Thursday, July 17, 2025
Homeപുസ്തകങ്ങൾപുസ്തകപരിചയം: 'നാലുകെട്ട്' - രചന : എം ടി വാസുദേവൻ നായർ, ✍ തയ്യാറാക്കിയത്: ദീപ...

പുസ്തകപരിചയം: ‘നാലുകെട്ട്’ – രചന : എം ടി വാസുദേവൻ നായർ, ✍ തയ്യാറാക്കിയത്: ദീപ ആർ അടൂർ

ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവൻ നായരുടെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് നാലുകെട്ട്. 1958ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. 14 ഭാഷകളിലേക്ക് ഈ നോവൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബവും ആചാരങ്ങളും അപ്പുണ്ണി എന്ന കഥാപാത്രത്തെ എത്രത്തോളം പ്രയാസപ്പെടുത്തുന്നു എന്ന് ഈ നോവലിൽ കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അന്നത്തെ നാലുകെട്ടിനുള്ളിൽ നടന്നിരുന്ന സാമൂഹിക വ്യവസ്ഥിതികളെയും lമനുഷ്യബന്ധങ്ങളെയും കുറിച്ച് നോവലിൽ പ്രതിപാദിക്കുന്നു. തറവാടിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് അന്യനാട്ടിൽ തൊഴിൽ ചെയ്ത് വിജയിയായി തിരിച്ചു വന്ന വ്യക്തിയാണ് അപ്പുണ്ണി.

അപ്പുണ്ണിയുടെ ജിവിത യാത്രയാണ് “നാലുകെട്ട്”. ഉയര്‍ന്നു നില്‍കുന്ന തറവാട് പാരമ്പര്യത്തിന്റെയും പ്രൌഡിയുടെയും ഇടയില്‍ വളരെണ്ടിയിരുന്നിരുന്ന അപ്പുണ്ണി വളര്‍ന്നത്‌ ദാരിദ്ര്യത്തിന്‍റെയും കഷ്ടപടിന്റെയും ഇടയിലാണ്. അപ്പുണ്ണിയുടെ അമ്മയായ വടക്കേപ്പാട്ട് തറവാട്ടിലെ പാറുകുട്ടി, തന്‍റെ ഇഷ്ടപ്രകാരം പകിടകളികാരനായ കോന്തുണ്ണനായരേ വിവാഹം കഴിച്ചതാന് അപ്പുണ്ണിയുടെ ഈ ദുരവസ്ഥക്ക് കാരണമായത്. വിവാഹശേഷം പകിടകളി നിര്‍ത്തി കൃഷി ചെയ്ത് കുടുംബം പുലര്‍ത്തി ജിവികുകയിരുന്നു കോന്തുണ്ണിനായര്‍. എന്നാല്‍ പങ്ക്കച്ചവടകാരനായ സൈതാലിക്കുട്ടി ആത്മസുഹൃത്തായ കോന്തുണ്ണിനായരെ താത്കാലിക ലാഭത്തിനു വേണ്ടി ചതിച്ചു കൊല്ലുന്നു. ജിവിതം വഴിമുട്ടിയ സാഹചര്യത്തില്‍ തന്‍റെ മകന് വേണ്ടി സ്വന്തം കുടുംബപാരമ്പര്യം പോലും മറന്ന് പാറുകുട്ടി അടുക്കള പണിക്കാരിയായി മാറുന്നു.

കാര്യസ്ഥന്‍ ശങ്കരന്‍ നായരെയും പാറുകുട്ടിയേയും ചേര്‍ത്ത് പല അപവാദ കഥകളും നാട്ടില്‍ പ്രചരിച്ചപ്പോള്‍ അപ്പുണ്ണി വീട്ടില്‍ നിന്ന് ഇറങ്ങുന്നു. അവിചാരിതമായി സൈതാലിക്കുട്ടിയെ കണ്ടുമുട്ടുകയും അദ്ധേഹത്തിന്റെ ഉപദേശപ്രകാരം വടക്കെപാട്ട് തറവാട്ടിലേക്ക് കയറിചെല്ലുകയും ചെയ്യുന്നു. സംകര്‍ഷഭരിതമായ നാളുകളായിരുന്നു പിന്നീട് അപ്പുണ്ണിയുടെത്. സ്വത്ത്‌ ഭാഗംവക്കുന്നത്തിന്റെയും ഒറ്റപെടുത്തലിന്റെയും നെരിപോടില്‍ നിന്നും സഹനത്തിന്റെ മാര്‍ഗം സ്വികരിച്ചാണ് അപ്പുണ്ണി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ജോലി ആയിരുന്നു അപ്പുണ്ണിയുടെ അടുത്ത ആവിശ്യം. അവിടെയും സൈതാലിക്കുട്ടി രക്ഷകനായി മാറി. അദ്ധേഹത്തിന്റെ ശുപാര്‍ശയോടെ വയനാട്ടില്‍ ഫീല്‍ഡ്റൈറ്റര്‍ ആയി ജോലി ലഭിച്ചു. ആ ജോലി അപ്പുണ്ണിയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. അവസാനകാലത്ത് രോഗശയ്യയില്‍ കിടന്നിരുന്ന സൈതാലിക്കുട്ടിക്ക് ആശ്രയമായി മാറിയത് അപ്പുണ്ണിയാണ്.

സ്വന്തംകാലില്‍ നില്‍ക്കാമെന്ന വിശ്വാസം വന്നപ്പോള്‍ ആരുടെയും സഹായം കൂടാതെ ജീവിക്കാം എന്ന് കാണിക്കുനതിനുവേണ്ടി അപ്പുണ്ണി നാട്ടിലേക്കു പുറപെട്ടു. പണ്ടത്തെ പ്രതാപവും പ്രൌഡിയും നഷ്ടപ്പെട്ട് കടത്തില്‍ നില്കുകയായിരുന്നു വല്യമാമ. തന്‍റെ അഞ്ചു വര്‍ഷത്തെ വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിവച്ച നാലായിരം രൂപ വല്യമാമനു നല്‍കി അപ്പുണ്ണി വടക്കേപ്പാട്ട് നാലുകെട്ട് സ്വന്തമാക്കി.ആ തറവാട്ടിലേക്ക് തന്‍റെ അമ്മയെ അപ്പുണ്ണി കൊണ്ടുവരുന്നു.

കേരളീയ സമൂഹഘടനയുടെ പരിണാമത്തിലെ സുപ്രധാന പങ്ക് വഹിക്കുന്നു ഈ നോവൽ. മനുഷ്യജീവിതങ്ങളിൽ നിഴലുകളുടെ തേർവാഴ്ച എങ്ങനെ ബാധിക്കുന്നു എന്ന് വായനക്കാരനെ ബോധിപ്പിച്ചു തന്ന നോവൽ ആണ് നാലുകെട്ട്.. മലയാളികളുടെ അഭിമാനമായി മാറിയ എഴുത്ത്.

തയ്യാറാക്കിയത്: ദീപ ആർ അടൂർ✍

RELATED ARTICLES

2 COMMENTS

  1. നാലുകെട്ട് പോലെയുള്ള ഒരു നോവൽ ഇനി ഇറങ്ങില്ല. ശരിക്കും ഒരു പാഠപുസ്തകം ആണ് ഈ നോവൽ. നല്ല കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ