Sunday, July 5, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | മാർച്ച് 27 | വെള്ളി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | മാർച്ച് 27 | വെള്ളി ✍ കപിൽ ശങ്കർ

🔹പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം യോ​ഗം ചേ​രു​ന്ന​ത്.വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​കും യോ​ഗം ചേ​രു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ല​ട​ക്കം സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. മു​ൻ​ക​രു​ത​ലാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.ഇ​ന്ധ​ന ല​ഭ്യ​ത, വ​ളം ല​ഭ്യ​ത, അ​വ​ശ്യ വ​സ്തു വി​ത​ര​ണം, ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ൽ, വി​ല​ക്ക​യ​റ്റ നി​രീ​ക്ഷ​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

🔹ഓ​ഖ – എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്ത 10 വ​യ​സു​കാ​രി​ക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌​ട്രെ​യി​നി​ലെ ബെ​ഡ് റോ​ള്‍ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശ് കാ​ണ്‍​പൂ​ര്‍ സ്വ​ദേ​ശി ന​ന്‍​ഹ​ക്കു (30) വി​നെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.പോ​ക്‌​സോ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. കു​ട്ടി​യു​ടെ അ​മ്മ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വെ​ള്ളം വാ​ങ്ങാ​ന്‍ ഇ​റ​ങ്ങി​യ സ​മ​യം കു​ട്ടി​യു​ടെ അ​ടു​ത്ത് വ​ന്നി​രു​ന്ന് പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. അ​മ്മ തി​രി​ച്ച് വ​ന്ന​പ്പോ​ള്‍ കു​ട്ടി വി​വ​രം പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ സി.​പ്ര​ദീ​പ്കു​മാ​ര്‍, എ​എ​സ്‌​ഐ​മാ​രാ​യ ഷ​മീ​ര്‍, സു​നീ​ഷ്, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡാ​നി, ര​ന്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

🔹പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ചാ​യ​ക്ക​ച്ച​വ​ടം മ​ണ്ണെ​ണ്ണ സ്റ്റൗ​വി​ൽ. ഗ്യാ​സ് അ​ടു​പ്പി​ന് പ​ക​രം വി​റ​ക​ടു​പ്പു​ക​ളും മ​ണ്ണെ​ണ്ണ സ്റ്റൗ​വു​ക​ളും മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും തി​രി​ച്ചെ​ത്തി.മ​ണ്ണെ​ണ്ണ​ക്ക് വി​പ​ണി​യി​ൽ ന​ല്ല വി​ല കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് അ​വ​സ്ഥ​യെ​ങ്കി​ലും ക​ട പൂ​ട്ടാ​തി​രി​ക്കാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. വി​റ​ക​ടു​പ്പ് ക​ത്തി​ച്ച് ചാ​യ കൊ​ടു​ക്കാ​നു​ള്ള അ​സൗ​ക​ര്യ​മാ​ണ് പ​ല​രെ​യും മ​ണ്ണെ​ണ്ണ സ്റ്റൗ​വി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 1200 മു​ത​ൽ 1500 രൂ​പ വ​രെ​യാ​ണ് ചെ​റി​യ മ​ണ്ണെ​ണ്ണ സ്റ്റൗ​വി​ന്‍റെ വി​ല. ആ​രും വാ​ങ്ങാ​നി​ല്ലാ​തി​രു​ന്ന മ​ണ്ണെ​ണ്ണ സ്റ്റൗ​വി​നും വി​പ​ണി​യി​ൽ ന​ല്ല ഡി​മാ​ന്‍റാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ കെ​ട്ടിക്കി​ട​ന്ന വി​റ​കി​നും ഡി​മാ​ന്‍ഡ് കൂ​ടിത്തു​ട​ങ്ങി​യെ​ന്ന് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്നു. പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ​ല​തും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​യൂ​ണി​ന് ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രും ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​രും ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​തോ​ടെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

🔹ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന ക​ന്നു​കാ​ലി ച​ത്ത​തോ​ടെ പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​ര്‍ തെ​ന്മ​ല​യി​ൽ പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​ക​ളാ​യ ജ്യോ​തി​രാ​ജ് (27), മു​ത്തു​കു​മാ​ര്‍ (32 ), പ്ര​കാ​ശ് (32 ) എ​ന്നി​വ​രാ​ണ് തെ​ന്മ​ല പോ​ലീസി െ ന്‍റ പി​ടി​യി​ലാ​യ​ത്. പ​ത്തേ​ക്ക​ര്‍​ഡാം പാ​ത​യോ​ര​ത്ത് ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന അ​റ​വു​മാ​ടി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ കാ​ണു​ക​യും നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വാ​ര്‍​ഡ് അം​ഗം ദി​വ്യ ഉ​മേ​ഷി​നെ സം​ഭ​വം വി​ളി​ച്ച​റി​യി​ച്ചു.ഉ​ട​ന്‍ ത​ന്നെ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ന്മ​ല പോ​ലീസി​ല്‍ പ​രാ​തി ന​ല്‍​കി.​തു​ട​ര്‍​ന്ന് പോ​ലീ​സ് ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ല്‍ വി​വ​രം കൈ​മാ​റി. അ​റ​വു​മാ​ടി​നെ ക​യ​റ്റി​വ​ന്ന മ​റ്റൊ​രു ലോ​റി​യി​ലെ ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി െന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴു​തു​രു​ട്ടി​യി​ല്‍ ക​ന്നു​കാ​ലി​യെ ഉ​പേ​ക്ഷി​ച്ചി​ട്ട് ക​ട​ന്നുക​ള​ഞ്ഞ ലോ​റി ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​ഴി അ​റ​വു​മാ​ടു​ക​ളെ കേ​ര​ള​ത്തി െ ന്‍റ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു പോ​കു​മ്പോ​ഴാ​ണ് ഒ​രെ​ണ്ണം ച​ത്തു​പോ​യ​തെ​ന്നും തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് ലോ​റി ജീ​വ​ന​ക്കാ​ര്‍ പോലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തെ​ന്മ​ല പോലീസ് കേ​സെ​ടു​ത്ത​തി​നു പു​റ​മേ പ​ഞ്ചാ​യ​ത്ത് ഇ​വ​ര്‍​ക്കെ​തി​രേ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.

🔹ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​നീ​ത്(37), സി​നു(40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.സ​വാ​രി​യെ​ന്ന വ്യാ​ജേ​ന ആ​രും സം​ശി​യാ​ക്കാ​തെ​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
അ​തി​നി​ടെ ക​ണ്ണൂ​ർ തൂ​വ​ക്കു​ന്നി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11 ലി​റ്റ​റി​ലേ​റെ മാ​ഹി മ​ദ്യ​വു​മാ​യി വി​നോ​ദ് എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്‌​തു.

🔹 ട്ര​ഷ​റി​യി​ല്‍ അ​ട​യ്ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന 10 ല​ക്ഷം രൂ​പ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫീ​സ് ഉ​ട​മ​യു​ടെ ക​ള്ള​പ്പ​രാ​തി. ആ​ര്യ​നാ​ട് ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫീ​സ് ന​ട​ത്തു​ന്ന വ​ലി​യ​ക​ലു​ങ്ക് സ്വ​ദേ​ശി​നി ഓ​മ​ന​യ​മ്മ​യാ​ണ് ത​ന്‍റെ പ​ണം ന​ഷ്ട​മാ​യെ​ന്നു പ​റ​ഞ്ഞു റോ​ഡി​ല്‍​വ​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.വെ​ള്ള​നാ​ട് ട്ര​ഷ​റി​യി​ല്‍ പോ​കു​ന്ന വ​ഴി ക​മ്പ​നി​മു​ക്ക് ക​ഴി​ഞ്ഞ് വെ​ള്ളൂ​പ്പാ​റ സൊ​സൈ​റ്റി റോ​ഡി​നു സ​മീ​പ​ത്തു​വ​ച്ചു ത​ന്നെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ആ​ക്ര​മി​ച്ചെ​ന്നും 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നു​മാ​യി​രു​ന്നു ഓ​മ​ന പ​റ​ഞ്ഞ​ത്.
ഓ​ട്ടോ​യി​ല്‍​നി​ന്നു ത​ള്ളി​യി​ട്ട​ശേ​ഷം ഡ്രൈ​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.സം​ഭ​വം നാ​ട്ടു​കാ​ര്‍ ആ​ര്യ​നാ​ട് പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് റോ​ഡി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന ഓ​മ​ന​യ​മ്മ​യെ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പ​റ​ണ്ടോ​ട് സ്വ​ദേ​ശി​യു​ടെ വ​സ്തു ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​നാ​ട് ട്ര​ഷ​റി​യി​ല്‍ അ​ട​യ്ക്കാ​നാ​ണ് പ​ണ​വു​മാ​യെ​ത്തി​യ​തെ​ന്നും ആ​ര്യ​നാ​ടു​നി​ന്ന് ഓ​ട്ടോ​യി​ല്‍ വെ​ള്ള​നാ​ടി​ലെ ട്ര​ഷ​റി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഡ്രൈ​വ​ര്‍ ആ​ക്ര​മി​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​ക ഓ​മ​ന​യ​മ്മ​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്തു.

🔹ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള എന്റെ അമ്മയെ പരിചരിക്കുകയായിരുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. രാഹുൽ ഗാന്ധി വരു​മെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ച് ഓൺലൈനായി പങ്കെടുത്തത്. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു എന്നതാണ് എനിക്ക് ആകെയുള്ള സമാധാനമെന്ന് രാഹുൽ ഗാന്ധി യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ‘ഇന്നലെ എന്റെ അമ്മ ആശുപത്രിയിലാണ്. ഒരു മകനെന്ന നിലയിൽ ഞാനിവിടെ ഉണ്ടാവേണ്ടതുണ്ട്. സോഫയിൽ ആണ് ഞാൻ ഉറങ്ങിയത്. അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ ഞാൻ സങ്കടത്തിലാണ്. എനിക്ക് ആകെയുള്ള ആകെ സമാധാനം, ആരോഗ്യ സ്ഥിതിയിൽ അമ്മക്കും ഞങ്ങൾക്കും കരുത്തായത് ഒരു മലയാളി നഴ്സായിരുന്നു. ഇന്നലെ ഉറങ്ങാൻ കഴിഞ്ഞോ എന്ന് രാവിലെ ഞാൻ അവരോട് ചോദിച്ചു. ‘രാത്രി ഉറങ്ങാതെ ജോലി ചെയ്തു’ എന്ന് അവർ മറുപടി പറഞ്ഞു. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ!. ഇതാണ് കേരളത്തിന്റെ ആത്മാവ്. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു.

🔹പാ​റ്റ്ന – ടാ​റ്റാ​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്സി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി. ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കൂ​ടാ​തെ ക​രാ​ർ ക​മ്പ​നി​യാ​യ ‘കൃ​ഷ്ണ എ​ന്‍റ​ർ​പ്രൈ​സ​സി​നെ’ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ക​യും അ​വ​രു​ടെ ക​രാ​ർ ഉ​ട​ന​ടി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.മാ​ർ​ച്ച് 15-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​റ്റ്ന​യി​ൽനി​ന്നു ടാ​റ്റാ​ന​ഗ​റി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രു സം​ഘം യാ​ത്ര​ക്കാ​ർ​ക്കാ​ണ് രാ​ത്രി ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കി​യ പാ​ക്ക​റ്റ് തൈ​രി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ​യും പ്രാ​ണി​ക​ളെ​യും കിട്ടിയത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ റി​തേ​ഷ് സിം​ഗ് ഇ​തി​ന്‍റെ വീ​ഡി​യോ സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.
പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് ‘കു​ങ്കു​മ​പ്പൂ​വ്’ ആ​ണെന്നു പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ർ ത​ടി​ത​പ്പാ​ൻ ശ്ര​മി​ച്ചു​വെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൈ​ര് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്നും ക​ണ്ടെ​ത്തി. ആ​ദ്യം ഐ​ആ​ർ​സി​ടി​സി ക​രാ​റു​കാ​ര​ന് 25,000 രൂ​പ മാ​ത്ര​മാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി​യു​ടെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡ് ഇ​ട​പെ​ടു​ക​യും പി​ഴ തു​ക 50 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. ശ​രി​യാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ത്ത​തി​നാ​ണ് ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്തു ല​ക്ഷം രൂ​പ​ പി​ഴ​യി​ട്ട​ത്.

🔹രാ​ജ്യ​ത്തു 2023 വ​രെ കാ​ണാ​താ​യ 35,668 പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നോ വീ​ണ്ടെ​ടു​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തു ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ൾ എ​ത്ര​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് കേ​ന്ദ്രം ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2019ൽ ​രാ​ജ്യ​ത്തു ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം 29,165 ആ​യി​രു​ന്നെ​ങ്കി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന 2023ൽ ​ഇ​ത് 35,668 ആ​യി വ​ർ​ധി​ച്ചെ​ന്നു കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. 2023 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള​ത് ഒ​ഡീ​ഷ, പ​ശ്ചി​മബം​ഗാ​ൾ, ബി​ഹാ​ർ, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്. 6497, 5323, 4574, 3729, 3725 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം. അ​തേ​സ​മ​യം, ഓ​രോ വ​ർ​ഷ​വും കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ മി​ക​ച്ച​താ​ണെ​ന്ന് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.2019 വ​രെ കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണം 65 ആ​യി​രു​ന്നെ​ങ്കി​ൽ 2023 അ​വ​സാ​നം ഇ​ത് 35 ആ​യി കു​റ​ഞ്ഞു. ഈ ​അ​ഞ്ചു വ​ർ​ഷ കാ​ല​യ​ള​വി​നി​ട​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 4973 പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണു സം​സ്ഥാ​ന​ത്ത് കാ​ണാ​താ​യ​തെ​ങ്കി​ലും മു​ന്പ് കാ​ണാ​താ​യ​വ​രെ​യുംകൂ​ടി ചേ​ർ​ത്ത് ഇ​ക്കാ​ല​യ​ള​വി​ൽ 5004 പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു. വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ലാ​ണു കേ​ര​ള​ത്തി​ന്‍റെ സം​വി​ധാ​ന​മെ​ന്ന് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് മി​ഷ​ൻ വാ​ത്സ​ല്യ പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​വ​കൂ​ടാ​തെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഖോ​യ പാ​യ ആ​പ്ലി​ക്കേ​ഷ​നും ട്രാ​ക്ക് ചൈ​ൽ​ഡ് പോ​ർ​ട്ട​ലും വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഖോ​യ പാ​യ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഏ​തൊ​രു ഇ​ന്ത്യ​ൻ പൗ​ര​നും കാ​ണാ​താ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന കാ​ണാ​നി​ല്ലാ​ത്ത കു​ട്ടി​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും.

🔹യു​വ​തി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു പീ​നി​യ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മു​പ്പ​ത്തി​യാ​റു​കാ​രി യ​മു​ന, സ​ഹോ​ദ​ര​ൻ സു​ധീ​പ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​മ​റി‌​ഞ്ഞ് യ​മു​ന​യു​ടെ മ​ക​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. പ​തി​നാ​റു​കാ​ര​ന്‍റെ അ​മ്മ​യാ​യ ഛായ ​എ​ന്ന സ്ത്രീ​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് യ​മു​ന​യും സ​ഹോ​ദ​ര​ൻ സു​ധീ​പും എ​ത്തി​യ​ത്. ഇ​വ​ർ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഛായ​യ്ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത​തോ​ടെ​യാ​ണ് പ​തി​നാ​റു​കാ​ര​നാ​യ മ​ക​ൻ ഇ​ത് ത​ട​യാ​നെ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ ക​ത്തി കൈ​ക്ക​ലാ​ക്കി വി​ദ്യാ​ർ​ഥി ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. യ​മു​ന​യും സു​ധീ​പും ത​ത്ക്ഷ​ണം മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​റി​ക്ക​ക​ത്ത് ക​യ​റി വാ​തി​ല​ട​ച്ച പ​തി​നാ​റു​കാ​ര​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ പി​താ​വ് എ​ത്തി ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി ക​ത്തി​യു​മായി പു​റ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ അ​മ്മ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ യ​മു​ന​യു​ടെ മ​ക​ൾ ബാ​ത്ത്റൂം വൃ​ത്തി​യാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ദ്രാ​വ​കം കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഈ ​പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഛായ​യെ​യും പ​തി​നാ​റു​കാ​ര​ൻ മ​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ​തി​നാ​റു​കാ​ര​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.നേ​ര​ത്തെ എ​തി​ർ​വ​ശ​ത്തെ വീ​ടു​ക​ളി​ലാ​ണ് ഛായ​യും യ​മു​ന​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ച് ഛായ​യും യു​മ​ന​യു​ടെ ഭ​ർ​ത്താ​വ് മ​ല്ലി​ഗൗ​ഡ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് യ​മു​ന താ​മ​സം മാ​റി​യെ​ങ്കി​ലും ഇ​രു​വ​രും അ​ടു​പ്പം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് യ​മു​ന സ​ഹോ​ദ​ര​നു​മാ​യി ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​ത്.

🔹മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ല്യാ​ണി​ൽ പ​തി​നേ​ഴു​കാ​ര​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് വ്യ​വ​സാ​യി മ​രി​ച്ചു. ക​ല്യാ​ണി​ലെ നി​ര​വ​ധി വ​സ്ത്ര​ശാ​ല​ക​ളു​ടെ ഉ​ട​മ ശ്രീ​നി​വാ​സ് ത​ണ്ഡ​ലെ (42) ആ​ണ് മ​രി​ച്ച​ത്.അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ശ്രീ​നി​വാ​സ​നെ ഇ​ടിക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സൈക്കിൾ സവാരി ആരംഭിച്ച ദിവസം തന്നെയാണ് അപകടമുണ്ടായത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ശ്രീ​നി​വാ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ഗ​ണേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​മോ​ടി​ച്ച കു​ട്ടി​ക്കും വ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ കു​ട്ടി​യു​ടെ അ​മ്മ​ക്കും എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

🔹തെ​ലു​ങ്കാ​ന​യി​ലെ ലാ​ച്ച​മ്മ​ഗു​ഡെ​മി​ൽ മ​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ശ്രമിച്ചു. ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യ വാ​രി​ക്കു​പ്പാ​ല ര​വി (30) യാ​ണ് മൂ​ത്ത​മ​ക​ൾ മേ​ഘ​ന (ര​ണ്ട്) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.വാ​രി​ക്കു​പ്പാ​ല ഭാ​ര്യ സ്വാ​തി​യു​മാ​യി ഇ​ട​ക്കി​ടെ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് മാ​സം മു​ന്പ് സ്വാ​തി ഒ​മ്പ​ത് മാ​സം പ്ര​യാ​മു​ള്ള ഇ​ള​യമ​ക​ൾ മ​യൂ​രി​യു​മാ​യി മ​ധു​ഗു​ല​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രു​ന്നു. മേ​ഘ​ന വാ​രി​ക്കു​പ്പാ​ല​യോ​ടൊ​പ്പ​വു​മാ​യി​രു​ന്നു.സ്വാ​തി, മേ​ഘ​ന​യെ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വി​സ​മ്മ​തി​ച്ച വാ​രി​ക്കു​പ്പാ​ല മേ​ഘ​ന​ക്ക് എ​ലി​വി​ഷം ക​ല​ർ​ത്തി കൊ​ടു​ക്കു​ക​യും ഇ​യാ​ളും ഇ​ത് കു​ടി​ക്കു​ക​യും ചെ​യ്തു.
ഇ​തേ തു​ട​ർ​ന്ന് മേ​ഘ​ന ഛർ​ദി​ക്കാ​ൻ തു​ട​ങ്ങു​ക​യും വാ​രി​ക്കു​പ്പാ​ല അ​വ​ശ​നാ​വു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​ര​ക്കെ മേ​ഘ​ന മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വാ​രി​ക്കു​പ്പാ​ല ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്വാ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​രി​ക്കു​പ്പാ​ല ആ​ശു​പ​ത്രി വി​ട്ടാ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

🔹ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് സ്ത്രീ ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു.സ്ത്രീ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സം​ശ​യി​ക്കാ​തി​രി​ക്കാ​നാ​യി അ​വ​രു​ടെ മ​ക്ക​ളോ​ടൊ​പ്പം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര സ്വ​ദേ​ശി​യാ​യ റി​ങ്കി​ദേ​വി ബ​ന്തു സിം​ഗ് 2021ൽ ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ജാം​ന​ഗ​റി​ൽ ത​ന്‍റെ മൂ​ന്ന് മ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.അ​ന്വേ​ഷ​ണ​ത്തി​ൽ താ​ഴെ​യു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ് ഓ​ഡി​ച്ചി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് റി​ങ്കി​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റി​ങ്കി​ദേ​വി​യും അ​യാ​ളു​മാ​യി സ​ഹോ​ദ​ര​തു​ല്യ​മാ​യ ബ​ന്ധ​മാ​യി​രു​ന്നെ​ന്ന് മ​ക്ക​ൾ പ​റ​ഞ്ഞു. ജാം​ന​ഗ​ർ പോ​ലീ​സ് ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

🔹ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ട​താ​യി ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യു​ണ്ടാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം​പേ​രും ഒ​രേ​കു​ടും​ബ​ത്തി​ൽ നി​ന്ന് ത​ന്നെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ന​ദി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് 14 മൃ​ത​ദേ​ഹ​ങ്ങ​ളും ന​ദി​യി​ൽ നി​ന്നും ര​ണ്ട് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സോ​ഹെ​ൽ റാ​ണ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​ർ​ക്കാ​യി ഫ​യ​ർ​ഫോ​ഴ്‌​സും കോ​സ്റ്റ്ഗാ​ർ​ഡ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സൈ​നി​ക, പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ധാ​ക്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 40 ഓ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഈ​ദ് അ​വ​ധി ക​ഴി​ഞ്ഞ് ത​ല​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

🔹യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.

🔹ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ 19-ാം പ​​തി​​പ്പി​​നു നാ​​ളെ തു​​ട​​ക്കം. ക​​ഴി​​ഞ്ഞ 18 സീ​​സ​​ണി​​നേ​​ക്കാ​​ളും ബ്രാ​​ന്‍​ഡ് മൂ​​ല്യം റോ​​ക്ക​​റ്റ്‌​​പോ​​ലെ ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 2026 ഐ​​പി​​എ​​ല്‍ നാ​​ളെ തു​​ട​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.
16,711 കോ​​ടി രൂ​​പ​​യ്ക്ക് (1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​യും 15,300 കോ​​ടി രൂ​​പ​​യ്ക്ക് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ​​യും വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത് ഐ​​പി​​എ​​ല്‍ ടീ​​മു​​ക​​ളു​​ടെ മൂ​​ല്യ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് മും​​ബൈ ഇ​​ന്ത്യ​​ന്‍​സ്, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ.2008ല്‍ 111.6 ​​മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍/450 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു (അ​​ന്ന് ഡോ​​ള​​ര്‍ റേ​​റ്റ് 40) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. മൂ​​ല്യ​​ത്തി​​ല്‍ 37 ഇ​​ര​​ട്ടി​​യോ​​ളം വ​​ര്‍​ധ​​ന​​യാ​​ണ് 18 വ​​ര്‍​ഷം​​കൊ​​ണ്ട് ഉ​​ണ്ടാ​​യ​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ടീ​​മു​​ക​​ളെ പൂ​​ര്‍​ണ​​മാ​​യി കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.ഇ​​ക്കാ​​ല​​ത്തി​​നി​​ടെ ടീ​​മു​​ക​​ളു​​ടെ ഷെ​​യ​​റു​​ക​​ളു​​ടെ കൈ​​മാ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ട്. 2018ല്‍ ​​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് അ​​വ​​രു​​ടെ 50 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 84.5 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു. 2021ല്‍ ​​ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 940 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 750 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു​​മാ​​യി​​രു​​ന്നു ഐ​​പി​​എ​​ല്‍ പ്ര​​വേ​​ശ​​നം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ 67 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 583 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു എ​​ന്ന​​തും ചേ​​ര്‍​ത്തു​​വാ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഐ​​പി​​എ​​ല്ലി​​ന്‍റെ​​യും അ​​തി​​ലെ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ​​യും സാ​​മ്പ​​ത്തി​​ക വ​​ലു​​പ്പം മ​​ന​​സി​​ലാ​​കൂ.
മൂ​​ന്നു ത​​ര​​ത്തി​​ലാ​​ണ് ഫ്രാ​​ഞ്ചൈ​​സി/​​ക്ല​​ബ്ബു​​ക​​ളു​​ടെ മൂ​​ല്യം നി​​ര്‍​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. 1. വി​​ല്‍​പ്പ​​ന മൂ​​ല്യം: അ​​താ​​യ​​ത് ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യെ/​​ക്ല​​ബ്ബി​​നെ പൂ​​ര്‍​ണ​​മാ​​യി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ന​​ല്‍​കു​​ന്ന തു​​ക. 2. വ്യ​​വ​​സാ​​യ മൂ​​ല്യം: ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ/​​ക്ല​​ബ്ബി​​ന്‍റെ ഭാ​​വി​​യും വ​​രു​​മാ​​ന​​വും സാ​​മ്പ​​ത്തി​​ക വ​​ര​​വു​​മെ​​ല്ലാം അ​​നു​​സ​​രി​​ച്ചു​​ള്ള മൂ​​ല്യം. 3. ബ്രാ​​ന്‍​ഡ് മൂ​​ല്യം: ഒ​​രു ക്ല​​ബ്ബി​​ന്‍റെ പ്ര​ക​ട​നം, ട്രാ​ക്ക് റി​ക്കാ​ർ​ഡ്, സ്വീ​​കാ​​ര്യ​​ത തു​​ട​​ങ്ങി​​യ​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള മൂ​​ല്യം.
ഐ​​പി​​എ​​ല്ലി​​ല്‍ നി​​ല​​വി​​ലു​​ള്ള 10 ടീ​​മു​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം 18.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (1,73,962 കോ​​ടി രൂ​​പ) ആ​​ണെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ല്‍ എ​​ന്ന ബ്രാ​​ന്‍​ഡി​​നു മാ​​ത്രം 3.9 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (36,690 കോ​​ടി രൂ​​പ) വി​​ല​​യു​​ണ്ട്.
ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ളി​​ല്‍ ഏ​​റ്റ​​വും ബ്രാ​​ന്‍​ഡ് മൂ​​ല്യ​​മു​​ള്ള​​ത് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നാ​​ണ് (2,530 കോ​​ടി രൂ​​പ).
ക്രി​​ക്ക​​റ്റി​​നു പു​​റ​​ത്തേ​​ക്കു വീ​​ക്ഷി​​ച്ചാ​​ല്‍, 2022ല്‍ ​​ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ചെ​​ല്‍​സി എ​​ഫ്‌​​സി​​യു​​ടെ വി​​ല്‍​പ്പ​​ന ന​​ട​​ന്ന​​ത് 5.4 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു (ഏ​​ക​​ദേ​​ശം അ​​ന്ന​​ത്തെ 42,000 കോ​​ടി രൂ​​പ). ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബു​​ക​​ളു​​ടെ വി​​ല്‍​പ്പ​​ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന തു​​ക. 121 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള​​താ​​ണ് ചെ​​ല്‍​സി എ​​ഫ്‌​​സി. 18 വ​​ര്‍​ഷം മാ​​ത്രം പ്രാ​​യ​​മു​​ള്ള ഒ​​രു ഐ​​പി​​എ​​ല്‍ ടീ​​മി​​ന് ല​​ഭി​​ച്ച​​ത് 16,711 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്.
ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൈ​​മാ​​റ്റം എ​​ന്‍​ബി​​എ (നാ​​ഷ​​ണ​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍) ക്ല​​ബ്ബാ​​യ ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സി​​നെ 10 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു (94,062 കോ​​ടി രൂ​​പ) വി​​റ്റ​​താ​​ണ്.
റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു 2530
മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് 2276
ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് 2208
കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് 2086
സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് 1447
ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് 1429
രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് 1372
ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 1336
പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് 1326
ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 1148.

🔹ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ടം എ​ന്ന സി​നി​മ ക​ണ്ടി​റ​ങ്ങു​മ്പോ​ൾ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്ന് ഉ​ണ്ണി​ത്ത​മ്പു​രാ​ന്‍റേ​താ​യി​രു​ന്നു. ലാ​ലി​നൊ​പ്പം ക​ളി​യാ​ട്ട​ത്തി​ൽ ഉ​ണ്ണി​ത്ത​മ്പു​രാ​നെ അ​വ​ത​രി​പ്പി​ച്ച​ത് ഇ. ​എ. രാ​ജേ​ന്ദ്ര​ൻ എ​ന്ന ന​ട​നാ​യി​രു​ന്നു. ക​ളി​യാ​ട്ട​ത്തി​ൽ ആ​ടി​ത്തി​മ​ർ​ത്ത രാ​ജേ​ന്ദ്ര​ന് പി​ന്നെ മ​ല​യാ​ള സി​നി​മ​യു​ടെ ത​ട്ട​കം വി​ട്ട് ഇ​റ​ങ്ങി​പ്പോ​രേ​ണ്ടി വ​ന്നി​ല്ല.സ​ത്യ​ത്തി​ൽ ഒ​രു ര​ണ്ടാം വ​ര​വാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ളി​യാ​ട്ട​ത്തി​ലൂ​ടെ ജ​യ​രാ​ജ് ഒ​രു​ക്കി​യ​ത്. പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന രാ​ജേ​ന്ദ്ര​ൻ, വി.​ആ​ർ. ഗോ​പി​നാ​ഥി​ന്‍റെ ഗ്രീ​ഷ്മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കു​റേ​ക്കാ​ലം ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ല്ല.
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ലേ​ക്കു തി​രി​കെ​യെ​ത്തി​യ​ത് ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ക​ളി​യാ​ട്ട​ത്തി​ലൂ​ടെ​യാ​ണ്.. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് രാ​ജേ​ന്ദ്ര​നെ ക​ളി​യാ​ട്ട​ത്തി​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.
നാ​ട​ക​ക്ക​ള​രി​യി​ൽ നി​ന്ന് വ​ന്ന ന​ട​ൻ ആ​ണെ​ങ്കി​ലും നാ​ട​ക​ത്വം ഒ​ട്ടു​മി​ല്ലാ​തെ ക​ളി​യാ​ട്ട​ത്തി​ലെ ഉ​ണ്ണി​ത്ത​മ്പു​രാ​നെ രാ​ജേ​ന്ദ്ര​ൻ റി​യ​ലി​സ്റ്റി​ക് ആ​യി ത​ന്നെ അ​വ​ത​രി​പ്പി​ച്ചു.വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ ഒ​ഥ​ല്ലോ​യെ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​റി​ച്ചു ന​ട്ട​താ​ണ് ക​ളി​യാ​ട്ട​മെ​ങ്കി​ലും അ​തി​ൽ നാ​ട​കീ​യ​ത ഒ​ട്ടും തൊ​ട്ടു തീ​ണ്ടാ​തെ​യാ​ണ് രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കി​യ​ത്. ക​ളി​യാ​ട്ടം പ​ല​ത​ര​ത്തി​ൽ ച​ർ​ച്ച​യാ​യ​പ്പോ​ൾ ഈ ​ന​ട​നും ച​ർ​ച്ചാ​വി​ഷ​യ​മാ​യി.
ക​ളി​യാ​ട്ട​ത്തി​നു​ശേ​ഷം രാ​ജേ​ന്ദ്ര​നെ തേ​ടി അ​വ​സ​ര​ങ്ങ​ൾ വ​ന്നു. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും സ​ഹ ന​ട​നോ വി​ല്ല​നോ ആ​യി​രു​ന്നു. എ​ന്നാ​ൽ ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് എ​ല്ലാം ത​ന്‍റേ​താ​യ ഒ​രു രാ​ജേ​ന്ദ്ര​ൻ ട​ച്ച്‌ കൊ​ടു​ത്ത​ത് പ്രേ​ക്ഷ​ക​ർ​ക്ക് ഓ​ർ​ക്കാ​ൻ പാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ രാ​ജേ​ന്ദ്ര​ൻ ഭം​ഗി​യാ​ക്കി.തൃ​ശൂ​ർ ജി​ല്ല​യി​ൽ തൃ​ത്ത​ല്ലൂ​രി​ലെ ഏ​ങ്ങൂ​ർ ത​റ​വാ​ട്ടി​ൽ അ​യ്യ​പ്പ​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​നാ​യി ജ​ന​നം. തൃ​ത്ത​ല്ലൂ​ർ യു.​പി സ്കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് ത​ന്നെ സ്കൂ​ൾ സാ​ഹി​ത്യ​സ​മാ​ജ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ലാ​ല​യ പ​ഠ​ന​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ചേ​ർ​ന്ന രാ​ജേ​ന്ദ്ര​ൻ, ഒ​ന്നാം റാ​ങ്കോ​ടെ ബി​രു​ദം നേ​ടി. ഇ​തി​നു ശേ​ഷം പൂ​ന​യി​ലെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ കോ​ഴ്സി​നു ചേ​ർ​ന്നു.
പൂ​ന​യി​ലെ പ​ഠ​ന​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഒ. ​മാ​ധ​വ​ന്‍റെ മ​ക​ളും മു​കേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ സ​ന്ധ്യ​യെ രാ​ജേ​ന്ദ്ര​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​തും തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​തും. അ​ക്കാ​ല​ത്ത് സ​ന്ധ്യ തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.
വി​വാ​ഹ​ശേ​ഷം കൊ​ല്ല​ത്തെ​ത്തി​യ രാ​ജേ​ന്ദ്ര​ൻ, ഭാ​ര്യാ​പി​താ​വാ​യ ഒ. ​മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്രം എ​ന്ന നാ​ട​ക​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. നാ​ട​ക​കൃ​ത്താ​യ ജോ​സ് ചി​റ​മ്മ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജേ​ന്ദ്ര​ൻ ത​ന്നെ ആ​ക​ർ​ഷി​ച്ച ഒ​രു റ​ഷ്യ​ൻ നോ​വ​ൽ നാ​ട​ക​മാ​ക്കി.1987-ൽ ​ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ഈ ​നാ​ട​കം നേ​ടി. പി​ന്നീ​ട് രാ​ജേ​ന്ദ്ര​ൻ ത​ന്നെ​യാ​യി​രു​ന്നു കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​ൻ. തു​ട​ർ​ന്ന് ആ​റേ​ഴു വ​ർ​ഷം രാ​ജേ​ന്ദ്ര​നും സ​ന്ധ്യ​യും ത​ന്നെ​യാ​യി​രു​ന്നു കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ക്യാ​ര​ക്റ്റ​ർ റോ​ളു​ക​ളി​ലും വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി​യ ന​ട​നാ​യി​രു​ന്നു ഇ.​എ. രാ​ജേ​ന്ദ്ര​ൻ. നാ​ട​കം, സി​നി​മ എ​ന്നി​വ​യ്ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം സാ​ന്നി​ധ്യ​മ​റി​യി​ച്ചു.
ക​ളി​യാ​ട്ട​ത്തി​നു​ശേ​ഷം പ​ട്ടാ​ഭി​ഷേ​ക​ത്തി​ലെ ബ​ല​രാ​മ​ൻ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്രം രാ​ജേ​ന്ദ്ര​ന് ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തു. പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ സ്നേ​ഹ​നി​ധി​യാ​യ ചേ​ട്ട​ന്‍റെ വേ​ഷം രാ​ജേ​ന്ദ്ര​ന് ക്യാ​ര​ക്ട​ർ റോ​ളു​ക​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചു. ന​ര​സിം​ഹം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, സ്നേ​ഹം, ദ​യ, വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ൾ, മീ​ശ​മാ​ധ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.സി​നി​മ​യ്ക്കൊ​പ്പം നാ​ട​ക​ത്തെ​യും നാ​ട​ക​ത്തി​നൊ​പ്പം സി​നി​മ​യെ​യും പ്ര​ണ​യി​ച്ച ഒ​രു ക​ലാ​കാ​ര​നാ​ണ് വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ട​ക​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച പാ​ഠ​ങ്ങ​ൾ ഭം​ഗി​യാ​യി വെ​ള്ളി​ത്തി​ര​യി​ൽ ചേ​ർ​ത്തു​വെ​ച്ച് ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച രാ​ജേ​ന്ദ്ര​ൻ ഓ​ർ​മ്മ​യാ​കു​മ്പോ​ൾ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മ​ര​ണ​മി​ല്ല.

💦 ഗുരുജിയുടെ വാക്കുകൾ

ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും സ്വപ്‌നങ്ങൾ തകർന്നു എന്ന് തോന്നുമ്പോഴും മോഹഭംഗങ്ങൾ ഉണ്ടാകുമ്പോഴും ഒക്കെ നാം ഓർക്കേണ്ടത് ഇതിന്റെയൊക്കെ പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്നുതന്നെയാണ്. അങ്ങനെയൊരു ചിന്ത നമ്മെ പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ സഹായിച്ചേക്കും. ദൈവത്തിന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് ആർക്കറിയാം?
എല്ലാറ്റിനും ഒരു പദ്ധതി സൃഷ്ടാവിന്റെ പക്കൽ ഉണ്ട്‌ എന്ന് സ്വയം മനസ്സിലാക്കിയാൽ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളുമായും നമുക്ക്‌ ഒത്തു പോകാൻ ആയേക്കും.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com