17.1 C
New York
Wednesday, December 6, 2023
Home India തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്നവരുടെ വേതനം തിരിച്ചു പിടിക്കാൻ നിർദ്ദേശം.

തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്നവരുടെ വേതനം തിരിച്ചു പിടിക്കാൻ നിർദ്ദേശം.

തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികളെ പൊക്കാനും ഇതിന് കൂട്ടുനില്‍ക്കുന്ന മേറ്റുമാരെ കരിമ്പട്ടികയില്‍ പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളില്‍ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം കൈപ്പറ്റുന്നതും വിലക്കി ഉത്തരവായി. ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാന്മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും ഇക്കാര്യങ്ങള്‍ വലിയ ക്രമക്കേടായി ചൂണ്ടിക്കാണിച്ചതോടെയാണിത്.

ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ല പഞ്ചായത്ത്, കോര്‍പറേഷൻ എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍, ഹാജര്‍ രേഖപ്പെടുത്തിയശേഷം ജോലി ചെയ്യാതെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി യോഗത്തിലും മറ്റ് ഔദ്യോഗിക യോഗത്തിലും പങ്കെടുത്ത് ബത്ത വാങ്ങുന്നതാണ് തടഞ്ഞത്. ‘ഇരട്ട വേതനം’ എന്ന നിലക്കാണ് തദേശ വകുപ്പിന്റെ നടപടി. ഇങ്ങനെ രണ്ട് വേതനം കൈപ്പറ്റിയവരെക്കൊണ്ട് തൊഴിലുറപ്പിലെ കൂലി 18 ശതമാനം പലിശസഹിതം പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടപ്പിക്കാനും നിര്‍ദേശമുണ്ട്. ജനപ്രതിനിധികള്‍ക്ക് ‘ഇരട്ട വേതനം’ ലഭിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

തൊഴിലുറപ്പ് പദ്ധതി മസ്റ്റര്‍ റോളില്‍ ഒപ്പിട്ട തൊഴിലാളികള്‍ മുഴുവൻ പ്രവൃത്തിസമയത്ത് ഹാജരുണ്ട് എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥര്‍ ഫീൾഡ് പരിശോധന നടത്തുകയും ഹാജറില്ലാത്തവരുടെ പേരിനുനേരെ ആബ്സന്റ് മാര്‍ക്ക് ചെയ്യുകയും വേണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ നിശ്ചിത സമയത്തിന് മുമ്പേ തൊഴില്‍ അവസാനിപ്പിക്കുന്നതടക്കം ശ്രദ്ധയില്‍ വന്നതിനാലാണ് പരിശോധന കര്‍ശനമാക്കുന്നത്. സ്ഥലത്തില്ലാത്തവരുടെ ഹാജര്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ അത് സൈറ്റ് ഡയറിയില്‍ എഴുതി നടപടി സ്വീകരിക്കാൻ മേറ്റിനെ ചുമതലപ്പെടുത്തണം. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാത്ത മേറ്റുമാതെ ഇനി കരിമ്പട്ടികയില്‍ പെടുത്തുകയും പദവിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. സാങ്കേതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അളവിനൊത്ത പ്രവൃത്തി നടത്തിയെന്ന് ഉറപ്പാക്കണം. ഇതില്‍ വീഴ്ചയുണ്ടെങ്കില്‍ അത് സാങ്കേതിക ജീവനക്കാരുടെ ബാധ്യതയായാണ് ഇനി കണക്കാക്കുക.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: