പതിറ്റാണ്ടുകളോളം ഇന്ത്യൻ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യൻ. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ. സഞ്ജുവിലൂടെ ഒരിക്കൽ കൂടി നാമത് കണ്ടു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്, സച്ചിൻ ദൈവമാകുന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 53-ാം പിറന്നാളാണ് ഇന്ന്. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ദൈവത്തിന് ആശംസകൾ നേരുകയാണ് ആരാധകരും കായിക ലോകവും.
പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാതെ ഇന്ത്യയ്ക്ക് ഏറ്റവും സുപരിചിതമായ പേര് സച്ചിൻ എന്നത്. 24 വർഷം നീണ്ട രാജ്യാന്തര കരിയറിൽ സൃഷ്ടിക്കുകയും ചെയ്ത ക്രിക്കറ്റ് ജീനിയസ്.
സ്‌കൂൾ ക്രിക്കറ്റിലൂടെ ശ്രദ്ധേയനായി 1989ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുമ്പോൾ സച്ചിൻ്റെ പ്രായം വെറും പതിനാറായിരുന്നു. സച്ചിൻ ക്രീസിൽ പൂത്തുലഞ്ഞപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് വസന്തകാലമായി.
ഒടുവിൽ 2013ൽ അയാൾ ഒരിടുകണ്ണീരോടെ കളിക്കളത്തോട് വിട പറഞ്ഞപ്പോൾ രാജ്യവും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുമെല്ലാം കൂടെ വിതുമ്പി. സച്ചിൻ പാടഴിച്ചത് മൂത്തൽ ക്രിക്കറ്റ് കളി കാണുന്നത് തന്നെ നിർത്തിവർ ഏറെയുണ്ട്.
ഇതിഹാസങ്ങൾൾൾക്ക് “ചെയ്യാൻ” ചോദിക്കുന്നവരുമുണ്ട്. ഏതൊക്കെ താരങ്ങള്‍ വന്നാലും പോയാലും ക്രിക്കറ്റ് ഉള്ളിടത്തോളം സച്ചിനിസത്തിന്. അന്ത്യമുണ്ടാകില്ല.



