ചിങ്ങക്കാറ്റേ…
ഒന്നു നിൽക്കാതെ നീയും
പോകയോ?…
ചിങ്ങക്കാറ്റേ…
ഒന്നു നിൽക്കാതെ നീയും
പോകയോ?…
ഈ നിലാവിൻ മാറിൽ തഴുകാതെ
എന്നെ തൊടാതെ
തുമ്പപ്പൂവിൻ മൗനവും കാണാതെ
നീയും പോകയോ ?
ചിങ്ങക്കാറ്റേ….
ഒരു കൈക്കുടം കുളിരുണ്ടോ
എന്നെയാറ്റാൻ…
കടുമണിയോളം
ചേലുണ്ടോ?…
എന്നെ മൂടാൻ
ചിങ്ങക്കാറ്റേ..
വഴിയരികിലൊരു
തണൽ
തേടി നിൻ മനമിടറിയോ?
മുറിവു വാടിയ കുയിൽ പാട്ടിൽ
നിൻ കനവു വീണു
മയങ്ങിയോ?..
വഴിയരികിലൊരു തണൽ
തേടി നിൻമനമിടറിയോ?
മുറിവുവാടിയ കുയിൽ പാട്ടിൽ
നിൻ കനവു വീണു
മയങ്ങിയോ?
സ്മൃതിയിലൊരു തിരിനാളമെരിയും
തറവാടിൻ തിരുമുറ്റമാകെയും
വാടാമലരുകൾ
ചിങ്ങക്കാറ്റേ …ഒന്നു നിൽക്കാതെ
നീയും പോകയോ…
ചിങ്ങക്കാറ്റേ…
ചിങ്ങക്കാറ്റേ…
മൊഴി പിടയുമൊരു നിഴൽ
കാത്തു നിൻ മിഴി കലങ്ങിയോ ?
ഹൃദയമുരുകിയ വിജന
രാവിൽ നിൻ
പ്രണയം മുട്ടി വിളിച്ചുവോ?
മൊഴി പിടയുമൊരു നിഴൽ കാത്തു
നിൻ മിഴി കലങ്ങിയോ?
ഹൃദയമുരുകിയ വിജന രാവിൽ നിൻ
പ്രണയം മുട്ടി വിളിച്ചുവോ?
ജീവനിലാരോ മൃദുവായ് തലോടും
സാന്ത്വനമായ് ആത്മാവിലാകെയും
മായാ മധുരങ്ങൾ
ചിങ്ങക്കാറ്റേ..
ഒന്നു നിൽക്കാതെ നീയും
പോകയോ
ചിങ്ങക്കാറ്റേ…
ചിങ്ങക്കാറ്റേ….




🥰🥰🥰
👌