Wednesday, October 7, 2026
Homeഅമേരിക്കഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; പരിക്കേറ്റ 11 പേരും ഇന്ത്യക്കാര്‍.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; പരിക്കേറ്റ 11 പേരും ഇന്ത്യക്കാര്‍.

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ പനാമ പതാകയേന്തിയ ‘എംടി ഓണ്‍ പീസ്’ (MT On Peace) എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവത്തില്‍ പരിക്കേറ്റ 12 പേരില്‍ 11 പേരും ഇന്ത്യന്‍ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) സ്ഥിരീകരിച്ചു. ആകെ 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്.

ആക്രമണത്തില്‍ പരിക്കേറ്റ 12 പേരെയും ഒമാന്‍ അധികൃതരുടെ സഹായത്തോടെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 11 പേര്‍ ഇന്ത്യക്കാരാണ്.
ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച ഒമാന്‍ ഭരണകൂടത്തിന് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും നാവികരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗതവും വാണിജ്യവും എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെ, പനാമ പതാകയേന്തിയ എംടി ഓണ്‍ പീസ് (MT On Peace – IMO 9893204) എന്ന വാണിജ്യ കപ്പലിന് നേരെ ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ആകെ 19 ജീവനക്കാരുള്ള ഈ കപ്പലില്‍ 17 പേരും ഇന്ത്യന്‍ പൗരന്മാരാണ്. 11 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റതായി വിവരമുണ്ട്.

ഒമാന്‍ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റ ജീവനക്കാരെ ഉടന്‍തന്നെ ഒഴിപ്പിക്കുകയും ഒമാനിലെ ഖസബില്‍ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. നല്‍കിയ വിലയേറിയ പിന്തുണയ്ക്ക് ഒമാന്‍ അധികൃതര്‍ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ