കേരളത്തിൽ കെട്ടിയാടുന്ന ഒരേയൊരു സ്ത്രീ തെയ്യമാണ് ദേവക്കൂത്ത്.
മാടായിയിലെ ഒരു ദ്വീപിൽ പണ്ട് പണ്ട് സ്വർഗ്ഗത്തിൽ നിന്ന്കുറച്ച് ദേവസുന്ദരിമാർ വന്നു ചേർന്നു.
ഇവിടത്തെ വിശേഷപ്പെട്ട പൂക്കൾ കണ്ട് ഏവരും ആനന്ദം കൊണ്ടു.
പിന്നെ തിരിച്ചു പോയി..
പാവം ഒരു ദേവകന്യ മാത്രം മടങ്ങിപ്പോയില്ല.
പൂക്കളുടെ കാഴ്ചയിൽ അവൾ സ്വയം മറന്നു പോയിരുന്നു.
തനിച്ചായ ദേവതയെ കാണാൻ ഒരിക്കൽ നാരദൻ വന്നു ചേർന്നു.എന്നിട്ട് മടങ്ങിപ്പോയി..
ഒറ്റയ്ക്കായ ദേവതയെ ഇവിടത്തെ ആളുകൾ പരിപാലിച്ചു.
ഒടുവിൽ ദേവിയായി പ്രതിഷ്ഠിച്ചു
വർഷം തോറും തെയ്യം കെട്ടിയാടുന്നു ഇത് ദേവക്കൂത്ത് എന്നറിയപ്പെടുന്നു.
❤️💚💚💛😊🌷🙏
ഇത് കേട്ടപ്പോൾ സുഗതകുമാരിയുടെ ചിറകുനഷ്ടപ്പെട്ട കൊച്ചുദേവതയുടെ
കഥയാണ് ഓർമ്മ വന്നത്.
ഭൂമിയിലേയ്ക്ക് പുറപ്പെടുമ്പോൾ തന്നെ മുതിർന്നവർ കൊച്ചുദേവതയെ വിലക്കിയിരുന്നു.
ദേവതമാർ കരയരുത്. കണ്ണു നിറഞ്ഞ് ഒഴുകിയാൽ അവരുടെ ചിറക് നഷ്ടപ്പെടും.
വാശിപിടിച്ച് ഭൂമിയിൽ എത്തിയ കുഞ്ഞുദേവത പക്ഷേ ഭൂമിയിലെ ദുഃഖങ്ങൾ കണ്ട്
കണ്ണുനീരണിഞ്ഞു. അതോടു കൂടി അവളുടെ ചിറക് നഷ്ടപ്പെട്ടു.
മറ്റു ദേവതമാർ കൊച്ചുദേവതയെ ഭൂമിയിൽ ഉപേക്ഷിച്ച് തിരിച്ച് പോയി.
ലോലമനസ്സ് ചിലപ്പോൾ ഒക്കെ അവനവനു ദോഷമായി ഭവിച്ചേക്കാം.
കരുത്തർ മാത്രമാണ് എവിടേയും വിജയം വരിക്കുന്നത്.
💚💙💛🌹🌷🙏☘️🍂💞
ലക്ഷ്യം മറന്നു സ്വയം മറക്കുന്നത് നാശത്തിട വരുത്തുന്നു. വഴിയിലെ കാഴ്ചകളിൽ അഭിരമിക്കരുത് എന്ന് ദേവക്കൂത്തിലെ കഥ ഓർമ്മിപ്പിക്കുന്നു. മുതിർന്നവരുടെ
വാക്കുകൾ കേൾക്കാതെ നടന്നതിന്റെ ദോഷം കൊച്ചുദേവതയും അനുഭവിക്കുന്നു




കഥയും കവിതയും ഒരുപാട് ഇഷ്ടം
👏👍