരാണങ്ങൾ പ്രകാരം, മഹർഷിമാരും സിദ്ധന്മാരും അതികഠിനമായ തടസ്സങ്ങൾ നേരിട്ടപ്പോൾ ശ്രീവിദ്യ മന്ത്രവും ഗണപതി മന്ത്രവും ഗണപതി സൂക്തവും കൂട്ടിയിണക്കി (സമ്പുടീകരണം ചെയ്ത്) ജപിക്കാൻ തുടങ്ങി. ഇത് അതീവ ഫലപ്രദമാണെന്ന് കണ്ട് പിൽക്കാലത്ത് ‘വാഞ്ഛാ കല്പലതാ ഗണപതി വിദ്യ’ എന്ന പേരിൽ അറിയപ്പെട്ടു.

അവതരണം: സൈമശങ്കർ മൈസൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com