Friday, April 24, 2026
Homeഅമേരിക്കനോർത്ത് ഇന്ത്യയിൽ പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡ് 'സമോസ ചാട്ട്' ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

നോർത്ത് ഇന്ത്യയിൽ പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡ് ‘സമോസ ചാട്ട്’ ✍തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

സമോസ ചാട്ട് നോർത്ത് ഇന്ത്യയിൽ പ്രധാനപ്പെട്ട സ്ട്രീറ്റ് ഫുഡ് ആണ്

🌸സമോസ ചാട്ട്

ആവശ്യമായ സാധനങ്ങൾ

🌸സമോസ – 4 എണ്ണം
🌸സവാള പൊടിയായി അരിഞ്ഞത് – 1 മീഡിയം
🌸മീഠ ചട്നി – 4 ടീസ്പൂൺ (കാൽ കപ്പ് പുളി പിഴിഞ്ഞെടുത്ത വെള്ളവും രണ്ടോ മൂന്നോ ഈന്തപ്പഴം അരച്ചതും ഒരു അച്ചു വെല്ലവും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും 1/2 ടീസ്പൂൺ വീതം മല്ലിപ്പൊടിയും മുളകുപൊടിയും 1/2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക. മീഠ ചട്നി തയ്യാർ)
🌸ഗ്രീൻ ചട്ണി – 8 ടീസ്പൂൺ
(ഒരുപിടി പുതിനയിലയും മല്ലിയിലയും രണ്ടു പച്ചമുളകും വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുത്ത് രണ്ടു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് ഇളക്കുക. ഗ്രീൻ ചട്ണി തയ്യാർ)
🌸ചാട്ട് മസാല – 1 ടീസ്പൂൺ
🌸പുളിയില്ലാത്ത തൈര് – 8 ടീസ്പൂൺ
🌸സേവ് – 8 ടേബിൾസ്പൂൺ
🌸റോസ്റ്റഡ് ഗ്രീൻ പീസ്/ചന

തയ്യാറാക്കുന്ന വിധം

🌸സെർവിംഗ് ബൗളുകളിൽ ഓരോ സമോസ വച്ച് കൈകൊണ്ട് പ്രസ് ചെയ്യുക. മുകളിൽ മീഠ ചട്നി, ഗ്രീൻ ചട്ണി, ഉള്ളി അരിഞ്ഞത്, തൈര് എന്നിവ ചേർത്ത് കാൽ ടീസ്പൂൺ വീതം ചാട്ട് മസാല വിതറി മുകളിലായി സേവ്, റോസ്റ്റ് ചെയ്ത പീസ് എന്നിവ വിതറി ഉടൻ സെർവ് ചെയ്യാം.

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com