Sunday, May 17, 2026
Homeഅമേരിക്കമറത്തുകളി (ലേഖനം) ✍ രജിത എൻ.കെ

മറത്തുകളി (ലേഖനം) ✍ രജിത എൻ.കെ

ഇന്നാണ് ഉത്തരമലബാറിൽ പൂരോത്സവം തുടങ്ങുന്നത്.

പെൺകിടാങ്ങൾ കാമദേവനെ പൂജിക്കുന്ന ആഘോഷം.

നരയൻ പൂക്കളുടെ ഗന്ധം നിറയുന്ന വീടുകൾ. കൂടെ ചെമ്പകപ്പൂക്കളുടേയും..

ദേവിക്ഷേത്രങ്ങളിലും കാവുകളിലും പൂരോൽസവം കൊണ്ടാടുന്നു.

പൂരക്കളി, മറത്തുകളി ഇതൊക്കെ ഇതിന്റെ ഭാഗമാണ്.

തലേന്നേരിക്ഷേത്രം, കുഞ്ഞിമംഗലം അണീക്കര, കുറുവംതട്ട പൂമാല ഭഗവതി ക്ഷേത്രം.. എന്നിവിടങ്ങളിൽ ഒക്കെ പ്രധാനമായും പൂരം ആഘോഷിക്കാറുണ്ട്.

പൂരക്കളിക്കാർ രണ്ടു വിഭാഗമായി പിരിഞ്ഞ് ഓരോ പണിക്കൻമാരെ വെച്ച്
പരസ്പരം വാദപ്രതിവാദത്തിൽ ഏർപ്പെടുന്നതാണ് മറത്തുകളി.

മൈക്കിനു മുന്നിൽ നിന്ന് പണിക്കൻമാർ പുരാണങ്ങൾ, തർക്കശാസ്ത്രം, വ്യാകരണം, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യുന്നു.

ഒരാൾ ഉയർത്തുന്ന കഠിന ചോദ്യത്തിന് മറ്റേയാൾ യുക്തിസഹജവും ശാസ്ത്രീയവുമായ ഉത്തരം നൽകേണ്ടതുണ്ട്

പണിക്കരുടെ വാക് ചാരുതിയും അറിവും കൊണ്ട് വിജയിയായി മാറുന്നു.

പൂരക്കളിയിലെ ശാരീരിക അഭ്യാസങ്ങൾക്കൊപ്പം ബൗദ്ധികമായ കഴിവിനും പ്രാധാന്യം നൽകി വരുന്നു..

ജയിക്കുന്ന പണ്ഡിതന് പട്ടും വളയും സമ്മാനം നൽകി വരുന്നു..

10 പവൻ ഒക്കെ കാണും വള..

തലേന്നേരി അമ്പലം അച്ചുമാമന്റെ വീടിന്റെ അടുത്താണ്.

നിറയെ വൃക്ഷങ്ങൾ നിറഞ്ഞ മനോഹര ക്ഷേത്രം. അവിടെ പോകുമ്പോൾ
മുടി അഴിച്ചിട്ട കൊച്ചു പൂരകുഞ്ഞുങ്ങളെ കാണാം..

പണിക്കൻമാരുടെ അറിവിന്റെ ഈ യുദ്ധം കാണാനും കേൾക്കാനും ഗംഭീരമായ വിരുന്ന് തന്നെ..

വേദവ്യാസൻ സകല അറിവിനെ കുറിച്ചും എഴുതിയെന്ന് വായിച്ചിട്ടുണ്ട്.

അറിവുകൾ പരസ്പരം പോരടിക്കുന്ന മറത്തുകളി പൂരോത്സവത്തിന്
മാറ്റ് കൂട്ടുന്നു..

വീടുകളിൽ കാമദേവ രൂപം ഉണ്ടാക്കി പൂരക്കഞ്ഞി വിളമ്പി പ്ലാവിലഅട ഉണ്ടാക്കി
കാമദേവനെ ഒടുവിലത്തെ ദിനം പറഞ്ഞു വിടുന്നു..
ദിവസവും രാവിലെപൂവിട്ട് കൂ.” ‘കൂ… എന്ന് കുരവയിടുന്നു.
വൈകുന്നേരം പൂവിന് വെള്ളം കൊടുത്ത് കുരവ ഇടുന്നു.

മൂന്നുതവണ പൂവിനെ വലം വെച്ചാണ് ദിനവും പൂക്കളം തീർക്കുന്നത്.

” നേരത്തേ കാലത്തേ വരണേ കാമാ’

എന്ന് പറഞ്ഞു കൊണ്ട്.. വിട ചൊല്ലുന്നുത്

മുറ്റത്തെ പ്ലാവിന് ചുവട്ടിൽ ഇത്രയും ദിവസത്തെ പൂക്കൾ കൊണ്ടിട്ടാണ്.

ഒൻപതുദിനങ്ങളിൽ പൂരമഹോത്സവം കൊണ്ടാടുന്നു

രജിത എൻ.കെ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com