മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും ഹൃദ്യമായ സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് കൊഞ്ചു മോളിയുടെ റെസിപ്പി ആണ്. മൺചട്ടിയിൽ തയ്യാറാക്കുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🍤🫚🌰🥫🥗🧅🧄🌶️🌿🥣🧂🍤
————————————
1. കഴുകി വൃത്തിയാക്കിയ കൊഞ്ച് – അര കിലോ.
2. വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ.
3. കടുക് – അര ടീസ്പൂൺ.
4. ഉലുവ – കാൽ ടീസ്പൂൺ.
5. ഇഞ്ചി – ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ.
6. വെളുത്തുള്ളി അരിഞ്ഞത് – അര ടേബിൾ സ്പൂൺ.
7. പച്ചമുളക് – അഞ്ചെണ്ണം.
8. തക്കാളി – ഒരെണ്ണം വലുത്.
9. തേങ്ങാ പാൽ – (ഒന്നാം പാൽ) ഒരു കപ്പ്.
10. കുരുമുളകുപൊടി – ഒരു ടീസ്പൂൺ.
11. മൈദ – ഒരു ടീസ്പൂൺ.
12. മഞ്ഞൾപൊടി – അര ടീസ്പൂൺ.
13. ഉപ്പ് – പാകത്തിന്.
14. കറിവേപ്പില – രണ്ട് തണ്ട്.
15.സവാള – 2എണ്ണം.
16. രണ്ടാം പാൽ – ഒന്നര കപ്പ്.
17. വറ്റൽ മുളക് – രണ്ടെണ്ണം.
18. ചുവന്നുള്ളി – 3എണ്ണം.
തയ്യാറാക്കുന്ന വിധം.
🧉♨️🫕🥣🍜♨️🧉🫕🥣🍜
——————————

🍤 പുറം തോടും ഉള്ളിലെ ഞരമ്പും എടുത്തു കളഞ്ഞു കഴുകി വൃത്തിയാക്കിയ കൊഞ്ച് ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറുതായി റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കുക.
🍤 ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഉലുവ ഓരോന്നായി പൊട്ടിക്കുക. അതിനുശേഷം ചുവന്നുള്ളി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള കനം കുറച്ച് അരിഞ്ഞത്, കറിവേപ്പില, ഉപ്പ് ഇത്രയും ചേർത്ത് വഴറ്റുക.
🍤 ഇതിലേക്ക് നേരത്തെ മാറ്റിവെച്ച കൊഞ്ചും, തക്കാളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞതും രണ്ടാം പാലിൽ മൈദ ചേർത്ത് മിക്സ് ചെയ്തു മൂടിവെച്ച് അഞ്ചു മിനിറ്റ് വേവിക്കുക.
🍤 അതിനുശേഷം മൂടി തുറന്നു തരിയോടു കൂടി പൊടിച്ചുവെച്ച കുരുമുളകുപൊടിയും ഒന്നാം പാലും ചേർത്ത് തീ ഓഫ് ചെയ്ത് മാറ്റുക.
🍤 രുചികരമായ കൊഞ്ചുമോളി തയ്യാർ. ഉണ്ടാക്കി കഴിച്ചു നോക്കൂ.. അഭിപ്രായം പറയൂ..
തയ്യാറാക്കിയത്: റീന നൈനാൻ,
മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം




ഉണ്ടാക്കി നോക്കട്ടെ.😍😍
😍🙏
യമ്മി…. യമ്മി… 👏👍😍
😍🙏