നിന്നെ ഓർക്കുവാൻ കുറിച്ചിട്ട
അടയാളങ്ങളും നീ വാങ്ങിയ
റേഷൻ അരിയുടെ ദുർഗന്ധം ഞാൻ
അറിഞ്ഞതും
ബസ് യാത്രയ്ക്കിടയിൽ ടിക്കറ്റ്
എടുത്തിട്ട് ഒരു രൂപയ്ക്ക് വേണ്ടി
കലഹം സൃഷ്ടിച്ചു കോടതി
കയറിയതും
പെണ്ണിന് പലിശയ്ക്ക് പണം കൊടുത്തു
അവധി കഴിഞ്ഞ് ചോദിക്കാൻ
ചെന്നപ്പോൾ പീഡനക്കേസിലെ
പ്രതിയായതും
നാരി മധുരമുള്ളിടത്ത് എല്ലാം വണ്ടി
നിർത്തി കീശയിലെ
കറൻസികൾ കാലിയാക്കിയതും
രുചികൾ അറിയാതെ പോയതും
പ്രിയ സുഹൃത്തേ , നിന്നെ
ഓർക്കുവാനുള്ള അടയാളങ്ങൾ
പച്ചയായ നോട്ടുബുക്കിൽ
കവിതയായി രേഖപ്പെടുത്തി
വയ്ക്കുന്നതും
നിൻ്റെ പ്രപഞ്ചത്തിൽ
ഇരുന്നെന്നെ ശപിക്കരുത്…..!



