Thursday, August 6, 2026
Homeഅമേരിക്കശ്രാവണനിലാപ്പാൽ (കവിത) ✍ റോമി ബെന്നി

ശ്രാവണനിലാപ്പാൽ (കവിത) ✍ റോമി ബെന്നി

ചിണുങ്ങുന്നമഴക്കുഞ്ഞിനൊപ്പമാ
ചിങ്ങവെയിലൊളി പൊൻ ചിരി
തൂകവേ

മുറ്റപ്പുൽപ്പായയിലാ
മുക്കുറ്റിപ്പൂക്കൾനിരന്നിരുന്നനുസരണ
യുള്ളരർഭകരെപ്പോലെ

ഓലത്തുമ്പത്തെകൂടു
പണിതീർത്തൊരാ
തൂക്കണാംകുരുവി കുടിൽപൂകിനായി
ശ്രാവണനിലാപ്പാൽ
കാത്തു പാൽകാച്ചി
നൊരുങ്ങി

മുഖശോഭയേറ്റാനായി മഴനീരിനാൽ
കഴുകി വെൺവദനംതുമ്പപ്പെണ്ണ്.

ചെമ്പരത്തിക്കൊപ്പമാ
തുടുവർണ്ണച്ചെഞ്ചാ
യംപ്പൂശി കുടച്ചെത്തി
കാന്തിയാർന്നു

മലർമാല്യമൊരുക്കുന്ന
മുല്ലമുത്തുകൾരാവുപുലരുമു
മ്പാപരിമളവുമേകികാറ്റിനൊപ്പം
ചാഞ്ചാടിയാടിയല്ലോ

മഴവെള്ളപ്പളുങ്കുകുടഞ്ഞിടയ്ക്കിടെകേ
ശമുണക്കികിളിപ്പിന്നുകെട്ടിയൊരുങ്ങി
പനങ്കുലപ്പെൺകിടാവുമാതോഴിമാരും

താംബൂലക്കൂട്ടിനായിഅടയ്ക്കകളിട
യ്ക്കിടെവെറ്റിത്തോട്ടത്തിലേയ്ക്കു
കണ്ണെറിഞ്ഞുനിന്നുരസമാർന്നു

പലപൂക്കൾപതിഞ്ഞരാ
പലവർണ്ണ ചേലചുറ്റിയാ
മരതകവേലികൾനിരവദ്യമായി തിളങ്ങി

മഴ പോയതറിഞ്ഞുടൻ
മന്ദാരം പുഞ്ചിരി തൂകി മെല്ലെ ഇളംവെ
യിൽകാഞ്ഞുനിന്നതിമോദമോടെ

വെള്ളില വള്ളികൾ സുന്ദരി
പൂമോളെ കുങ്കുമം പൂശി
പെണ്ണുകാണാനൊരുക്കി ചിങ്ങമാസ
മാംഗല്യത്തിനവളനനുപമയായ്

തുളസിത്തറയിൽ പാവന
കതിർമണ്ഡപമൊരുങ്ങിപരിമളമോടെ

മലയാള നാടിന്റെ മംഗളമേളം കേട്ടാ
താരകങ്ങൾനിശയിലതിശയമായ്
കണ്ണുചിമ്മി

പൂനിലാവിൻ പാൽധാര
യിലാപുഴപ്പെണ്ണു പുളകത്താൽ ഇളകി
കുളിരോളമേറ്റതിമോദമോടെ

മാമലനാട്ടിലെ മാമാങ്കമായെന്നു
ദൂരെയാരോ പാടിപ്പറഞ്ഞ പോൽ
ഓണക്കാറ്റാഞ്ഞു വീശി.

ഓർമയിലീയോണഭംഗി
മായാതെനിൽക്കുമ്പോൾ
മഴവില്ലിൻ ശോഭയാർന്ന
മനമോടെ ഞാൻ കണ്ടു
മറുനാട്ടിലെങ്കിലുമീയോണം

റോമി ബെന്നി✍

RELATED ARTICLES

6 COMMENTS

  1. പറഞ്ഞവസാനിപ്പിച്ചത് നൂറു ശതമാനം ശരിയാണ്.മറുനാട്ടിലാണിപ്പോൾ ഓണാഘോഷം

    • മലയാളനാട്ടിൽ മതജാതിചിന്തകളില്ലാതെ ഏകോദരരായി സഹവർത്തിത്വത്തിന്റെ ഓണാഘോഷക്കാഴ്ചകൾ ,മറുനാട്ടിലിരുന്ന് കാണുന്നവൻ്റെ മാനസികോല്ലാസം.. മനോഹരമായി അവതരിപ്പിച്ചു…

  2. ഓണകവിത ഹൃദ്യം… സുന്ദരം🤝 ഏറെ ചിന്തനീയം✍️ ഓണാശംസകൾ 🌹🥰❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ