Thursday, September 17, 2026
Homeഅമേരിക്കപൊൻവസന്തം (കവിത) ✍ രമ്യ പ്രദീപ് കാപ്പിൽ

പൊൻവസന്തം (കവിത) ✍ രമ്യ പ്രദീപ് കാപ്പിൽ

ചിങ്ങം വന്നു തഴുകി മെല്ലെ
പൊന്നോണ പൂക്കൾ വിരിഞ്ഞു മെല്ലെ
മാനത്തെ താരക കൂട്ടം പോലെ
മണ്ണിലും പുഞ്ചിരി തൂകിനിന്നു

പാരിൻ്റെ ഭംഗിയിൽ മുങ്ങിടുന്നു
പാടം നിറയുമാ പൊൻ വസന്തം
സ്വർണ്ണക്കതിരുകൾ പൊങ്ങി വന്നു
പച്ചക്കറികളും കൺതുറന്നു

മുറ്റത്തെ പൂക്കൾ പോരാഞ്ഞിട്ടോ
പൂക്കൾ പറിക്കുവാൻ വെമ്പുന്നത്
പൂക്കളമിട്ടു കളം നിറച്ചു
പൂവിളി പാട്ടുകൾ പാടിടുന്നു

ജാതി മതമേതുമില്ലാതെ
ഓണക്കളികൾ കളിച്ചിടുന്നു
മാവേലി തബ്രാനേ വരവേൽക്കും
ഒന്നായി വാഴുമീ മണ്ണിലെന്നും

ആനന്ദമെങ്ങും നിറഞ്ഞു നിന്ന
നല്ല കാലത്തിൻ്റെ സ്വപനങ്ങൾ
പഴമതന്നോർമ്മകൾ ഉണരും
ചിങ്ങപ്പുലരി വിടർന്നുവല്ലോ

രമ്യ പ്രദീപ് കാപ്പിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ