ചക്ക ബജി
ആവശ്യമായ സാധനങ്ങൾ
പച്ച ചക്കച്ചുളകൾ – 8 എണ്ണം
കടലമാവ് – 100 ഗ്രാം
അരിപ്പൊടി – 1 ടേബിൾസ്പൂൺ
സോഡാപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം
ചക്കച്ചുളകൾ കുരു മാറ്റി രണ്ടായി പിളർന്ന് വയ്ക്കുക
കടലമാവിലേക്ക് മറ്റെല്ലാ പൊടികളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യമായ വെള്ളം ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക.
ഓരോ ചക്കച്ചുളയും തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിൽ കോട്ട് ചെയ്തെടുത്ത് ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തു കോരുക.
ചായക്കൊപ്പം വിളമ്പാൻ ടേസ്റ്റി പലഹാരം തയ്യാർ
തീർച്ചയായും ഉണ്ടാക്കി നോക്കണം
ശരി, ഇന്നത്തെ പലഹാരം ചക്ക ബജി ആക്കിയേക്കാം

Super
ചക്ക മൂത്ത് വരുന്നതേയുള്ള് ഉണ്ടാക്കി നോക്കണം Thank you