അനീതിയുടെയും അടിച്ചമർത്തലിന്റെയും പ്രതിരോധത്തിന്റെ ആഖ്യാനമായ മാവിലർ കലാരൂപങ്ങൾ അടിച്ചമർത്തുന്നവനും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള അകലമാണ് നികത്താൻ ശ്രമിക്കുന്നത്.
കേരളത്തിലെ പട്ടിക വർഗ്ഗ വിഭാഗമായി രുന്ന മാവിലർ പ്രാകൃത മാതൃഭാഷയിൽ നിന്നും പിന്നീട് തുളുവും മലയാളവും ഉപയോഗിക്കുകയായിരുന്നു.
ഗോത്ര കലാരൂപങ്ങളിൽ പ്രധാനപ്പെട്ടവ തെയ്യം, മംഗലംകളി, ഗോത്രക്കാരുടെ വാമൊഴി പാട്ടുകൾ എന്നിവയാണ്.
അനുഷ്ഠാന നൃത്തമെന്നതിലുപരി ഒരു സാമൂഹിക സാംസ്‌ക്കാരിക കലാരൂപമായ
തെയ്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് മാവിലർക്കിടയിൽ. നേരിയോട്ട് സ്വരൂപത്തിലെയും ചുഴലി സ്വരൂപത്തിലേയും ദേവസ്ഥാനങ്ങളിലാണിവർ തെയ്യം കെട്ടിയാടുന്നത്. സിങ്കം എന്ന ആചാര സ്ഥാനമാണ് ഈ വിഭാഗത്തിലെ പ്രധാന തെയ്യം കോലധാരികൾക്ക് സാധാരണ നൽകിവന്നത്. മരുമക്കത്തായ സമ്പ്രദായം അനുവർത്തിച്ച് പോരുന്ന ഇവർ അപൂർവ്വ തെയ്യങ്ങളെ കെട്ടിയാടാൻ അവകാശമുള്ള വരാണ്.
മന്ത്രവാദ പാരമ്പര്യമുള്ളവരും പച്ചമരുന്ന് ഉപയോഗിച്ച് വിഷവൈദ്യം ചികിത്സിച്ചിരുന്ന വരുമാണ് മാവരിലധികവും. മരുന്നും മന്ത്രവും കൊണ്ടുള്ള ചികിത്സാരീതിയാണ് വംശീയ വൈദ്യം. വിഷ ചികിത്സ മരുന്നും മന്ത്രവും അടങ്ങിയ പ്രത്യേക ചികിത്സ നൽകി രക്ഷപ്പെടുത്തുന്നതാണിത്. ആചാരാനുഷ്ഠാനങ്ങളിലെ സൗന്ദര്യം കൊണ്ടും വിശ്വാസപ്രമാണ വൈവിധ്യം കൊണ്ടും ഏറെ സംസ്കാരസമ്പന്നരാണിവർ.
മാവിലരുടെ പ്രധാന ജീവിതാചാരമായി രുന്നു കാതുകുത്ത് മംഗലം. എട്ടാം വയസ്സിൽ കാതുകുത്ത് മംഗലം ആൺ പെൺ വ്യത്യാസമില്ലാതെ നടത്തുക പതിവായി രുന്നു. മാവിലരുടെ വിശ്വാസപ്രകാരം ഒരേ ഇല്ലത്തുള്ളവർ തമ്മിൽ വിവാഹം നടത്തി യിരുന്നില്ല, ഒരേ രക്ത ബന്ധമുള്ളവരായി രുന്നു എന്നതായിരുന്നു കാരണം.
വിവാഹ സമയത്ത് വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്ക് നെല്ലും അഞ്ചേകാൽ പണവും കാണം നൽകി വധുവിനെ സ്വീകരിക്കുന്ന ചടങ്ങിന് നേതൃത്വം നൽകുന്നത് കാരണവർ അല്ലെങ്കിൽ മൂപ്പന്മാർ ആകും.
അതുപോലെ വിവാഹ ദിവസം ഗോത്രാംഗങ്ങൾ തനത് വാദ്യോപകരണ വുമായി തുടിയുടെ അകമ്പടിയോടെ ആൺ, പെൺ വ്യത്യാസമില്ലാതെ കളിക്കുന്ന കലയാണ് മംഗലം കളി. മംഗലം കളിയിൽ തുളു ഭാഷയിൽ ആവിഷ്കരിച്ച വാമൊഴി പാട്ടുകളാണ് പാടുന്നത്.
സ്ത്രീ പുരുഷന്മാർ പാട്ടിന്റെയും തുടി യുടെയും താളത്തിൽ മൂപ്പന്മാരുടെയും കാരണവന്മാരുടെയും സാന്നിധ്യത്തിൽ നൃത്തമാടുന്നു. സമൂഹ വിവാഹ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ജീവിതത്തിലെ പ്രതീക്ഷകളും സന്തോഷങ്ങളും നിറയുന്ന തുളുവിലും മലയാളത്തിലുമുള്ള പാട്ടിനാൽ കല്യാണ പന്തലിലെ മധ്യഭാഗത്തുള്ള തൂണിന് ചുറ്റും നൃത്തം വയ്ക്കുന്നു. അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും മംഗലം കളിയെ കാണുന്നു.
മറ്റൊരു ചടങ്ങാണ് പുംഗ മംഗലം. മാവിലൻ ഗോത്ര സ്ത്രീകളുടെ ആദ്യ പ്രസവത്തിനായി ഗർഭിണിയായതിന്റെ ഏഴാം മാസത്തിനായി ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങാണ്.
മറ്റൊന്ന് മരണാനന്തര ചടങ്ങാണ്. ഗോത്രത്തിലെ അംഗങ്ങൾ മരിച്ചാൽ മൂന്നാം നാൾ ‘തെളിപ്പ്’ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തുന്നു. പ്രായമായവരാണെങ്കിൽ പന്ത്രണ്ടാം നാൾ വ്രതാനുഷ്ഠാനത്തോടെ അടിയന്തരവും 41 ദിവസവ്രതത്തോടെ മരണാനന്തര ചടങ്ങും അവസാനിക്കുന്നു.
മഹാമാരി എന്തെങ്കിലും പ്രതിസന്ധി നേരിട്ടാലുള്ള പ്രതിവിധിക്ക് ‘തടുപ്പ ജ്യോതിഷം ‘അഥവാ ‘ തടുപ്പ് രാശിയെ’ ആശ്രയിക്കുന്നു.
നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിനെതിരെ യുള്ള ചെറുത്തുനിൽപ്പിന്റെയും, മാറിയ ജീവിതശൈലിയുമാണ് അവരുടെ കലാരൂപങ്ങൾ പ്രകടമാക്കുന്നത്. വിവേചന
ത്തിലൂടെ കീഴ്പ്പെടുത്തപ്പെട്ട സാമൂഹിക വ്യവസ്ഥയാണ് ഗോത്രത്തിലൂടെ പരാമർശിക്കപ്പെടുന്നത്
ശുഭം 🙏
മാവിലർക്കിടയിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വളരെ രസകരമായി എഴുതി.
നല്ല അറിവ് പങ്കുവച്ചു ലേഖനം
നന്ദി 🙏🙏
നന്നായിട്ടുണ്ട്
നന്ദി 🙏🙏
മികച്ച വായനാനുഭവം
നന്ദി 🙏🙏
Super ❤️
നന്ദി 🙏🙏
❤️❤️❤️
നന്ദി 🙏🙏