🌿ചക്ക ബജി
🪷ആവശ്യമായ സാധനങ്ങൾ
🌿പച്ച ചക്കച്ചുളകൾ – 8 എണ്ണം
🌿കടലമാവ് – 100 ഗ്രാം
🌿അരിപ്പൊടി – 1 ടേബിൾസ്പൂൺ
🌿സോഡാപ്പൊടി – 1/4 ടീസ്പൂൺ
🌿ഉപ്പ് – ആവശ്യത്തിന്
🌿കായപ്പൊടി – 1/4 ടീസ്പൂൺ
🌿മുളകുപൊടി – 1 ടീസ്പൂൺ
🌿വെള്ളം – ആവശ്യത്തിന്
🌿വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമുള്ളത്
🪷ഉണ്ടാക്കുന്ന വിധം
🌿ചക്കച്ചുളകൾ കുരു മാറ്റി രണ്ടായി പിളർന്ന് വയ്ക്കുക
🌿കടലമാവിലേക്ക് മറ്റെല്ലാ പൊടികളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യമായ വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക.
🌿ഓരോ ചക്കച്ചുളയും തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിൽ കോട്ട് ചെയ്തെടുത്ത് ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തു കോരുക.
🌿ചായക്കൊപ്പം വിളമ്പാൻ ടേസ്റ്റി പലഹാരം തയ്യാർ
തീർച്ചയായും ഉണ്ടാക്കി നോക്കണം
ശരി, ഇന്നത്തെ പലഹാരം ചക്ക ബജി ആക്കിയേക്കാം👍👍
Super👍
ചക്ക മൂത്ത് വരുന്നതേയുള്ള് ഉണ്ടാക്കി നോക്കണം Thank you