☘️ കതിവനൂർവീരൻ☘️
കതിവനൂർ വീരൻ ഒരു യോദ്ധാവ് ആയിരുന്നു.
മനോഹരമായ കുടകിൽ ചെന്ന് താമസിക്കുന്നതിനിടെ സുന്ദരിയായ ചെമ്മരത്തിയെ കാണുകയും അവളെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു.
സന്തോഷത്തോടെ രണ്ടുപേരും ജീവിച്ച് വരികയായിരുന്നു.
എണ്ണ വില്പനയാണ് മന്ദപ്പന്റെ ജോലി.
കതിവനൂർ വീരന്റെ പേര് മന്ദപ്പൻ എന്നാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം മന്ദപ്പൻ എണ്ണ വില്ക്കാനായി പുറപ്പെട്ടു. അപ്പോഴാണ് മന്ദപ്പൻ ആ കാഴ്ച കണ്ടത്. വഴിയരികിലെ തോടിലൂടെ തോടിന്റെ ഒഴുക്കിന് എതിരേ എന്തോ ഒഴുകുന്നുണ്ട്.
വെള്ളചകോരത്തിന്റെ കൂട്ടിൽ നിന്ന് വീണ കമ്പ് ആയിരുന്നു അത്.
അത്ഭുതശക്തിയുള്ള ആ കമ്പ് തോട് ഒഴുകുന്നതിന് എതിരേ ഒഴുകുന്നു.
മന്ദപ്പൻ അതു കൈക്കലാക്കി.
യാത്ര തുടർന്നു.
കമ്പിന്റെ ശക്തികൊണ്ട് അന്ന് എണ്ണ വിറ്റിറ്റും വിറ്റിറ്റും തീരുന്നേയില്ല.
അർദ്ധരാത്രി തിരിച്ചു വന്ന മന്ദപ്പനെ ചെമ്മരത്തി സംശയ ദൃഷ്ടിയോടെ നോക്കി..
“സത്യം ചൊല്ലുവിൻ നിങ്ങൾ എവിടെ പോയി വരികയാണ്. രഹസ്യകാമുകിയുടെ കൂടെ ശയിച്ചാണോ വന്നിരിക്കുന്നത്?’
ചെമ്മരത്തിയോട് നടന്ന കാര്യം പറഞ്ഞുവെങ്കിലും അവൾ വിശ്വസിക്കാൻ തയ്യാറായില്ല.
ചോറു കഴിച്ച്ക്കൊണ്ടിരിക്കേ ചോറിൽ നിന്നും മുടിനാര് കിട്ടിയത്
ചെമ്മരത്തിയുടെ സംശയത്തെ ഊട്ടിയുറപ്പിച്ചു.
ചോറ് ഉരുട്ടി കഴിക്കുമ്പോൾ രണ്ട് രണ്ട് പകുതിയായി മാറി.
മോശം ലക്ഷണം. കണ്ട് വീണ്ടും വീണ്ടും ചെമ്മരത്തി ഭർത്താവിനെ സംശയിച്ചു.
രാവിലെ പടയ്ക്ക് വിളിച്ചു കൊണ്ടു പോകുവാൻ ആളു വന്നു.
പട ജയിച്ച് തിരിച്ച് വന്ന മന്ദപ്പനെ ശത്രുക്കൾ ചതിച്ചു കൊന്നു.
മന്ദപ്പനെ കാത്തിരുന്ന ചെമ്മരത്തിക്ക് മുന്നിൽ മോതിരമണിഞ്ഞ വിരൽ കാക്ക കൊണ്ടിട്ടു.
അത് മന്ദപ്പന്റെ മോതിരമെന്ന് തിരിച്ചറിഞ്ഞ ചെമ്മരത്തി ആർത്തലച്ചു കരഞ്ഞു.
മന്ദപ്പനെ അഗ്നിയിൽ ദഹിപ്പിക്കുമ്പോൾ അവൾ അതിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു.
പുഴയിലെ കുളക്കടവിൽ കൂറേപേർ കുളിക്കുകയും അലയ്ക്കുകയും ചെയ്യുമ്പോൾ
അക്കരെ ദേ നിൽക്കുന്നു മന്ദപ്പൻ.
അങ്ങനെ മന്ദപ്പനെ ഒരിടത്ത് കുടിയിരുത്തി തെയ്യക്കോലമായി മാറിയ മന്ദപ്പനെ പിന്നെ എല്ലായിടത്തും കെട്ടിയാടി.
രാത്രി തോറ്റവും പുലർച്ച തെയ്യവും
വാഴപോള കൊണ്ട് തീർത്ത ചെമ്മരത്തിത്തറയ്ക്ക് ചുറ്റും “എന്റെ ചെമ്മരത്തി
എന്റെ ചെമ്മരത്തി’ എന്ന് വിളിച്ചു കൊണ്ട് കതിവനൂർ വീരൻ ഉറഞ്ഞാടി..
ഈ സമയം ഒരാൾ വരവിളി ചൊല്ലുവാൻ വരും തെയ്യത്തെ കണ്ട് ഭയക്കാതെ പറയുന്നയാൾ മാത്രം വിജയിക്കും.
വീരനായ കതിവനൂരിനെ കണ്ട്
ഭയപ്പെട്ട് വരവിളി ശ്ലോകം പകുതി നിർത്തി പോകുന്നവരും ഉണ്ട് .
കളിയാട്ടം സിനിമയിലെ പാട്ട്
” കതിവനൂർ വീരനെ
നോമ്പ് നോറ്റിരുന്ന മാമ യിൽ പീലി
പോൽഅഴകുള്ള ചെമ്മരത്തി…
പൂങ്കോഴി കരഞ്ഞു
തോഴിമാർ അകന്നു..
അവൾ മാത്രം
ഉണ്ണാതെ ഉറങ്ങാതെ ഇരുന്നു’



