ഇന്നു നമ്മളൊരുമിച്ചു ചേർന്ന്
നിന്നു കുമ്പിളുകളേന്തി നീങ്ങാം
കുന്നു കേറി മലകൾ കേറിപ്പോവാം
ചെന്നു പൂക്കൾ തേടി നുള്ളിപ്പോരാം
പൊന്നുഷസ്സു പൂവിടുന്ന നേരം
വന്നു മുറ്റത്തൊരുമിച്ചുചേരാം
മൂന്നു ലോകം വാണ മാബലിക്ക്
മൂന്നുവർണ പൂക്കളംരചിക്കാം
നിന്നുവില്ലുകൊട്ടിക്കൊണ്ടു പാടാം
പൊന്നുതമ്പുരാൻ്റെ അപദാനം
ചെന്നുമാവിലൂഞ്ഞാൽ കെട്ടിയാടാം
അന്നുമിന്നുമൊരേ നന്മതേടാം
അന്നുനമ്മളൊരുപോലെ വാണ
പൊന്നുതിരുവോണനാളിൻ ഈണം
തന്നുപോയ നല്ലനാളിൻ ഓർമ്മ
ഇന്നുവീണ്ടുംവീണ്ടെടുത്ത നന്മ .
ഒന്നുതൊട്ടുപത്തുനാളും പാടാം
പൊന്നുതിരുവോണ നാളിൻ ഓർമ്മ



