Sunday, May 17, 2026
Homeഅമേരിക്കസുവിശേഷ വചനങ്ങൾ (153) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചനങ്ങൾ (153) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ക്രിസ്തു എന്ന നിസ്തുലൻ! (യോഹ. 21:15 – 19)

“മൂന്നാമതും യേശു അവനോട്: യോഹന്നാന്റെ മകനായ ശീമോനെ, നിനക്കു എന്നോട് പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയ മുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ, പ്രത്രൊസ് ദുഃഖിച്ചു: കർത്താവേ നീ സകലവും അറിയുനു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോടു പറഞ്ഞു” (വാ.17).

“ബർയോനാ ശീമോനെ നിനക്കു എന്നോട് പ്രീയമുണ്ടോ?” ഗലീല കടലിന്റെ കരയിൽ വെച്ച് ഒരു പുലർകാല വേളയിൽ യേശു മൂന്നു വട്ടം ആ ചോദ്യം പത്രൊസിനോടു ചോദിച്ചു. ധ്യാന ഭാഗത്തു അതാണ് നാം കാണുന്നത്. കടലിനേക്കാളും,
വലയേക്കാളും, വള്ളത്തേക്കാളും, പെരുത്ത മീൻകൂട്ടത്തേക്കാളും, തന്റെ കൂട്ടു
കാരേക്കാളും, ജീവിത സന്ധാരണത്തേക്കാളുമെല്ലാം അധികം പ്രീയം കർ
ത്താവിനോടുണ്ടായിരിക്കുക എന്നതാണ് തന്റെ ശിഷ്യരിൽ നിന്നും കർത്താവ് ആഗ്രഹിക്കുന്നത്. ആ പ്രീയത്തിൽ ഉണ്ടാകുന്ന ഓരോ വിള്ളലും, അവരെ ശേഷം മനുഷ്യർക്ക് തുല്യരാക്കും.

ഭാരതത്തിന്റെ മഹാനായ മിഷനറി സാധു സുന്ദർ സിംഗിനോടു ഒരിക്കൽ യൂറോപ്പിൽ വെച്ച് പ്രസിദ്ധനായ ഒരു പത്രപ്രവർത്തകൻ ചോദിച്ചു: “താങ്കളുടെ മതത്തിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് താങ്കൾ ക്രിസ്തു മാർഗ്ഗത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഏതെങ്കിലും മതത്തിൽ വിശ്വസിച്ചിരുന്ന ആൾ അല്ലായിരുന്ന ആ പത്രപ്ര
വർത്തകൻ. “ഞാൻ ക്രിസ്തുവിനെ കണ്ടെത്തി” എന്നായിരുന്നു സാധുവി
ന്റെ മറുപടി. “അതെനിക്കറിയാം”, അല്‌പം അക്ഷമയോടു കൂടിത്തന്നെ ആ പത്രപ്രവർത്തകൻ പ്രതിവചിയ്യു. എന്നിട്ടു വീണ്ടും ചോദിച്ചു: “ക്രിസ്തുവിന്റെ എന്തു പ്രത്യേകതയാണ്, എന്തു ഉപദേശമാണ് , താങ്കളെ ആകർഷിച്ചത്?” സാധുവിന്റെ മറുപടി പഴയതു തന്നെ ആയിരുന്നു: “ക്രിസ്തുവാണ് എന്നെ ആകർഷിച്ചത്!”

സാധു പിൽക്കാലത്തു എഴുതി: “ആളുകൾ ചോദിക്കാറുണ്ട്: നിങ്ങൾ ക്രിസ്ത്യാനി ആയതെങ്ങനെ എന്ന്?” എനിക്ക് ഒറ്റ മറുപടിയേയുള്ളൂ: “ക്രിസ്തുവാണ് എന്നെ ആകർഷിച്ചത്. അവൻ എന്നെ അവനിലേക്ക് ആകർഷിച്ചു. ഞാൻ അവന്റെ ശിഷ്യനായി”

ക്രിസ്തു മാർഗ്ഗവും ഇതര മതങ്ങളും തമ്മിലുള്ള വ്യത്യാസം: ക്രിസ്തു മാർഗ്ഗത്തിൽ ‘ക്രിസ്തു’ ഉണ്ടെന്നതു തന്നെയാണ്! അവനു മായ ബന്ധമാണ് മങ്ങാത്ത കനലായി ക്രിസ്തു ശിഷ്യരിൽ വിളങ്ങേണ്ടത്. ആ കനൽ മങ്ങിയാൽപ്പിന്നെ ആചാരങ്ങളുടെ പുറം തോടു മാത്രമുള്ള ക്രിസ്തു മതക്കാർ ആയി നാം മാറുന്നു! അതാണു ഇന്ന് വലിയ ഒരളവ് വരെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ദമസ്ക്കോസിന്റെ പടിവാതിൽക്കൽ വെച്ച് തനിക്കുണ്ടായ ക്രിസ്തു ദർശനം,
സഭയുടെ സംഹാരകനായ ശൗലിനെ അതിന്റെ ശില്പിയാക്കി മാറ്റി (The killer became the builder). നിസ്തുലനായ ക്രിസ്തുവുമായുള്ള വ്യക്തി ബന്ധം നമ്മുടെ ജീവിതത്തെയും മാറ്റിമറിക്കും. അതിനു നമ്മെ അവന്റെ മുമ്പിൽ സമ്പൂർണ്ണമായി സമർപ്പിക്കാം. ദൈവം സഹായിക്കട്ടെ.

ചിന്തയ്ക്ക്: ക്രിസ്തീയത, ക്രിസ്തുവെന്ന വ്യക്തിയോടുള്ള അടർത്തി മാറ്റാനാവാ
ത്ത അർപ്പണമാണ്!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com