Thursday, November 5, 2026
Homeഅമേരിക്കഓർമ്മയിൽ പൂക്കുന്ന ഓണങ്ങൾ (കവിത) ✍ ചന്ദ്രിക പ്രേമദാസ് കൊളഗപ്പാറ, വയനാട്

ഓർമ്മയിൽ പൂക്കുന്ന ഓണങ്ങൾ (കവിത) ✍ ചന്ദ്രിക പ്രേമദാസ് കൊളഗപ്പാറ, വയനാട്

ഓണമെത്തുമ്പോൾ
ഓർമ്മയിൽ പൂക്കും
ഓമനത്വം തിങ്ങും പൂക്കളേയോർത്ത്
ഓർമ്മയിൽ ഓണങ്ങൾ
കാത്തുസൂക്ഷിച്ചത്
ഒന്നും മറക്കാതെ യെഴുതിടട്ടേ…

ഓണപ്പരീക്ഷയ്ക്ക് ഓർത്തുവെയ്ക്കും
വരി
കുത്തിക്കുറിച്ചു ഞാൻ ഓടിയെത്തും
പൂക്കളെ തേടി പൂക്കുടയേറ്റി ,
മുറ്റത്തും തൊടിയിലും ഒന്നു പോകും ,
പിന്നെ
പുഞ്ചവരമ്പത്ത് ചെന്ന് നോക്കും
പാതയോരത്തും നടന്നു നോക്കും

പൂക്കളെമ്പാടും വിരിഞ്ഞു നിൽക്കും
ഓണം വരുന്നതിൻ മുമ്പേയായി
ഓണമെത്തുമ്പോൾ ഒരിടത്തും
കാണില്ല വേലിയിൽ മുല്ലയും
കാക്കപൂവും,
വേലി പരുത്തിയും,കൊങ്ങിണിയും

കൂട്ടുകാർ മുൻപേ പറിച്ചെടുക്കുന്നവ
മുറ്റത്തു നല്ലൊരു പൂക്കളം തീർക്കാൻ !
കിട്ടുന്ന പൂക്കളിൽ തുളസിക്കതിർ
ചേർത്ത് വീടിൻ നടുമുറ്റത്തന്നൊരു
പൂക്കളം
ഭംഗി ചോരാതെ ഒരുക്കി വെയ്ക്കും.

ഓണക്കളികളും ഓണക്കുപ്പായവും
ഓർമ്മയിൽ അന്നും ഇന്നുമുണ്ട്.
ഓണക്കളികൾക്ക്
ഒരുഞ്ഞാലുകെട്ടാൻ മുറ്റത്തേക്കൊരു
കൊമ്പും ചാഞ്ഞുമില്ലാ മര
കൊമ്പുകൾ, ആകാശം തൊട്ടു നിന്നു.

അന്തിയിൽ മുറ്റത്ത് പൂക്കൾ
കരിഞ്ഞാൽ കണ്ണിലും കണ്ണുനീർ
ഒറ്റിനിൽക്കും ഓണവും പൂക്കളും
ഓർമ്മയായി പോയല്ലോ ഇക്കൊല്ലം
ഇനിയൊരു ഓണമില്ലായെന്ന്
ഗദ്ഗദമോടെ ഞാൻ
ഓർത്തു നിൽക്കും!

ഇന്നത്തെ ഓണങ്ങൾ ഗംഭീരമാകുന്നു,
ഓണക്കളികളും ഏറെനാൾ
നിൽക്കുന്നു,
എന്നിട്ടുമെന്നിട്ടും എന്തേ വരുന്നില്ല
പണ്ടത്തെപ്പോലുള്ള നൈർമല്യത
ഓർമ്മയിൽ തങ്ങുന്നൊരാനന്ദവും!

ചന്ദ്രിക പ്രേമദാസ് കൊളഗപ്പാറ, വയനാട്

RELATED ARTICLES

2 COMMENTS

  1. ഓണമോർമ്മകൾ ഹൃദ്യം😊 സുന്ദരം🤝✍️ ഓണാ12ശംസകൾ🏵️🌹❤️🥰

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ