Saturday, July 11, 2026
Homeകേരളംസപര്യ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമർപ്പണം നാളെ മന്ത്രി സിപിജോൺ നിർവ്വഹിക്കുന്നു

സപര്യ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമർപ്പണം നാളെ മന്ത്രി സിപിജോൺ നിർവ്വഹിക്കുന്നു

കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം 2026 ജൂലൈ 7 ചൊവ്വ രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ നടക്കും. സപര്യ സംസ്ഥാന തല കർമ്മ ശ്രേഷ്ഠ പുരസ്കാരം KSRTC യുടെ ടൂറിസം സെല്ലായ BTC കാഞ്ഞങ്ങാടിന് ബഹു: ഗതാഗത & വയോജന വകുപ്പ് മന്ത്രി ശ്രീ : സി.പി.ജോൺ പുരസ്കാര സമർപ്പണം നടത്തുന്നു.

കവി ശ്രീകുമാർ കോറോം പ്രാർഥന ആലപിക്കും .സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പട്ടേന സ്വാഗതം പറയും. പുരസ്കാര സമിതി ചെയർമാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ബഹു: സംസ്ഥാന ഗതാഗത& വയോജന വകുപ്പുമന്ത്രി സിപി ജോൺ നിർവ്വഹിക്കുന്നു. പുരസ്കാരം ഏറ്റുവാങ്ങുന്നത് BTC കാഞ്ഞങ്ങാടിനുവേണ്ടി കോ- ഓർഡിനേറ്റർ കെ. പ്രദീപ് കുമാറാണ്. മികച്ച യാത്രാ ഗ്രൂപ്പിനുള്ള ആദരവ് ഏറ്റുവാങ്ങുന്നത് കക്കാട്ടെ പെണ്ണുങ സംഘത്തിനു വേണ്ടി പ്രസീത മനോജ് ആണ്.

ചടങ്ങിൽ വിശിഷ്ടാതിഥിയായി കെ. സത്യനാഥൻ (ATO , KSRTC കാഞ്ഞങ്ങാട് ഡിപ്പോ) പങ്കെടുക്കും. പുരസ്കാര പരിചയം നടത്തുന്നത് ഇ.വി.ജയകൃഷ്ണൻ(സീനിയർ റിപ്പോർട്ടർ, മാതൃഭൂമി). പരിപാടിയുടെ ആമുഖഭാഷണം കെ.വി. രാജീവൻ( KSRTC കാഞ്ഞങ്ങാട് ഡിപ്പോ). വി.കെ രവീന്ദ്രൻ (സി എം പി സെൻട്രൽ സെക്രട്ടറിയേറ്റംഗം) അനുഗ്രഹപ്രസംഗം നടത്തുന്നു. മംഗള പത്രം വായിക്കുന്നത് ഡോ: ആനന്ദകൃഷ്ണൻ എടച്ചേരി( സപര്യ വർക്കിംഗ് ചെയർമാൻ) ആണ്.

ആശംസ പ്രസംഗം നടത്തുന്ന വിശിഷ്ട വ്യക്തികൾ: പി.വി. ചന്ദ്രശേഖരൻ (ഐ. എൻ . സി) അഡ്വ: രാജ്മോഹൻ (സി പി എം) ജാഫർ എം.പി.(മുസ്ലിം ലീഗ്) എ .ദാമോദരൻ (സിപിഐ) പ്രശാന്ത് എം (ബി ജെ പി) കൂക്കൾ ബാലകൃഷ്ണൻ (ആർ. എസ്.പി) ബാബു കോട്ടപ്പാറ (പ്രസ് ഫാറം കാഞ്ഞങ്ങാട്) ടി.വി.ഉമേശൻ പ്രേമചന്ദ്രൻ ചോമ്പാല (സപര്യ) പ്രഭാകരൻ കാഞ്ഞങ്ങാട്( എഴുത്തുകാരൻ) ജയകൃഷ്ണൻ മാടമന( യുവകവി)
രാജി.കെ (മാനേജർ മിംടെക് കാഞ്ഞങ്ങാട് ) എന്നിവരാണ്. സവസ്യ ഭാരവാഹികളായ രാജൻ അഴിക്കോടൻ, റോമി ബെന്നി എറണാകുളം, അജിത്ത് പാട്യം , നാരായണൻ തലവിൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം മാധ്യമ അവാർഡ് ജേതാവ് ഇ.വി.ജയകൃഷ്ണൻ, ഒ.വി.വിജയൻ സ്മാരക മൈക്രോ ചെറുകഥാ പുരസ്കാരം നേടിയ എഴുത്തുകാരി റോമി ബെന്നി എന്നിവരെ ചടങ്ങിൽ അനുമോദിക്കുന്നു. സപര്യ സംസ്ഥാന ട്രഷറർ കുഞ്ഞപ്പൻ തൃക്കരിപ്പൂർ നന്ദി പ്രകാശിപ്പിക്കും. ദേശീയ ഗാനത്തോടെ പരിപാടി സമാപിക്കുമെന്ന് സപര്യ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

2 COMMENTS

  1. റിട്ടയർമെൻ്റ് ജീവിതം ഒതുങ്ങിക്കൂടി തീർക്കേണ്ടതല്ലെന്ന് എഴുത്തിൻ്റെ അനന്തസാധ്യതകളിലൂടെ അംഗീകാരങ്ങളുടെ ആവേശത്തേരേറിയുളള സ്വപ്നസഞ്ചാരം…. വേദികളിൽ നിന്നും വേദികളിലേക്ക്… പ്രിയപ്പെട്ട റോമി ടീച്ചർക്ക് ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com