കുമ്പളങ്ങി: അഴിക്കകം സെന്റ്. മേരീസ് ചർച്ച് ഹാളിൽ വെച്ച് റോമി ബെന്നി എഴുതിയ “കവരു പൂക്കുന്ന കുമ്പളങ്ങി”, “ഗലൂത് ” എന്നീ പുസ്തകങ്ങളുടെ പ്രകാശന കർമ്മം നടന്നു.
തെരുവിപ്പറമ്പിൽ ഫാമിലി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. ടി.ജെ. ആന്റണി അധ്യക്ഷനായ ചടങ്ങിൽ
സെക്രട്ടറി ശ്രീ.ജീജൻ ആൽബർട്ട് സ്വാഗതം ആശംസിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാജി കുറുപ്പശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹോളി മേരീസ് ഇടവക വികാരി റവ.ഫാ ഡോ. ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ. ടി.എ ജോസഫ്
കവരു പൂക്കുന്ന കുമ്പളങ്ങി എന്ന പുസ്തകം പ്രകാശനം നടത്തി.
മനോരമ വിഷൻ കൺഡൻ ഹെഡ് ശ്രീ.ജെനിൻ ജോബ് പുസ്തകം ഏറ്റു വാങ്ങി.
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ബേണി. പി.ജെ ‘ഗലൂത്’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടത്തി.
എക്സ് ബാങ്കറും മസ്ക്കറ്റിൽ ചാർട്ടേഡ് ഫിനാൻസ് മാനേജുമെന്റിൽ സി.ഇ. ഒ യും ആയിരുന്ന ശ്രീ. ജാക്സൻ കുറുപ്പശ്ശേരി പുസ്തകം ഏറ്റു വാങ്ങി.
പ്രശസ്ത സാഹിത്യകാരൻ എം.വി. ബെന്നി ഗലൂത് എന്ന പ്രവാസ കഥാസമാഹാരം പരിചയപ്പെടുത്തി.
കുമ്പളങ്ങിയിലെ ബാല്യകാല സ്മരണകളെക്കുറിച്ചു പറയുന്ന കവരു പൂക്കുന്ന കുമ്പളങ്ങി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,
കോട്ടയത്തെ റിട്ട.പ്രൊഫസർ. ഡോ. ബിജു അഗസ്റ്റിൻ പരിചയപ്പെടുത്തി.
ആലുവ യു.സി കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ. എം.ഐ പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. ഗലൂതിന്റെ അവതാരികാകാരനാണ് ഇദ്ദേഹം.
എറണാകുളം ജില്ലാ ലൈബ്രററി കൗൺസിൽ പ്രസിഡന്റും ഈ ബുക്കുകളുടെ പ്രസാധകനുമായ ശ്രീ ഷാജി പ്രണത ആശംസകൾ അറിയിച്ചു. സംഗീത സംവിധായകൻ ബേണി. പി.ജെ ഗാനമാലപിച്ചു .
എളമക്കര ഗവൺമെന്റ് സ്കൂൾ മ്യൂസിക് അധ്യാപിക ജെസ്നയുടെ ഗാനലാപനവുമുണ്ടായിരുന്നു.
റോമി ബെന്നി എഴുതിയ കവിതകളുടെ അവതരണം
ഡോ: അമലേന്ദു രജത് , പ്രമോദ് മകയിരം എന്നിവർ നടത്തി.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗമായ ശ്രീ. പി.എ. പീറ്റർ ആശംസ പ്രസംഗം ചെയ്തു.
കൂനമ്മാവ് തണ്ണിക്കോട് ട്രസ്റ്റ് സെക്രട്ടറി ശ്രീ. കുഞ്ഞുകുഞ്ഞു ടി.എ. ആശംസകൾ അറിയിച്ചു.
കുമ്പളങ്ങിയിലെ തന്റെ ബാല്യകാലാനുഭവങ്ങൾ നാട്ടുവിശേഷങ്ങളുമായി ചേർത്തു പറഞ്ഞ ഓർമ്മക്കുറിപ്പുകൾ മലയാളി മനസ് യു.എസ്.എ ഓൺലൈൻ പത്രത്തിൽ ഇരുപത്തിമൂന്നാഴ്ചകളിലായി പ്രസിദ്ധീകരിച്ചിരുന്നു.

ഇത് സമാഹരിച്ചതാണ് കവരു പൂക്കുന്ന കുമ്പളങ്ങി എന്ന പുസ്തകമായതെന്ന് ഗ്രന്ഥകാരി റോമി ബെന്നി മറുമൊഴിയിൽ പറഞ്ഞു.
ഗൾഫിലെ പ്രവാസകാലത്ത് നേരിട്ടു കണ്ട വ്യക്തികളും സംഭവങ്ങളുമാണ് ഗലൂത് എന്ന പ്രവാസ കഥകളിലുള്ളതെന്നും മലയാളി മനസ് USA, ഡി.സി. ഓൺലൈൻ , മലയാള മനോരമ ഓൺലൈൻ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചത് സമാഹരിച്ച് ഹിബ്രു ഭാഷയിൽ പ്രവാസി എന്നർത്ഥം വരുന്ന ഗലൂത് എന്ന പേരു നൽകിയെന്നും മറുമൊഴിയിൽ വിശദമാക്കി.
രണ്ടു കൃതികളും ജീവിച്ചിരിക്കുന്നതും മൺമറഞ്ഞതുമായ മനുഷ്യരുടെ ജീവിതത്തെ യാണ് ഒട്ടും അതിശോക്തി കലർത്താതെ വരച്ചിരിക്കുന്നതെന്നും റോമി ബെന്നി സൂചിപ്പിച്ചു.
കുമ്പളങ്ങിയിലെ പത്താം ക്ലാസ് ക്ലാസ്മേറ്റ്സ് ബൊക്കെയും പൊന്നാടയും നൽകി റോമിബെന്നിയെ ആദരിച്ചു.
പ്രീഡിഗ്രി ബാച്ച് മെയ്റ്റ്സ് മെന്റോയും ബൊക്കയും നൽകി.
അധ്യാപക സുഹൃത്തുക്കൾ പൊന്നാടയും ബൊക്കെയുമേകി ആദരവു പ്രകടിപ്പിച്ചു.
ശ്രീ. തോമസ് ഹണി (റിട്ട സീനിയർ എച്ച്. എസ് ഹെൽത്ത് ഡിപ്പാർട്ടുമെന്റ് ) പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.




പങ്കെടുക്കാനും പാടാനും പറയാനും കഴിഞ്ഞു….ഭാഗ്യം ഇത്രയേറെ മഹാൻമാർക്കൊപ്പം ഈ എളിയവനെ പരിഗണിച്ചതിൽ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ കവര്പൂക്കുന്ന കുമ്പളങ്ങി, ഗലൂത്, എന്നി രണ്ട് പുസ്തകങ്ങളുടെ പ്രകാശന കർമ്മം പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കുവാൻ സാധിച്ചത്. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം സമൃദ്ധമായി റോമി ബെന്നിയെ അനുഗ്രഹിക്കട്ടെ…❤️❤️❤️
Congratulations
Excellent…. keep it up…proud of you
Congratulations,I am Proud you.